'നാളെ പുറത്ത് വന്ന് കണ്ടാലും ഇതൊരു വിഷയം ആകരുത്'; അഖിലിനോട് വാത്സല്യപൂർവം ശോഭയുടെ അച്ഛൻ
ബിഗ്‌ബോസ് മലയാളം സീസൺ 5ലെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കോമ്പോയാണ് അഖിലും ശോഭയും. ടോം ആന്റ് ജെറി എന്നാണ് ഇവർ പ്രേക്ഷകർക്കിടയിൽ അറിയിപ്പെടുന്നത്. ഇവർ എപ്പോൾ സംസാരിച്ചാലും അത് വഴക്കിലേക്ക് ചെന്നെത്തും. അഖിൽ കാര്യങ്ങൾ കളിയായിട്ടാണ് എടുക്കുന്നതെങ്കിലും ശോഭ അങ്ങനെയല്ല.
അഖിലിനോടുള്ള ദേഷ്യം അഖിൽ പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. അഖിൽ- ശോഭ കോമ്പോയ്ക്ക് ആരാധകർ ഏറെ ഉള്ളതുകൊണ്ട് തന്നെ ഇവരുടെ മാഷപ്പ് വീഡിയോ ബിഗ്‌ബോസ് പുറത്തിറക്കിയിരുന്നു. ഇവർക്കിടയിലെ വഴക്കുകളും തമാശകളുമൊക്കെ ഉൾപ്പെടുത്തിയായിരുന്നു വീഡിയോ. മത്സരം അവസാനിക്കാറായെങ്കിലും അഖിലും ശോഭയും തമ്മിലുള്ള വഴക്ക് തീർന്നിട്ടില്ല.

ഇന്ന് ഫാമിലി ടാസ്‌ക്കിന്റെ ഭാഗമായി ബിഗ്‌ബോസിലേക്ക് വന്നത് ശോഭയുടെ അച്ഛനും അമ്മയുമായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു ഇത്. കാരണം അഖിലിനോട് എങ്ങനെയായിരിക്കും ശോഭയുടെ അച്ഛനും അമ്മയും പെരുമാറുക എന്നറിയാനായിരുന്നു ആ കാത്തിരിപ്പ്. എന്നാൽ അഖിലിനോട് വളരെ സ്‌നേഹത്തിലാണ് ഇവർ പെരുമാറുന്നത്. അഖിലിനെയാണ് തനിക്കിഷ്ടം എന്ന് ശോഭയുടെ അച്ഛൻ പറയുന്നുമുണ്ട്.
അതേസമയം, ശോഭയെയും അഖിൽ മാരാരെയും വിളിച്ച് ശോഭയുടെ അച്ഛൻ വിശ്വനാഥൻ ഒരു ഉപദേശം നൽകുന്നുണ്ട്. രണ്ട് പേരുടെയും മനസിൽ ഒന്നും ഉണ്ടാകരുതെന്നായിരുന്നു അഖിലിനോട് ശോഭയുടെ അച്ഛൻ പറയുന്നത്.
എല്ലാം തമാശയ്‍ക്കാണ് എന്ന് പറയാം. ഗെയ്‍മാണ് അത്.. മനസ്സിൽ ഒരു വെറുപ്പായിട്ട് ഉണ്ടാകരുതെന്നും നാളെ പുറത്ത് വന്ന് കണ്ടാലും വിഷയം ഉണ്ടാകരുതെന്നും ശോഭയുടെ അച്ഛൻ ഉപദേശിക്കുന്നു . വെറുപ്പ് ഉള്ളിൽ വെച്ച് ഇരിക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്. അഖിലിന് ഒപ്പം ശോഭയേയും നിർത്തിയാണ് ഇക്കാര്യം പറയുന്നത്. ഇവർ രണ്ട് പേരും തമ്മിലുള്ള വഴക്ക് സൂചിപ്പിച്ചായിരുന്നു ഉപദേശം.
അതേസമയം, കഴിഞ്ഞദിവസം അഖിലിന്റെ ഭാര്യയും ബിഗ്‌ബോസ് വീട്ടിൽ വന്നിരുന്നു. അന്ന് അഖിലിന്റെ ഭാര്യയും ശോഭയും സംസാരിച്ചിരുന്നു. ബിഗ് ബോസ് ഷോ പതിവായി കാണാറുണ്ടെന്നും വ്യക്തിപരമായി ഒന്നും താൻ എടുക്കാറില്ലെന്നും ആയിരുന്നു ലക്ഷ്മി മത്സരാർഥികളോട് പറഞ്ഞത്. അഖിൽ മാരാറിനെ തനിക്ക് വിശ്വാസം ആണെന്നും അവർ പറഞ്ഞിരുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തിലായിരുന്നു ലക്ഷ്മി സംസരിതച്ചത്. ശേഷമാണ് ശോഭയും ലക്ഷ്മിയും മാറിയിരിക്കുന്നത്.
തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് ശോഭ ലക്ഷ്മിയോട് പറയുകയായിരുന്നു. എന്നാൽ വ്യക്തിപരമായി താൻ ഒന്നും എടുക്കാറില്ല എന്നായിരുന്നു ലക്ഷ്മി പറയുന്നത്. അഖിലിനെ സാഡിസ്റ്റ് എന്ന് വിളിച്ച കാര്യത്തെക്കുറിച്ചാണ് ശോഭ പറഞ്ഞത്.ങ്ങനെ ഒരു രീതിയിലും പോകണം എന്നില്ലെന്നും ശോഭയും പറയുന്നുണ്ട്. അഖിൽ എന്ന വ്യക്തിയെ അങ്ങനെ വിളിച്ചുരുന്നുവെങ്കിലും ഒരു കുടുംബം, കുട്ടികൾ എന്ന രീതിയിൽ ആ വാക്ക് തിരിച്ചെടുക്കണം എന്ന് തോന്നിയെന്നും ശോഭ പറഞ്ഞിരുന്നു.












Click it and Unblock the Notifications