Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ ഒരു പാവം പയ്യനാണ്'; പറഞ്ഞ് മതിവരാതെ ശോഭയുടെ അച്ഛനും അമ്മയും

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥി അഖിൽ മാരാർ ആയിരിക്കും. തുടക്കം മുതൽ തന്നെ മികച്ചപ്രകടനം ആണ് അഖിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ.

ഫാമിലി വീക്കിൽ ബിഗ്‌ബോസ് വീട്ടിൽ എത്തിയ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളിൽ പലരും തങ്ങൾക്ക് ഇഷ്ടം അഖിലിനെയാണെന്ന് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞദിവസം മിഥുന്റെ അമ്മ എത്തിയപ്പോഴും ബിഗ്‌ബോസിലെ മികച്ച ഗെയിമർ അഖിൽ മാരാർ ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രേക്ഷകർ കാത്തിരുന്നത് ശോഭയുടെ അച്ഛനും അമ്മയും എങ്ങനെയായിരിക്കും അഖിലിനോട് പെരുമാറുക എന്നറിയാൻ വേണ്ടിയായിരുന്നു.

AKHIL

കാരണം ബിഗ്‌ബോസിൽ തമ്മിൽകണ്ടാൽ വഴക്കുണ്ടാക്കുന്ന രണ്ട് പേരാണ് ശോഭയും അഖിലും. ബിഗ്‌ബോസിനകത്ത് ഇവർ ശസ്ത്രുക്കളാണെങ്കിലും അഖിൽ-ശോഭ കോമ്പോയ്ക്ക് പുറത്ത് നിറയെ ആരാധകരുണ്ട്. ടോം ആന്റ് ജെറി എന്നാണ് ഈ കോമ്പോ അറിയപ്പെടുന്നത്. അഖിലും ശോഭയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്ക് ഏഷ്യാനെറ്റ് ഒരു മാഷപ്പ് വീഡിയോ തയ്യാറാക്കിയിരുന്നു. സോഷ്യൽവീമിഡയയിൽ വലിയ രീതിയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നു.

അതേസമയം, കഴിഞ്ഞദിവസമാണ് ബിഗ്‌ബോസിലേക്ക് ശോഭയുടെ അച്ഛനും അമ്മയും എത്തിയത്. അഖിലും ശോഭയും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. വളരെ സ്‌നേഹത്തിലാണ് എല്ലാവരോടും ശോഭയുടെ അച്ഛനും അമ്മയും പെരുമാറിയത്. ശോഭയുടെ അച്ഛന് അഖിലിനെ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്.

പിന്നീട് ബിഗ്‌ബോസിലെ ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരാണെന്ന് മത്സരാർത്ഥികൾ ചോദിക്കുന്നു തനിക്ക് ഇഷ്ടം അഖിലിനെയാണെന്നാണ് ശോഭയുടെ അച്ഛൻ പറയുന്നത്. അഖിലിനോട് സിനിമയെടുത്താൻ താല്പര്യം ഉണ്ടെങ്കിൽ തന്റെ കയ്യിൽ കഥയുണ്ടെന്നും ശോഭയുടെ അച്ഛൻ പറയുന്നുണ്ട്. അഖിലുനും ശോഭയ്ക്കും ഉപദേശം നൽകിയ ശേഷമാണ് ഇവർ പുറത്തുവന്നത്.

രണ്ട് പേരുടെയും മനസിൽ ഒന്നും ഉണ്ടാകരുത് എന്നാണ് അഖിലിനോട് ശോഭയുടെ അച്ഛൻ പറയുന്നത്. എല്ലാം തമാശയ്ക്കാണെന്ന് പറയാം. ഗെയ്മാണ് അത്. മനസ്സിൽ ഒരു വെറുപ്പായിട്ട് ഉണ്ടാകരുത്. നാളെ പുറത്ത് വന്ന് കണ്ടാലും വിഷയം ഉണ്ടാകരുത് എന്നുമാണ് ശോഭയുടെ അച്ഛൻ പറഞ്ഞത്. വെറുപ്പ് ഉള്ളിൽ വെച്ച് ഇരിക്കരുതെന്നും ശോഭയോടും അഖിലിനോടും അദ്ദേഹം പറയുന്നുണ്ട്.

ഇപ്പോൾ ബിഗ്‌ബോസിന് പുറത്തുവന്ന ശേഷവും അഖിലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം തന്നെയാണ് ശോഭയുടെ അച്ഛൻ പറഞ്ഞിരിക്കുന്നത്. അഖിൽ മാരാർ നല്ല പയ്യനാണെന്ന് അദ്ദേഹം പറഞ്ഞത്. അഖിലിന് നേരാ വാ നേരെ പോ എന്നാണ് രീതിയാണെന്നാണ് ശോഭയയുടെ അമ്മയും പറഞ്ഞത്.

ഈ ആഴ്ചത്തെ നോമിനേഷനിൽ നാദിറ ഒഴിയെ ഉള്ള ബാക്കി മത്സരാർത്ഥകൾ എല്ലാം ഉണ്ട്. അഖിൽ മാരാർ, ശോഭ. ജുനൈസ്, ഷിജു, സെറീന, റെനീഷ, മിഥുൻ, റിനോഷ് എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്. ഇന്ന് മോഹൻലാൽ എത്തുന്ന എപ്പിസോഡാണ്. ഇന്നോ നാളെയോ ആയി പുറത്താവുന്ന മത്സരാർത്ഥികൾ ആരാണെന്ന് പ്രഖ്യാപിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+