'എനിക്ക് കൂടുതല്‍ ഇഷ്ടം അഖിലിനെയാണ്'; തുറന്നുപറഞ്ഞ് ശോഭയുടെ അച്ഛന്‍
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ ഫാമിലി ടാസ്‌ക്കാണ് നടക്കുന്നത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ മത്സരാർത്ഥികളെ കാണാൻ സർപ്രൈസായി എത്തുകയാണ്. ആദ്യം വന്നത് ഷിജുവിന്റെ ഭാര്യയും മകളുമായിരുന്നു. പിന്നീട് നാദിറയുടെ സഹോദരിയും സുഹൃത്തുമാണ് എത്തിയത്.
സെറീനയുടെ അമ്മയും ആന്റിയും എത്തിയപ്പോൾ റെനീഷയുടെ അമ്മയും സഹോദരുമാണ് എത്തിയത്. കഴിഞ്ഞദിവസം അഖിലിന്റെ ഭാര്യയും കുട്ടികളുമെത്തിയിരുന്നു. അന്നുതന്നെയായിരുന്നു ജുനൈസിന്റെ സഹോദരൻ വന്നതും. ഇപ്പോൾ ശോഭയുടെ അച്ഛനും അമ്മയുമാണ് എത്തിയിരിക്കുന്നത്.

അഖിലിന്റെ ഭാര്യ എത്തുന്ന എപ്പിസോഡിനായി പ്രേക്ഷകർ കാത്തിരുന്ന അതേ ആകാംക്ഷയോടെ തന്നെയാണ് ശോഭയുടെ മാതാപിതാക്കൾ വരുന്ന എപ്പിസോഡിനായും പ്രേക്ഷകർ കാത്തിരുന്നത്. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ നിമിഷം വന്നെത്തി. അഖിലിനോട് എങ്ങനെയായിരിക്കും ശോഭയുടെ മാതാപിതാക്കൾ പെരുമാറുക എന്നറിയാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ അഖിലിനെ കണ്ടയുടൻ ശോഭയുടെ അച്ഛൻ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്.
പിന്നീട് ശോഭയുടെ അച്ഛൻ അഖിലിനോട് ഒരുപാട് സംസാരിക്കുന്നുമുണ്ട്. പടം പിടിക്കണമെങ്കിൽ നല്ലൊരു കഥ തരാം പിടിച്ചൂടെ എന്നാണ് ശോഭയുടെ അച്ഛൻ ചോദിക്കുന്നത്. അനുഭവ കഥ താരം സീരിയലാണെങ്കിൽ 3 കൊല്ലം ഓടുമെന്നും ശോഭയുടെ അച്ഛൻ പറയുന്നു. നേരമ്പോക്കിന് പറഞ്ഞതല്ല.. അഖിലേ എന്നും അച്ഛൻ പറയുന്നു.
എന്നാൽ താൻ ഗൗരവമായിട്ട് തന്നെയാണ് എടുത്തിരിക്കുന്നത് എന്നാണ് അഖിൽ പറയുന്നത്. 70 വയസ്സുള്ള ആളെ പിടിച്ച് ടൂർപോകുന്ന ആളാണ് താനെന്നും അഖിൽ പറയുന്നു. അതുകൊണ്ടാണ് താാൻ അഖിലിനെ തന്നെ കേറിപ്പിടിച്ചതെന്നാണ് അച്ഛൻ പറഞ്ഞത്.
അതേസമയം ബിഗ്‌ബോസിൽ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് മത്സരാർത്ഥികൾ ശോഭയുടെ അച്ഛനോടും അമ്മയോടും ചോദിക്കുന്നുണ്ട്.
ആദ്യം എല്ലാവരേയും ഒരുപോലെയാണ് എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ആവർത്തിച്ച് ചോദിച്ചപ്പോൾ ശോഭയുടെ അച്ഛൻ തനിക്ക് കൂടുതൽ ഇഷ്ടം അഖിലിനെ ആണെന്നാണ് പറയുന്നത്. ഇനി റിനോഷിന്റെ കുടുംബാംഗങ്ങൾ മാത്രമാണ് വരാൻ ഉള്ളത്. റിനോഷ് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിലാണ്. ശനിയാഴ്ച മുതൽ റിനോഷ് ബിഗ്‌ബോസ് വീട്ടിനകത്ത് ഇല്ല. എപ്പോഴാണ് വരിക എന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടുമില്ല.
അതേസമയം ഇനി ഗ്രാന്റിഫിനലയ്ക്ക് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് ബാക്കിയുള്ളത്. നിലവിൽ നാദിറയാണ് ഗ്രാന്റ്ഫിനാലയിൽ എത്തിനിൽക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചാണ് നാദിറ നേരിട്ട് ഫിനാലയിൽ എത്തിയത്. അഖിൽ, റെനീഷ, മിഥുൻ, സെറീന, റിനോഷ്, ശോഭ, ജുനൈസ്, ഷിജു എന്നിവർ ഇത്തവണ നോമിനേഷനിലുണ്ട്.












Click it and Unblock the Notifications