'ഗോപികയുടെ നിറം, സംസാരം ഇതൊക്കെ കാണുമ്പോൾ ചിലർക്ക് തീരെ പിടിക്കുന്നില്ലെന്ന് തോന്നി':വെറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് കോമണർ എന്ന വിഭാഗത്തില്‍ നിന്നും ആദ്യമായി വന്ന മത്സരാർത്ഥിയാണ് ഗോപിക. മൂവാറ്റപുഴയില്‍ കൊറിയര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുകയായിരുന്നു ഗോപിക ആദ്യ ദിവസം മുതല്‍ തന്നെ ഷോയില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം തന്നെ താരം മുന്നോട്ട് വെക്കുന്ന സ്ട്രാറ്റജിക്കെതിരെ ഷോയ്ക്ക് അകത്തും പുറത്തും അഭിപ്രായ വ്യത്യാസങ്ങളും ശക്തമാണ്.
ഇപ്പോഴിതാ ഗോപികയെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. കോമണർ ആയി പോയി എന്നൊരു അപരാധം മാത്രമേ ഗോപിക ചെയ്തുള്ളൂ. അതാണ് മറ്റുള്ളവർ ആ കുട്ടിയിൽ കണ്ട ഏറ്റവും വലിയ തെറ്റെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സാധാരണക്കാരിയായ പെണ്‍കുട്ടി
ഒരു കൊറിയർ സർവീസിൽ ജോലി ചെയ്യുന്ന പെൺകുട്ടി. മിനിസ്ക്രീനോ സിനിമ ലോകമോ, കല,സാഹിത്യം സ്വന്തമായി ഒന്നും ഇതുവരെ നേടി എടുക്കാൻ കഴിയാതെ കൊറിയർ ഓഫീസിലെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന ഈ പെൺകുട്ടി സാധാരണക്കാരിൽ സാധാരണക്കാരിയാണെന്ന് ആർക്കും തർക്കം വരേണ്ട കാര്യമില്ലല്ലോ.
എന്നാണ് മറ്റുള്ളവർക്ക് ഇതുപോലെ സംസാരിക്കാൻ കഴിയുന്നത്.4 പേർ മുന്നേ തിരിച്ചറിയുന്ന ആളുകൾ ആയതുകൊണ്ടല്ലേ അതിനോട് ഈ പക്ഷാഭേദം. വലിയ സ്റ്റാൻഡേർഡ് ആയി സംസാരിക്കാൻ അറിയില്ല മറ്റു മത്സരാർത്ഥികളെ പോലെ. സാധാരണ വീടുകളിൽ വളർന്നു വന്നവർക്കു പല പോരായിമകളും കാണും. നമ്മൾ ആരും ജനിച്ചു വീണത് വായിൽ സ്വർണ്ണ കരണ്ടി ആയിട്ടൊന്നും അല്ല. ഒരു അവസരം ബിഗ്ഗ് ബോസ്സ് കൊടുത്തു. അത് തികച്ചുo സാധാരണകാരിയെ പോലെ നിന്നു ഗെയിം പ്ലേ ചെയ്യുന്നു.

ഈ രീതി ശരിയല്ല
ദേവു, റനിഷ, മനീഷ, ശോഭ നിങ്ങളുടെ പോപ്പുലാരിറ്റി ആ കുട്ടിക്ക് ഇല്ലെന്നു കരുതി ഇങ്ങനെ കാണിക്കുന്നത് ഒട്ടും ശെരിയല്ല. ഞാൻ കണ്ടത് ആ കുട്ടിയുടെ നിറം, സംസാരം ഇതൊക്കെ കാണുമ്പോൾ ചിലർക്ക് തീരെ പിടിക്കുന്നില്ല എന്നു തോന്നി. നിങ്ങളൊക്കെ സ്റ്റാൻഡേർഡ് ആയ ആൾക്കാർ അല്ലെ അതിനെ നിങ്ങളുടെ സ്റ്റാൻഡേർഡുമായി താരതമ്യപ്പെടുത്താൻ കൊള്ളില്ല. വിട്ടേരു. ചപ്പാത്തി പരത്തട്ടെ എന്നു ചോദിച്ചപ്പോൾ മോനിഷയുടെ കണ്ണ് 5-6 സ്ത്രീകളിലേക്കു ആയിരുന്നു. അവർക്കു ഇഷ്ട്ടമല്ല എന്നു മനസിലായതോടെ ഫീൽ ചെയ്തിട്ടാണ് ആ കുട്ടി പോയി മാറി നിന്നു വിഷമിച്ചു കട്ടിലിൽ കിടന്നത്.
Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്
അപ്പോൾ അലക്കി വെളുപ്പിച്ചു കിച്ചൺ അമ്മായി വന്നപ്പോൾ ആ കുട്ടി പ്രതികരിച്ചത് ഏത് വിധം ആണെന്നും നമ്മൾ കണ്ടതാണ്. ഒരു സാധാരണക്കാരി ആയതുകൊണ്ട് ഗോപിക തർക്കത്തിന് പോയില്ല. കോമണർ ആയി പോയി എന്നൊരു അപരാധം മാത്രമേ ഗോപിക ചെയ്തുള്ളൂ. അതാണ് മറ്റുള്ളവർ ആ കുട്ടിയിൽ കണ്ട ഏറ്റവും വലിയ തെറ്റ്. അങ്ങനെ നീ താഴ്ന്നു കൊടുക്കേണ്ട വ്യക്തിത്വം അല്ല ഗോപിക. - കുറിപ്പ് അവസാനിക്കുന്നു.
ഗോപികയെ പിന്തുണച്ചും എതിർത്തും
അതേസമയം, ഗോപികയെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധി പേരാണ് ഈ കുറിപ്പിന് താഴെ വന്നിരിക്കുന്നത്. ഒരു സാധാരണക്കാരി ആയതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികള്‍ ഗോപികയ്ക്കെതിരെ തിരിയുന്നത് ശക്തമാണെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഒരു തരത്തിലും ഗോപിക പിന്നോട്ട് പോവേണ്ടതല്ലെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, ഗോപികയുടെ മത്സര രീതിയെ എതിർക്കുന്നവരും കുറവല്ല. ഇതിനുള്ളിലുള്ള പലരും പുറത്ത് വലിയ ഫാൻ ബേസും സപ്പോർട്ടും ഉണ്ടാക്കി ഉള്ളിൽ വന്നവരല്ല.. ആരും ഈ പറയുന്ന പോലെ എസ്റ്റാബ്ലിഷ്ഡ് സെലിബ്രിറ്റികളും അല്ല. ഒന്നോ രണ്ടോ സംഭവം കൊണ്ടോ ചെറിയ നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയതു കൊണ്ടോ ഉള്ളിൽ കയറി വന്നവരാണ്.. വോട്ടു ചെയ്യുന്ന പലർക്കും ഇവരേ മുന്നേ അറിയുക കൂടി ഇല്ല.. പക്ഷേ ഗോപിക വന്നത് ഈ ഗെയിം കണ്ടു പഠിച്ചിട്ടും കൃത്യമായ പ്ലാനോടു കൂടിയും ആണ്.. ഇവരുടെ അത്ര തയ്യാറായി ആയി ഉള്ളിൽ വന്ന ആരും തന്നെ കാണില്ല.. എന്നിട്ടും കോമണർ ആണ് ദാരിദ്രം ആണ് എന്നൊക്കെ പറഞ്ഞ് വോട്ടു തേടുന്നത് ഒട്ടും ശരിയല്ലെന്നാണ് ഗോപികയെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications