'നിങ്ങളുടെ ഈ തീട്ടക്കളിക്ക് തോറ്റിട്ടല്ലേ കരച്ചിൽ'; അഖിലിനോട് പൊട്ടിത്തെറിച്ച് ശ്രുതി
ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിൽ എത്തിയിരിക്കുന്ന. വ്യത്യസ്തമായ ഗെയിമുകളാണ് ഇത്തവണ ബിഗ്‌ബോസിൽ ഉള്ളത്. ഗെയിമിലൂടെയാണ് ഇത്തവണത്തെ സീസണിൽ കണ്ടന്റുകൾ ഉണ്ടാവുന്നത്. പൊതുവേ മറ്റ് സീസൺകളിലേത് പോലെ സീസൺ 5 ൽ കണ്ടന്റ് ഉണ്ടാകുന്നില്ലെന്ന് പ്രേക്ഷകർക്കിടയിൽ സംസാരം ഉണ്ട്. പക്ഷേ ഗെയിം നടന്നാൽ വഴക്ക് ഉറപ്പാണ്. ഇത്തവണത്തെ ഗെയിമിനിടയിലും വഴക്ക് ഉണ്ടായി.
48 മണിക്കൂർ നീണ്ടുനിൽക്കുന്ന സഹന ശേഷി പരിശോധിക്കുന്ന ടാസ്ക്ക് ആണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. കറക്ക് കമ്പനി എന്നാണ് ടാസ്ക്കിന്റെ പേര്. ഇത്തിരി പണിയുള്ള ടാസ്ക്കാണിത്. ഈ ടാസ്കിൽ വിജയിക്കുക എന്നത് ചെറിയാ കാര്യമല്ല. അതുകൊണ്ട് കാര്യമായ ചർച്ചകൾ നടത്തി തന്നെയാണ് ഈ ടാസ്ക് പോകുന്നതും. അഖിലും വിഷ്ണുവും തമ്മിൽ ഗെയിമുകളിൽ പരസ്പര ധാരണ ഉണ്ടാവാറുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഈ ടാസ്കിലും ഒത്തുകളിച്ചെന്നാണ് ആരോപണം.

ശ്രുതിസ ജൂനൈസ്, അനു, വിഷ്ണു എന്നിവരാണ് കറക്ക് കമ്പനിയിൽ ഇന്നലെ കളിച്ചത്. എന്നാൽ കളിക്കിടെ വിഷ്ണു മനപൂർവ്വം ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പെട്ടി താഴെ ഇടണമെന്നതായിരുന്നു വിഷ്ണു പദ്ധതിയിട്ടത്. അങ്ങനെ പെട്ടി താഴെ വീണാൽ ആ ഗ്രൂപ്പിലെ എല്ലാവരുമാണ് എലിനിനേഷനിൽ വരിക. വിഷ്ണു പെട്ടിക്കുന്നകിൽ തീകെ ശ്രദ്ധിക്കുന്നില്ല. ഭാരം മുഴവൻ മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുന്നു. അവസരാനം വിഷ്ണു അത് താഴെയിട്ടു. ഇത് പ്ലാൻ ചെയ്ത കാര്യമായിരുന്നു. ഇതിന് പിന്നാലെ ജുനൈസും വിഷ്ണുവും വഴക്ക് നടന്നു. എന്നാൽ പെട്ടി തഴെയിട്ടതോടെ ശ്രുതി മാറിയിരിക്കുകയായിരുന്നു.
ശ്രുതി മാറിയിരിക്കുന്നത് കണ്ട് അഖിൽ ശ്രുതിയുടെ അടുത്തേക്ക് വരുന്നു. ശ്രുതിയോട് അഖിൽ ആശ്വസിപ്പിക്കാനെന്ന പോലെയാണ് സംസാരിക്കുന്നത്. എന്നാൽ ശ്രുതി അഖിൽ പറഞ്ഞത് കാര്യമാക്കിയില്ല. ഔട്ടാക്കണമെന്ന് ഇവർ നേരത്തെ തീരുമാനിച്ചതാണെന്ന് അഖിൽ പറയുന്നു. മിഥുനേയും റിനോഷിനേയും സേവ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നെന്നും അഖിൽ പറയുന്നു. നീ ബുദ്ധിപരമായി മാറണമായിരുന്നുവെന്ന് അഖിൽ പറയുന്നു. വിഷ്ണു കളയുമെന്ന് താൻ പറഞ്ഞതല്ലേ എന്നും വിഷ്ണു പറയുന്നു.
ടാസ്‌കിൽ അഭിനയിക്കാം, കണ്ടന്റ് ഉണ്ടാക്കി കൊടുക്കാമെന്നും ആരും ഗെയിം കളിക്കേണ്ട എന്നും ശ്രുതി പറയുന്നു.. പിന്നാലെ ശ്രുതി കരയുന്നു. ഇതോടെ കരയരുതെന്ന് താൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ എന്ന് അഖിൽ പറയുന്നു. എന്നാൽ താൻ കഴുത്ത് വേദനിച്ചാണ് കരയുന്നത്. അല്ലാതെ നിങ്ങളുടെ തീട്ടംകളിയിൽ തോറ്റതിന് കരയുകയല്ലേ എന്നാണ് ശ്രുതി പറയുന്നു. അതേസമയം അഖിൽ പറഞ്ഞിട്ടാണ് വിഷ്ണു കളിയിൽ ഉഴപ്പിയതെന്ന് ശ്രുതി പറഞ്ഞിരുന്നു.
അതുപോലെ തന്നെ ഗ്രൂപ്പ് കളിച്ച് ശ്രുതി തന്നെ പുറത്താക്കിയെന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജുനൈസിന് വേണ്ടിയാണ് കളിച്ചതെന്ന് ശ്രുതി പറഞ്ഞിരുന്നു, എന്നാൽ തനിക്ക് വേണ്ടി കളിച്ചെന്ന് തോന്നുന്നില്ലെന്നാണു ജുനൈസ് പറഞ്ഞത്. ഇത് കേട്ട ശ്രുതിക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും പ്രകടിപ്പിച്ചില്ല. അപ്പോൾ അഖിലിന്റെ കൂടെതന്നെ കൂടിയാ മതിയായിരുന്നെന്ന് ശ്രുതി പറഞ്ഞു.












Click it and Unblock the Notifications