Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെയാണ് എന്റെ ഉദ്ദേശമെങ്കില്‍ ഞാന്‍ മാറിനില്‍ക്കുമായിരുന്നില്ലേ'; ആ വിവാദ വിഷയത്തില്‍ ശ്രുതി

ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ്ഫിനാലയ്ക്ക് ഇനി രണ്ട് ദിവസം മാത്രം. ഞായറാഴ്ചയാണ് പ്രേക്ഷകർ കാത്തിരുന്ന ആ ദിവസം. ഗ്രാന്റ് ഫിനാലയ്ക്ക് മുന്നോടിയായി മുൻമത്സരാർത്ഥികൾ ബിബി ഹൗസിൽ എത്തിയിട്ടുണ്ട്.

അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഹനാൻ, ഏയ്ഞ്ചലീന, ഗോപിക എന്നിവരാണ് കഴിഞ്ഞദിവസം ബിഗ്‌ബോസ് വീട്ടിൽ എത്തിയത്. വളരെ ആവേശത്തോടെയാണ് ഇവരെ മത്സരാർത്ഥികൾ സ്വീകരിച്ചത്. എല്ലാവർക്കും പുറത്തെ വിശേഷം അറിയാനുള്ള ആകാംക്ഷയായിരുന്നു. അതുപോലെ തന്നെ മുൻപ് നടന്ന കാര്യങ്ങളും ഇവർ സംസാരിക്കുന്നുണ്ട്.

Bigg Boss

ലെച്ചുവാണ് ആദ്യം ബി​ഗ്ബോസ് വീട്ടിൽ എത്തിയത്. എല്ലാവരും നന്നായി കളിക്കുന്നുണ്ട് എന്നാണ് ലെച്ചു പറഞ്ഞത്. ഫാമിലെ ടാസ്ക്കിൽ അഖിലിന്റെ ഭാര്യയും കുട്ടികളും വന്ന എപ്പിസോഡ് കണ്ടപ്പോൾ സങ്കടമായി എന്നും ലെച്ചു പറഞ്ഞിരുന്നു. പിന്നീട് അനുവാണ് ബി​ഗ്ബോസ് വീട്ടിൽ എത്തിയത്. അങ്ങനെ ഓരോരുത്തരായി എത്തി.

ബിഗ്‌ബോസ് വീട്ടിൽ വലിയ വഴക്കിനും തർക്കത്തിനും കാരണമായി ഒരു വിഷയത്തെക്കുറിച്ച് ഇന്നലെ ഹൗസിൽ വീണ്ടും സംസാരം നടന്നു. സെറീന, റെനീഷ, ഗോപിക, ശോഭ, ശ്രുതി എന്നിവരായിരുന്നു സംസാരിച്ചത്. മത്സരത്തിൽ നിന്ന് പുറത്തുപോയ ഒരു വനിതാ മത്സരാർത്ഥിയോട് റിനോഷ് സെക്‌സ് ടോക്ക് പറഞ്ഞുവെന്നായിരുന്നു വിഷ്ണു പറഞ്ഞത്.

ഇത് വലിയ വിഷയമാക്കാനാണ് വിഷ്ണു നോക്കിയതെങ്കിലും അതിന് എന്താണ് എന്ന നിലപാട് ആയിരുന്നു മറ്റ് മത്സരാർത്ഥികൾക്ക്. ഇതിന്റെ പേരിൽ വലിയ തർക്കം ബിഗ്‌ബോസ് വീട്ടിൽ നടന്നു. റിനോഷ് പൊട്ടിത്തെറിച്ചു. വിഷ്ണു തന്റെ കുടുംബത്തെ അപമാനിച്ചുവെന്നും റിനോഷ് പറഞ്ഞിരുന്നു. വിഷ്ണു നീ ഒരു വൃത്തികെട്ടവനാണ് എന്നായിരുന്നു ഒരു ടാസ്ക്കിനിടെ റിനോഷ് പറഞ്ഞത്.

ഈ വിഷയത്തോടെ വിഷ്ണുവിന് പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ് ഉണ്ടാക്കിയത്. ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന വിഷ്ണു പുറത്തുപോകാൻ കാരണം ഈ വിഷയം ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ശ്രുതി ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ്.

റിനോഷിന്റെ കാര്യത്തിൽ എന്റെ ഇന്റൻഷൻ തെറ്റാണെങ്കിൽ ഞാൻ മാറിനിന്നേക്കാം. പക്ഷേ, ഞാൻ പുറത്തിറങ്ങി സംസാരിക്കുകയാണ് ചെയ്തത്. ഞങ്ങൾ സഹോദരങ്ങൾ ആണെന്ന് പറഞ്ഞ് സെക്‌സ് ടോക് ചെയ്തുവെന്നാണ് വിഷ്ണു പറഞ്ഞത്.

അങ്ങനെ ആണെങ്കിൽ വിഷ്ണവും അഖിലും എന്തോരം സെക്‌സ് ടോക് നടത്തിയിട്ടുണ്ട്. അതൊന്നും കുഴപ്പമില്ലേ. ഒരു പെണ്ണായത് കൊണ്ടാണ് ഈ പ്രശ്‌നം ശ്രുതി പറഞ്ഞു. സെക്‌സ് ടോക്കും സെക്‌സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസം ഉണ്ടെന്നും ശ്രുതി പറയുന്നുണ്ട്.

അതേസമയം, ഇനി ആറ് മത്സരാർത്ഥികളാണ് മത്സരത്തിൽ ബാക്കിയുള്ളത്. അഖിൽ, ശോഭ, ജുനൈസ്, റെനീഷ. സൈറീന, ഷിജു എന്നിവരാണ് ആ മത്സരാർത്ഥികൾ. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറ ​ഗ്രാന്റ് ഫിനാലയിൽ നേരിട്ട് എത്തിയിരുന്നു. എന്നാൽ പണപ്പെട്ടി ടാസ്ക്കിൽ ഏഴര ലക്ഷം രൂപ സ്വീകരിച്ച് നാദിറ പുറത്ത് കടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+