ശ്രുതി ലക്ഷ്മിക്ക് ആരാണ് റിനോഷ്! കണ്ണുനിറഞ്ഞ് ശ്രുതി... റിനോഷിന്റെ മറുപടി ഇങ്ങനെ
ബിഗ്‌ബോസ് മലയാളം സീസൺ 5 ഒരുമാസം പിന്നിട്ട് കഴിഞ്ഞു. എങ്കിലും കഴിഞ്ഞ സീസണുകളിലെ ഓളം ഇത്തവണ ഉണ്ടാവുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. നല്ല കണ്ടന്റുകൾ ഇല്ലാത്തതാണ് പ്രേക്ഷകരുടെ ഈ പരാതിക്ക് കാരണം. അഖിലും വിഷ്ണുവും മിഥുനും ഉള്ളത് കൊണ്ടാണ് ഇപ്പോഴും ഷോ കാണുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ റിനോഷിനും ധാരാളം ഫാൻസ് ഉണ്ട്. വളരെ കൂൾ ആയി പെരുമാറുന്ന ആളാണ് റിനോഷ്. പ്രതികരിക്കേണ്ട സമയത്ത് മാത്രമാണ് റിനോഷ് ശക്തമായി പ്രതികരിക്കാറുള്ളത്.
രണ്ട് തവണയാണ് നിയന്ത്രണം വിട്ട് റിനോഷ് പ്രതികരിച്ചത്. അവസാനം സാഗറിനോടാണ് റിനോഷ് ദേഷ്യപ്പെട്ടത്. എങ്കിൽപോലും റിനോഷിനോട് എല്ലാവർക്കും ഒരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോൾ റിനോഷുമായുള്ള ബന്ധം പറഞ്ഞിരിക്കുകയാണ് ശ്രുതി. ശ്രുതിയും റിനോഷും നല്ല ബന്ധത്തിലാണ്. പര്‌സപരം ആശ്വസിപ്പിച്ചും മോട്ടിവേറ്റ് ചെയ്തുമൊക്കെ നിൽക്കുന്ന ശ്രുതിയേയും റിനോഷിനേയും പ്രേക്ഷകർ കാണാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസത്തെ ഒരു ടാസ്‌ക്കിനിടെയാണ് ശ്രുതി റിനോഷിനെക്കുറിച്ച് പറയുന്നത്.

പൂർവ്വ ജന്മത്തിൽ കണക്ട്റ്റ് ചെയ്യാൻ പറ്റുന്ന ആളുടെ പേര് പറയാൻ ആയിരുന്നു പറഞ്ഞത്. ശ്രുതി റിനോഷിന്റെ പേരാണ് പറഞ്ഞത്. റിനോഷ് തനിക്ക് സഹോദരനെ പോലെയാണ് എന്നാണ് ശ്രുതി പറഞ്ഞത്.. വളരെ വൈകാരികമായിട്ടായിരുന്നു ശ്രുതി സംസാരിച്ചത്. തൊട്ടുപിന്നാലെ ശ്രുതിയോടാണ് തനിക്ക് കണക്ഷൻ തോന്നുനന്നത് എന്ന് റിനോഷും പറഞ്ഞു. അങ്ങനെ ഓരോ മത്സരാർത്ഥികളും അവർക്ക് കണക്ടറ്റ് ചെയ്യാൻ പറ്റുന്നവരുടെ പേര് പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അടുത്ത ആഴ്ചയിലെ ക്യാപറ്റന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ വീക്കിലി ടാസ്കിന്റെയും പൊതുവിലെ വീട്ടിലെ പ്രവർത്തനങ്ങളും അടിസ്ഥാനം ആക്കി ആണ് ക്യാപ്റ്റൻസിക്ക് വേണ്ടിയുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒൻപത് വോട്ടുകളോടെ വിഷ്ണു, ഏഴ് വോട്ടുകളോടെ അനു ജോസഫ്, ആറ് വോട്ടുകളോടെ ഷിജു എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ തിരഞ്ഞെടുത്തത്. ശേഷം ടാസ്കിലൂടെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുക ആയിരുന്നു. ഷിജുവിനെ ആണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ചിത്ര സംയോജനം എന്നായിരുന്നു ക്യാപ്റ്റൻസി ടാസികിന്റെ പേര്. ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികളുടെയും ഫോട്ടോകൾ പസിലുകളായി കൊടുത്തിട്ടുണ്ടായിരുന്നു. ഇത് സംയോജിപ്പിച്ച് വയ്ക്കാനുള്ള പെഡസ്റ്റലുകളും ഉണ്ടാകും. ബസർ കേൾക്കുമ്പോൾ ഓരോരുത്തരും പസിലുകൾ ബന്ധിപ്പിക്കേണം. ഏറ്റവും ആദ്യം ആരാണോ പൂർത്തിയാക്കുന്നത് അവരാണ് വിജയിച്ച് ഹൗസിന്റെ ക്യാപ്റ്റാവുക..
അതേസമയം ഇത്തവണത്തെ ക്യാപ്റ്റൻസിക്ക് പിന്നാലെ ജുനൈസും സാഗറും തങ്ങളുടെ അതൃപ്തി പരസ്പരം പറയുന്നുണ്ട്. എ ന്നും ക്യാപ്റ്റൻസി വന്നാൽ ചിലരുടെ പേര് മാത്രമാണ് വരുന്നതെന്നാണ് രണ്ടുപേരും പറയുന്നത്. നമ്മൾക്ക് എന്താ ക്യാപ്റ്റൻസിക്ക് യോഗ്യതയില്ലേ. നമ്മൾക്ക് മത്സരിക്കണ്ടേ എന്ന് ജുനൈസ് ചോദിക്കുന്നു. എല്ലാരും ഷിജുവിന് വേണ്ടി വിട്ടു കൊടുക്കുന്നത് പോലെ ആണെന്നും ഷിജു ചേട്ടൻ ജയിക്കാൻ വേണ്ടി അനുവും വിഷ്ണുവും ശ്രമിക്കുന്നത് പോലെ തോന്നി എന്നും ജുനൈസ് പറയുന്നു.. അതൊക്കെ ഗെയിമിന്റെ ഭാഗമാണെടാ എന്നാണ് സാഗർ മറുപടി നൽകിയത്.












Click it and Unblock the Notifications