'ശരിക്കും ഞാന്‍ ഞെട്ടിപ്പോയി'; റിനോഷ്- ശ്രുതി സൗഹൃദത്തെക്കുറിച്ച് ശ്രുതിക്കും ഭര്‍ത്താവിനും പറയാനുള്ളത്
ബിഗ്ബോസ് മലയാളം സീസൺ 5 അറുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. എലിമിനേഷനിലൂടെ പല മത്സരാർത്ഥികളും ഷോ വിട്ടുപോയി. കഴിഞ്ഞദിവസം നടന്ന എലിമിനേഷനിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മത്സരാർത്ഥിയായിരുന്നു ഷോ വിട്ടുപോയത്. ശ്രുതിയായിരുന്നു ഷോയിൽ നിന്ന് പുറത്തായത്. കഴിഞ്ഞ ദിവസം ഒരാൾ മാത്രമാണ് പുറത്തായത്.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി. വളരെ നല്ലൊരു എക്സിപീരിയൻസ് ആയിരുന്നു ബിഗ്ബോസ് വീടിനകത്ത് എന്നാണ് ശ്രുതി പറഞ്ഞത്. എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഷോ ആയിരുന്നുവെന്നും ശ്രുതി പറയുന്നു. ശ്രുതിയ്ക്കൊപ്പം ഭർത്താവ് എവിനുമുണ്ടായിരുന്നു, ഏഷ്യാനെറ്റിനോടായിരുന്നു ശ്രുതി ലക്ഷ്മിയുടെ പ്രതികരണം.

രണ്ടായിരത്തിന്റെ നോട്ടിന് നോ പറഞ്ഞ് കെഎസ്ആർടിസിയും; നാളെ മുതൽ സ്വീകരിക്കില്ല
സന്തോഷത്തോടെയാണ് ബിഗ് ബോസിൽ നിന്നും ഇറങ്ങുന്നതെന്ന് ശ്രുതി പറഞ്ഞു. ടോപ് ഫൈവ് പ്രതീക്ഷിച്ചിരുന്നു എന്നും ഈ എവിക്ഷൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ശ്രുതി പറയുന്നു. ശ്രുതി ബിഗ്ബോസിൽ നിന്നും പുറത്തുവന്നതിനെക്കുറിച്ച് എവിനും പറയുന്നുണ്ട്. ശ്രുതിയുടെ പെർഫോമൻസിനെക്കുറിച്ചും എവിൻ പറഞ്ഞു. വളരെ നന്നായിട്ടാണ് ശ്രുതി അവിടെ നിന്നതെന്നും താൻ ഹാപ്പിയാണെന്നും എവിൻ പറയുന്നു,
'വളരെ നന്നായിട്ടാണ് ആൾ നിന്നിട്ടുള്ളത്. അവളുടെ യഥാർത്ഥ സ്വഭാവം തന്നെയാണ് അവിടെ പുറത്തുവന്നത്. ഞാൻ ഭയങ്കര ഹാപ്പിയാണ്. കഴിഞ്ഞ ഒരാഴ്ച ഞാൻ വോട്ട് ചെയ്തിട്ടില്ല. മതി ഇങ്ങട് പോരട്ടെ എന്നു കരുതി', എവിൻ പറഞ്ഞു . റിനോഷുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ശ്രുതി സംസാരിച്ചു. ശ്രുതിയും റിനോഷും തമ്മിൽ നല്ല ബാന്ധമായിരുന്നു. തന്റെ ,സഹോദരനെ പോലെയാണ് റിനോഷ് തനിക്കെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു, എന്നാൽ ഇവരുടെ ബന്ധത്തെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ട്രോളുകൾ വന്നിരുന്നു. ഇപ്പോൾ റിനോഷുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ്. ശ്രുതി.
'റിനോഷിനെ ഞാൻ സഹോദരനായിട്ടെ കണ്ടിട്ടുള്ളൂ. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അത്രയും പവിത്രമായി കാണുന്ന ഒരു ബന്ധമാണ് റിനോഷും ആയി ഉള്ളത്. അതൊരിക്കലും ഗെയിം ആയിട്ട് പോലും എടുത്തില്ല. വളച്ചൊടിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ', എന്നാണ് ശ്രുതി പറഞ്ഞത്. അക്കാര്യം മനസ്സിലാകുന്നതാണല്ലോ, വളച്ചൊടിക്കുന്നവർ അങ്ങനെ ചെയ്യട്ടേ എന്നാണ് എവിൻ പറഞ്ഞത്.
മിഥുനും, റിനോഷും ഉറപ്പായും ടോപ്പ് 5 ൽ എത്തും എന്നും ശ്രുതി പറയുന്നു. അഖിൽ മാരാർക്ക് ചില പ്രശ്നങ്ങൾ ഉണ്ട് അത് പരിഹരിച്ചാൽ അയാൾ ടോപ്പ് 5 ൽ എത്തും. സ്ത്രീകളുടെ ഭാഗത്ത് നിന്നും റെനീഷ വരാൻ സാധ്യതയുണ്ടെന്നും ശ്രുതി പറഞ്ഞു. വളരെ സങ്കടത്തോടെയാണ് ആണ് ശ്രുതി യാത്ര പറഞ്ഞത്. റിനോഷിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ശ്രുതി യാത്ര പറഞ്ഞത്. നല്ല സുഹൃത്തുക്കളായത് കൊണ്ടുതന്നെ ഇരുവരും സങ്കടത്തിലായിരുന്നു.












Click it and Unblock the Notifications