'റോബിന്‍ ബാഡ് ഇമേജ് പോസിറ്റീവാക്കി, രജിത് സര്‍ നേരെ ഉള്‍ട്ട'; തുറന്നുപറഞ്ഞ് ശ്രുതി
ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ ആവേശത്തോടെ മുന്നേറുകയാണ്. 50ാം എപ്പിസോഡ്് പിന്നിട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസാണ് അണിയറപ്രവപര്‍ത്തകര്‍ ഒരുക്കിയത്. കഴിഞ്ഞ സീസണുകളിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായ റോബിനും രജിത്തും കഴിഞ്ഞ ദിവസം ബിബി ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ ഏറ്റവും പുതിയ ടാസ്‌കായ ഹോട്ടലിലേക്ക് അതിഥികളായാണ് രണ്ട് പേരും എത്തിയത്.
വലിയ ആവേശത്തോടെയാണ് പ്രേക്ഷകരും മറ്റ് മത്സരാര്‍ത്ഥികളും രണ്ട് പേരെയും സ്വീകരിച്ചത്. ഹൗസിനുള്ളില്‍ എത്തിയ രണ്ട് പേരും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇപ്പോഴിത് ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് അതിഥിയായി എത്തിയ രണ്ട് പേരെയും കുറിച്ച് ശ്രുതി പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.

റോബിനെ കുറിച്ചും രജിത്തിനെ കുറിച്ചും സഹ മത്സരാര്‍ത്ഥിയായ സിജുവിനോടാണ് ശ്രുതി ലക്ഷ്മി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. തന്നോട് രജിത് കുമാറും റോബിനും പറഞ്ഞ ചില കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രുതി സിജുവിനോട് സംസാരിക്കുന്നത്. ശ്രുതിയുടെ വാക്കുകളിലേക്ക്....
ബിഗ് ബോസ് ഹൗസില്‍ വച്ച് റോബിനല്ല, രജിത് സര്‍ അല്ല ആരു പറഞ്ഞാലും എനിക്ക് എന്റേതായ രീതിയില്‍ മാത്രമേ നിക്കാന്‍ അറിയൂ. എനിക്ക് എന്റെ രീതിയില്‍ മാത്രമേ നില്‍ക്കാന്‍ അറിയുകയുള്ളൂ. ഈ 50 ദിവസം നിന്നിട്ട് ഒരാള്‍ വന്നു പറഞ്ഞിട്ട് ഞാന്‍ എന്ത് മാറ്റം വരുത്താനാണ്. നമ്മള്‍ എങ്ങനെയാണ് അവരെ പൂര്‍ണമായും ട്രെസ്റ്റ് ചെയ്യുക.
ആദ്യം എനിക്ക് എന്നില്‍ ഒരു ട്രസ്റ്റ് വേണ്ടെ. ഈ രണ്ട് പേര് വന്നതിന് ഉദ്ദേശം. ഈ രണ്ട് ആള്‍ക്കാരും അവസാനം നെഗറ്റീവ് ഇമേജുമായി പോയവരാണ്. റോബിന്‍, അദ്ദേഹത്തിനുണ്ടായിരുന്ന ബാഡ് ഇമേജ് മാക്‌സിമം പോസിറ്റീവാക്കി ഉണ്ടാക്കാന്‍ റോബിന്‍ ശ്രമിക്കുന്നുണ്ട്. മറ്റേ പുള്ളി ശ്രമിക്കുന്നത് നേരെ ഉള്‍ട്ടയാണെന്ന് ശ്രുതി ലക്ഷ്മി പറഞ്ഞു. രാത്രി ജയിലിനടുത്തുള്ള ബെഞ്ചിലിരുന്ന് സിജുവിനോടാണ് ശ്രുതി ലക്ഷ്മി ഇക്കാര്യം തുറന്നുപറയുന്നത്.
അതേസമയം, ടാസ്‌കിനിടെ പല മത്സരാര്‍ത്ഥികള്‍ക്ക് രജിത് കുമാര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ സാഗറിന് നല്‍കിയ ചില ഉപദേശങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രേമം സാഗറിന് വലിയ തിരിച്ചടിയാകും. അത് പുറത്ത് പ്രതീക്ഷിക്കുന്നവര്‍ക്ക് മോശമായി തോന്നുന്നു എന്ന കാര്യമാണ് സാഗറിനോട് രജിത് കുമാര്‍ പറഞ്ഞത്.
സെറീന, നദീറ വിഷയങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞായിരുന്നു രജിത്തിന്റെ ഉപദേശം. ഒരുഘട്ടത്തില്‍ 'നീയാര് കാസനോവയോ?' എന്നും രജിത്ത് ചോദിച്ചു. ഇതുകൂടാതെ മറ്റ് പല മത്സരാര്‍ത്ഥികള്‍ക്കും രജിത് ഉപദേശം നല്‍കുന്നുണ്ട്. എന്താലായാലും റോബിനും രജിത് കുമാറും ബിഗ് ബോസിലേക്ക് എത്തിയതോടെ ഈ സീസണ്‍ അടിപൊളിയായിരിക്കുകയാണ്.












Click it and Unblock the Notifications