Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്റെ അടിയിലെ വസ്ത്രം കാണുന്നില്ല'; ടാസ്കിനിടെ മുകളിൽ നിന്ന് മിഥുനോട് വിളിച്ചുപറഞ്ഞ് ശ്രുതി

ബി​ഗ്ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലാണ് എത്തിനിൽക്കുന്നത്. ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സീസണുകളിലെ പോലെ ഓളം ഉണ്ടാക്കാൻ സീസൺ 5 ന് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. പുറത്ത് ഫാൻ ​ഗ്രൂപ്പ് പോലും അത്ര സജീവമായിട്ടില്ല. അഖിൽ, വിഷ്ണു, ശോഭ എന്നിവരാണ് അല്പമെങ്കിലും കണ്ടന്റ് ഇപ്പോൾ ഉണ്ടാക്കുന്നത്. ​ഗെയിം കളിക്കുന്നതിന് അപ്പുറത്തേക്ക് മത്സരാർത്ഥികൾക്ക് കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കുന്നില്ല. സാ​ഗറും സെറീനയും കൂടി ലവ് സ്ട്രാറ്റർജിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ അത് ഉൾ‌ക്കാൻ സാധ്യതയില്ല.

ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികൾ ഏറ്റവും കൂടുതൽ ആവേശത്തിലാവുന്നത് ഗെയിം കളിക്കുമ്പോൾ മാത്രമാണ്. ഗെയിമിന്റെ സമയത്തു തന്നെയാണ് കണ്ടന്റുകൾ ഉണ്ടാവുന്നതും. ഏത് ഗെയിമായാലും കളിച്ച് കഴിയുമ്പോൾ വഴക്കാവും. കുറച്ച് ദിവസങ്ങളായി ശ്രുതിയാണ് ഗെയിമിന് ശേഷം വഴക്കുണ്ടാക്കാറുള്ളത്. മറുഭാഗത്ത് വിഷ്ണുവോ അഖിലോ ആയിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ വൻ വഴക്ക് നടന്നിരുന്നു, എന്നാൽ ഇപ്പോൾ നടക്കുന്ന ടാസ്‌കിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ലൈവിലാണ് ഇത് കാണിക്കുന്നത്.

Bigg Boss malayalam

മിഥുൻ ഗെയിം കളിക്കുന്നതിനിടെ തന്റെ ഷോർട്ട്‌സ് മടക്കിവെച്ചിരുന്നു. കാണുമ്പോൾ മിഥുൻ ബനിയന് താഴെ ഒന്നും ഇടാത്തത് പോലെയാണ്. ഇക്കാര്യം മുകളിലിരുന്ന ശ്രുതി വിളിച്ചുപറയുകയും ചെയ്തു. 'നിന്റെ അടിയിലെ വസ്ത്രം കാണുന്നില്ല, അടിവസ്ത്രം ഇല്ലാത്തതുപോലെയാണ്' എന്നാണ് മിഥുനോട് ശ്രുതി പറയുന്നത്. ഇത് കേട്ട വിഷ്ണുവും ക്യാമറിയിൽ കാണുമ്പോൾ നീ ഇല്ലാതെ നിൽക്കുന്ന പോലെ തോന്നുകയുള്ളൂ എന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെ മിഥുൻ തന്റെ ഷോർട്ട്‌സ് താഴേക്ക് ഇറക്കി വെക്കുന്നു.

ആദ്യം കുറച്ച് പിറകിലോട്ട് ആയിരുന്ന ശ്രുതി ഇപ്പോൾ ​ഗെയിമിൽ ഉൾപ്പെടെ കാര്യമായി ഇടപെടാറുണ്ട്. അഭിപ്രായം പറയാറുമുണ്ട്. കഴിഞ്ഞ ദിവസത്തെ ടാസ്തിൽ മറ്റുള്ളവരെ പുറത്താക്കാൻ വിഷ്ണു മനപൂർവ്വം പെട്ടി താഴയിട്ടതിന് പിന്നാലെ വലിയ വഴക്ക് നടന്നിരുന്നു. ശ്രുതി, അനു, ജുനൈസ്, വിഷ്ണു എന്നിവരായിരുന്നു പെട്ടി പിടിച്ചിരുന്നത്. എന്നാൽ വിഷ്ണു പെട്ടി താഴേക്ക് ഇടുകയായിരുന്നു. അഖിൽ വിഷ്ണു എന്നിവർ ഉണ്ടാക്കിയ തന്ത്രമായിരുന്നു ഇത്..

എന്നാൽ ഇത് ശ്രുതിക്ക് അത്ര ഇഷ്ടമായില്ല. ദേഷ്യത്തിൽ ഇരിക്കുന്ന ശ്രുതിയുടെ അടുത്തേക്ക് അഖിൽ വന്ന് സംസാരിക്കുന്നു. ശ്രുതി ബുദ്ധിപരമായി പെരുമാറണമായിരുന്നു വിഷ്ണു കളയുമെന്ന് പറഞ്ഞതല്ലേ എന്ന് അഖിൽ പറയുന്നു. തളിത്തുമെന്ന് പറഞ്ഞതാണ് കരയുതെന്ന് പറഞ്ഞിരുന്നത് അല്ലേയെന്നും അഖിൽ പറയുന്നു. എന്നാൽ അഖിൽ പറയുന്നത് ശ്രുതി കാര്യമാക്കിയില്ല. എന്നാൽ ശ്രുതി കരയുന്നു. കരയരുതെന്ന് പറയുന്ന അഖിലിനോട് താൻ വേ​ദനിച്ചിട്ടാണ് കരയുന്നത്. നിങ്ങളുടെ തീട്ടക്കളയിൽ തോറ്റതിന് കരയുകയല്ലേ എന്നാണ് ശ്രുതി ചോദിക്കുന്നത്. ഇപ്പോൾ വളരെ ആക്ടീവാണ് ശ്രുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+