Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാവിലെ എഴുന്നേറ്റുവരുമ്പോള്‍ ലിപ്സ്റ്റിക്കിട്ടോണ്ടാണ് വരുന്നത്'; അനുവിനും കണ്‍ട്രോള്‍ പോയി

ബിഗ്‌ബോസ് മലയാളം സീസൺ 5 ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആരാണ് ബിഗ്‌ബോസ് വീട്ടിലെ ശക്തമനായ മത്സരാർത്ഥി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും അഖിലും വിഷ്ണുവും മികച്ച മത്സരം പുറത്തെടുക്കുന്ന മത്സരാർത്ഥികളാണ്. അതേസമയം ഇവരോട് ഏറ്റുമുട്ടിനിൽക്കുന്ന ആളാണ് ശോഭ. ബിഗ്‌ബോസ് വീട്ടിലെ ഗ്രൂപ്പുകളിലൊന്നും ഇല്ലാത്ത ആളാണ് ശോഭ. താൻ ഒറ്റയ്ക്കാണ് കളിക്കുന്നത് എന്നാണ് ശോഭ പറയുന്നത്. എന്നാൽ ബിഗ്‌ബോസ് വീട്ടിൽ ഇപ്പോൽ ശോഭയ്ക്ക് നല്ല സമയമല്ല.

ഒരു ടാസ്‌കിൽ ലോക്കിൽ അരിനിറച്ച് വെച്ചത് മുതൽ ഇന്നത്തെ എപ്പിസോഡ് വരെ ശോഭയ്‌ക്കെതിരെ വലിയ രീതിയിൽ കുറ്റപ്പെടുത്തലുകളാണ് നടക്കുന്നത്. ഇന്ന് അഖിൽ മാരാരുമായി ശോഭ വാക് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. തർക്കത്തിനിടെ അഖിൽ ശോഭയെ ഗതിയില്ലാത്തവൾ എന്ന് വിളച്ചതോടെ ശോഭയുടെ നിയന്ത്രണം പോകുകയും അഖിലിനെ ചെറ്റ എന്ന് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ റെനീഷ ഉൾപ്പെടെ ഉള്ള ചിലർ ഇതിനെ ചോദ്യം ചെയ്തു. ഒടുവിൽ ശോഭ അഖിലിനോട് ക്ഷമ ചോദിക്കുന്നുമുണ്ട്.

Bigg boss511

എന്നാൽ ഇത് കഴിഞ്ഞും ശോഭ അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് കാണാം. അങ്ങനെ അനുവും ശ്രുതിയും സംസാരിക്കുന്ന കാര്യത്തിൽ ശോഭ ഇടപെട്ടതോടെ വൻ വഴക്കിന് കാരണമായി... മുടിയെക്കുറിച്ചായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. മുടി തനിക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്നാണ് ശ്രുതി പറയുന്നു.

മനുഷ്യന്റെ ഒരു കോൺഫിഡൻസ് ഉള്ള സാധനമാണ് മുടി. അത് പോയിക്കഴിഞ്ഞാൽ പോയി. എനിക്ക് എന്റെ മുടിയിൽ നിന്ന് ഒരു ഭാഗം പോയിക്കഴിഞ്ഞാൽ എന്റെ കോൺഫിഡൻസ് പോകും എന്ന് ശ്രുതി പറയുന്നു. എന്നാൽ അത് അങ്ങനെ വരുത് എന്ന് ശോഭ പറയുന്നു. എന്നാൽ താൻ തന്റെ കാര്യമാണ് പറയുന്നത് എന്ന് ശ്രുതി പറയുന്നു. കോൺഫിഡൻസ് ഉള്ളിൽ നിന്ന് വരേണ്ടതാണെന്ന് ശോഭ പറയുന്നു.

എന്നാൽ അനു ശ്രുതി പറഞ്ഞതിനോടാണ് യോജിക്കുന്നത്. നാളെ ക്യാൻസർ വന്ന് എന്റെ മുടിയൊക്കെ പോയാൽ എന്റെ കോൺഫിഡൻസ് നശിക്കുമോ, ഇല്ല, കോൺഫിഡൻസ് ഉള്ളിൽ നിന്ന് വരേണ്ട കാര്യമാണ് എന്നാണ് ശോഭ പറയുന്നത്. എന്നാൽ എന്തിനാണ് ശോഭ രാവിലെ എഴുന്നേറ്റയുടൻ മേക്കപപ്പ് ചെയ്ത് നിൽക്കുന്നത്, ആളുകൾ കാണാനല്ലേ, അതൊരു കോൺഫിഡൻസല്ലേ എന്നാണ് തിരിച്ച് അനു ചോദിച്ചത്.

എന്നാൽ അത് കോൺഫിഡൻസ് അല്ല, എന്റെ ഇഷ്ടമാണ് കോൺഫിഡൻസ് ഉള്ളിൽ നിന്ന വരേണ്ടതാണ് എന്ന് ശോഭ പറയുന്നു. എന്തൊക്കെ എന്റെയടുത്ത് നിന്ന് പോയാലും കോൺഫിഡൻസ് ഉള്ളിൽ നിന്ന് വരേണ്ടതാണെന്ന് ശോഭ പറയുന്നു, എന്നാൽ ശോഭ ഉരുക്ക് വനിത. ഞാൻ ഉരുക്ക് വനിത അല്ല എന്നും ശ്രുതി പറയുന്നു. എന്നാൽ പുറത്തേക്ക് പോയ ശോഭ ഇക്കാര്യം സാഗറിനോടും റെനീഷയോട് ഒക്കെ പറയുന്നു. ആ സമയം അവിടേക്ക് വന്ന അനു കോൺഫിഡൻസിനല്ലെങ്കിൽ എന്തിനാണ് രാവിലെ എഴുന്നേറ്റയുടൻ ലിപ്സ്റ്റക്കും ഇട്ടുവരുന്നതെന്നാണ് ചോദിക്കുന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+