'മാറ് വളർന്നാലും ആങ്ങള ആങ്ങളെ തന്നെ': റിനോഷുമായുള്ള ഹഗ്ഗ് ആ സുഖത്തിന് വേണ്ടിയല്ല: തുറന്നടിച്ച് ശ്രുതി

ബിഗ് ബോസ് മലയാളം ഷോയിലേക്ക് പോവാന്‍ പല താരങ്ങളും മടിക്കുന്നതിന്റെ പ്രധാന കാരണമായിട്ട് വിലയിരുത്തപ്പെടുന്നത് പുറത്ത് നടക്കാനിടയുള്ള സൈബർ ബുള്ളിയിങ്ങാണ്. കഴിഞ്ഞ സീസണുകളില്‍ പങ്കെടുത്ത പലതാരങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടപ്പോള്‍ ചില താരങ്ങള്‍ ഈ പ്രവണതയ്ക്കെതിരെ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 5 ലും ഇതിന് ഒട്ടും കുറവുണ്ടായിട്ടില്ലെന്നാണ് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ കഴിഞ്ഞ ആഴ്ച ഷോയില്‍ നിന്നും പുറത്തായ ശ്രുതി ലക്ഷ്മി താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ്. റിനോഷുമായുള്ള താരത്തിന്റെ ബന്ധത്തെ വേറൊരു തരത്തില്‍ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണം സോഷ്യല്‍ മീഡിയില്‍ ശക്തമായിരുന്നു. ഇതേക്കുറിച്ചാണ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്രുതി ലക്ഷ്മി സംസാരിക്കുന്നത്.

rinosh

എത്ര വൃത്തികെട്ട രീതിയിലാണ് റിനോഷുമായുള്ള ബന്ധത്തെ ചിലർ ചിത്രീകരിച്ചതെന്നാണ് ശ്രുതി ലക്ഷ്മി ചോദിക്കുന്നത്. അതായിരുന്നു എന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത്. അത്രയും ആത്മാർത്ഥമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഒരുപാട് ആളുകളെ കണ്ട വ്യക്തിയാണ് ഞാന്‍. എല്ലാ ആളുകളേയും നമുക്ക് സഹോദരന്മാരായി കാണാന്‍ സാധിക്കില്ല, പരമാവധി ഫ്രണ്ട് എന്ന് പറഞ്ഞാല്‍ മതി. അതിന് അപ്പുറത്ത് സഹോദരനെന്ന് ആത്മാർത്ഥമായി പറയുന്നുണ്ടെങ്കില്‍ ആ വ്യക്തിയുടെ അടുത്ത് നിന്നും എനിക്ക് ഫീല്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടാണെന്നും ശ്രുതി പറയുന്നു.

ഒരാള്‍ നമ്മുടെ ശരീരത്തില്‍ തൊടുമ്പോഴോ കെട്ടിപ്പിടിക്കുമ്പോഴോ അത് ഏത് തരത്തിലുള്ള ഉദ്ധേശത്തോടെയാണ് എന്ന് മനസ്സിലാക്കാനുള്ള ബോധം എനിക്കുണ്ട്. പുറത്ത് നമ്മള്‍ ഇത്രയൊന്നും കെട്ടിപ്പിടിക്കുന്നുണ്ടാവില്ല. എന്നാല്‍ അവിടെ ആ സമ്മർദത്തിന് ഇടക്ക്, നമ്മളെ അടുത്ത് അറിയുന്ന ഒരാള്‍ കെട്ടിപ്പിടിക്കുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസമുണ്ട്. അല്ലാതെ ഈ മാനസിക വൈകൃതമുള്ള ആളുകള്‍ പറയുന്നത് പോലെയുള്ള സുഖമല്ല അവിടെ ഉണ്ടാവുന്നത്.

ഒരു ആണും പെണ്ണും തമ്മില്‍ കെട്ടിപ്പിടിക്കുന്ന ആ സുഖത്തിന് വേണ്ടി മാത്രമല്ലെന്ന് ആളുകള്‍ മനസ്സിലാക്കണം. അത്രയും ക്യാമറയുടെ മുമ്പില്‍ വെച്ചാണല്ലോ ഇതെല്ലാം ചെയ്യുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ്, ഭർത്താവ് കാണുമോ, അദ്ദേഹത്തിന്റെ വീട്ടുകാർ കാണുമോയെന്നൊക്കെ എനിക്ക് ചിന്തിക്കാം. എന്നാല്‍ എന്റെ ഉദ്ധേശ ശുദ്ധി വളരെ സത്യസന്ധമായതിനാല്‍ തന്നെ ഇതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

റിനോഷും അങ്ങനെ തന്നെയായിരുന്നു. അടുത്ത ജന്മത്തിലെങ്കിലും ഒരു ആങ്ങള വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ഈ ജന്മത്തില്‍ ബിഗ് ബോസ് തന്ന ഒരു ആങ്ങളായാണ് റിനോഷ്. എന്റെ ഭർത്താവ് എവിന് എന്നെ അറിയാം. അല്ലാതെ അത് കണ്ട് നില്‍ക്കുന്നവർക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

ഞാനും റിനോഷും തമ്മിലുള്ള ബന്ധം പുറത്ത് വേറെ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഞാനും മിഥുനുമായുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു റിനോഷിന് ഉണ്ടായിരുന്നത്. ഇനി അവനേയും എന്നേയും വെച്ചാണ് കഥ ഉണ്ടാക്കിയതെന്ന് അറിയുമ്പോള്‍ റിനോഷിന് വിഷമം തോന്നും.

 sruthi

ഒരു സുഹൃത്ത് എന്നുള്ള രീതിയില്‍ ആയിരുന്നെങ്കില്‍ പോലും എനിക്ക് വിഷമം ഇല്ലായിരുന്നു. എന്റെ വീട്ടില്‍ പപ്പായെ ഇപ്പഴും കെട്ടിപ്പിടിച്ച് കിടക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ ഇങ്ങനെയാണ്. മറ്റുള്ളവർ അങ്ങനെയാവണമെന്നില്ല. അതുകൊണ്ട് തന്നെ എന്റെ രീതി മാറ്റാന്‍ സാധിക്കില്ല. എന്റെയും മിഥുന്റെയും കാര്യങ്ങള്‍ വെച്ച് ചിലയൂട്യൂബ് ചാനലുകളൊക്കെ കണ്ടന്റ് ഉണ്ടാക്കുന്നുണ്ടാവാമെന്ന് അവിടെ നിന്നും പറഞ്ഞിരുന്നു. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ നേരെ തിരിച്ച് റിനോഷുമായി ബന്ധിപ്പിച്ചാണ് കഥകളെന്നും താരം ചൂണ്ടിക്കാട്ടുന്നു.

നിന്റെ കല്യാണത്തിന് പെങ്ങളായി പള്ളിയില്‍ നില്‍ക്കുന്നത് ഞാനായിരിക്കും എന്നൊക്കെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഒരു ആങ്ങളയെ ഇങ്ങനെ കെട്ടിപിടിക്കാന്‍ പാടില്ല, എന്നൊന്നും എനിക്ക് അറിയില്ല. പപ്പയുടെ ചേട്ടന്റെ മക്കളൊക്കെ വരുമ്പോള്‍ ഇങ്ങനെയാണ് ഞങ്ങള്‍ പെരുമാറുന്നത്. ഏതെങ്കിലും ഒരു പോയന്റില്‍ അവന്റെ ഭാഗത്ത് നിന്നും ഒരു ബാഡ് ടച്ച് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അറിയാമായിരുന്നു. നമ്മുടെ സമൂഹം ഇപ്പോഴും ഒട്ടും മാറിയിട്ടില്ല.

മറ്റുള്ളവരുടെ കാര്യത്തില്‍ ഒളിഞ്ഞ് നോക്കുന്നതിലാണ് ഇപ്പോഴും ആളുകള്‍ക്ക് താല്‍പര്യം. സ്വന്തം ജീവിതത്തില്‍ ഇത്തരം അനുഭവം വരുമ്പോഴെ ആളുകള്‍ പഠിക്കൂ. ഒരു നടന്‍ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ എനിക്ക് അറിയാം. അവരുടെ ഭാര്യയുമായിട്ടൊക്കെ നല്ല ബന്ധമാണ് എനിക്ക്. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവരെയൊക്കെ കണ്ട് പഠിക്കണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്.

ഞാന്‍ എന്റെ വീട്ടില്‍ പപ്പയുടെ അടുത്ത് കെട്ടിപിടിച്ച് കിടക്കും. ആ നടന്റെ വീട്ടില്‍ അങ്ങനെ അല്ലായിരിക്കും. എന്നാല്‍ എന്റെ സാഹചര്യങ്ങളും രീതികളും അങ്ങനെയല്ല. റിനോഷിനെ കെട്ടിപ്പിടിക്കുമ്പോള്‍ ഒരു രീതിയിലും അയ്യേ എന്ന ഒരു ഫീല്‍ എനിക്ക് തോന്നിയിട്ടില്ല. വേറെ ഏതെങ്കിലും തരത്തിലുള്ള ചിന്തയായിരുന്നെങ്കില്‍ അവിടെ വെച്ച് അങ്ങനെ ചെയ്യുമോ. എത്ര വലുതായി കഴിഞ്ഞാലും ആങ്ങളെ എന്ന് പറയുന്നത് ആങ്ങള തന്നെയാണ്. അത് മാറ് വളർന്ന് കഴിഞ്ഞാലും, എന്തായി കഴിഞ്ഞാലും. പ്രശ്നം അതിനെ നോക്കിക്കാണുന്ന ആളുകളുടേതാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+