'ടോപ് 5 നെ തിരഞ്ഞെടുക്കാന്‍ കഴിയില്ല.. ആ നാല് പേര്‍ മുന്നോട്ട് വരും, മാരാര്‍ മാറണം': ശ്രുതി ലക്ഷ്മി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഓരോ ദിവസവും കൂടുതല്‍ കടുപ്പമേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രുതി ലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആയിരുന്നു. നൂറാം ദിവസത്തിലേക്ക് അതിവേഗം കടന്ന് കൊണ്ടിരിക്കെ ബിഗ് ബോസ് ഹൗസിനുള്ളില്‍ പോര് മുറുകുന്നു എന്നാണ് ശ്രുതി ലക്ഷ്മി എവിക്ട് ആയ ശേഷം പറഞ്ഞത്.
ഇനി ഒരു മാസത്തിലേറെ ദിവസം കൂടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് കടക്കാന്‍ പോകുന്നത് ആരൊക്കെയായിരിക്കും എന്ന് പ്രവചിക്കുകയാണ് ശ്രുതി ലക്ഷ്മി. എവിക്ട് ആയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രുതി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ബിഗ് ബോസ് ഹൗസിനുള്ളില്‍ നമ്മളൊരിക്കലും ഉണ്ടാക്കിയെടുത്ത ഫ്രണ്ട്ഷിപ്പല്ല. ഞാനും റിനോഷും ആണ് പെട്ടെന്ന് ആദ്യം കണക്ട് ആയത്. അത് കഴിഞ്ഞിട്ടാണ് മിഥുന്‍ നമ്മുടെ ഇടയിലേക്ക് വരുന്നത്. അപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയെടുത്ത ഒരു ഫ്രണ്ട്ഷിപ്പ് അല്ല. അത് സംഭവിച്ചതാണ്. പിന്നെ നമ്മള്‍ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് ഗെയിമിലേക്ക് ഫ്രണ്ട്ഷിപ്പ് കൊണ്ടുവരേണ്ട എന്ന്. കാരണം ബിഗ് ബോസില്‍ ഇനി അങ്ങോട്ട് എല്ലാവരും തന്നത്താന്‍ നിന്നാണ് ഗെയിം കളിക്കുക.
അപ്പോള്‍ ഒരു ഗ്രൂപ്പായിട്ട് പോകാന്‍ പറ്റില്ല. പിന്നെ ഒരു ഗെയിം കഴിഞ്ഞിട്ട് ഫ്രീ ഉള്ളപ്പോഴാണ് സംസാരിക്കാന്‍ പറ്റുന്നത്. റിനോഷും മിഥുനും അവരുടേതായ ഗെയിം പ്ലാനുണ്ടായിരുന്നു. എനിക്ക് അത് അറിയാമായിരുന്നു. പക്ഷെ ഞാന്‍ അത് ചോദിക്കാനും പോയിട്ടില്ല. എന്നെ അതില്‍ ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞിട്ടുമില്ല. അവര്‍ അവരുടേതായ ഗെയിം കളിക്കട്ടെ. ഞാന്‍ എന്റേതായ വഴിയില്‍ പോകാം എന്നുള്ളതായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കിച്ചണായിരിക്കും. ഏറ്റവും കൂടുതല്‍ അടുക്കളയില്‍ നിന്ന് കൊതിയായിട്ട് ഓരോ സാധനങ്ങള്‍ എടുത്ത് കഴിച്ചിട്ടുണ്ട്. അഖിലേട്ടന്‍ ക്യാപ്റ്റന്‍ എന്ന രീതിയില്‍ അനു ചേച്ചിയെ വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപെട്ടതാണ്. അത് വലിയൊരു വഴക്കിലേക്ക് പോയി. പുള്ളി പിന്നെ വന്ന് സോറി പറഞ്ഞപ്പോള്‍ അത് തീര്‍ന്നു.
ടോപ് 5 ല്‍ ഗെയിം എന്ന നിലയില്‍ ഞാനിപ്പോഴും കണ്‍ഫ്യൂസ്ഡ് ആണ്. ബിഗ് ബോസ് വിന്നര്‍ക്ക് വേണ്ട ഗുണം എന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ പറയും ഒരു വിന്നറില്‍ നിന്ന് സമൂഹത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കേണ്ടതായിട്ടുണ്ട്. തന്ത്രപരമായിട്ട് കാര്യങ്ങള്‍ ചെയ്യുന്ന ആളെയാണോ ഒരു ലീഡറായിട്ട് കാണേണ്ടത് എന്ന അഭിപ്രായം എനിക്കില്ല. നല്ല ക്വാളിറ്റി ഉള്ളവര്‍ നന്നായി കളിച്ച് മുന്നോട്ടുവരണം എന്നാണ് എന്റെ ആഗ്രഹം.
ആ കാര്യത്തില്‍ മിഥുനേയും റിനോഷിനേയും ഞാന്‍ പറയും. അഖില്‍ മാരാര്‍ എല്ലാ കാര്യത്തിലും ഇന്റലിജന്റ് ആയിട്ടുള്ള വ്യക്തിയാണ്. ചില സമയത്ത് പുള്ളി എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണ്. അഖില്‍ മാരാര്‍ ഈ ഷോയ്ക്ക് വളരെ മുതല്‍ക്കൂട്ടായിട്ടുള്ള ആളാണ്, പക്ഷെ കുറച്ച് കൂടി ശ്രദ്ധിച്ച് ഇമോഷന്‍സിനെ കണ്ട്രോള്‍ ചെയ്താല്‍ അഖില്‍ മാരാര്‍ വരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മൂന്ന് പേരെ അല്ലാതെ വേറെ ആരെ പറയും എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. ലേഡീസില്‍ റെനീഷ വരാനുള്ള ചാന്‍സ് ഉണ്ട്.












Click it and Unblock the Notifications