Get Updates
Get notified of breaking news, exclusive insights, and must-see stories!

'എവിന് പബ്ലിക്ക് ആയി ഉമ്മ കൊടുത്തത് അതുകൊണ്ട്; റിനോഷ് പുറത്തിറങ്ങിയാൽ എന്നെ തള്ളി പറയില്ല'; ശ്രുതി ലക്ഷ്മി

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ നിന്നും 53ാം ദിവസമാണ് മത്സരാർത്ഥിയായ ശ്രുതി ലക്ഷ്മി പുറത്താകുന്നത്. മികച്ച ഗെയിമർ എന്ന നിലയിലേക്ക് ഉയർന്ന് വരുന്നതിനിടയിലായിരുന്നു ശ്രുതിയുടെ അപ്രതീക്ഷിത പുറത്താകൽ. ഇപ്പോഴിതാ പുറത്തായതിന് പിന്നാലെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രുതി. ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായ റിനോഷ് ജോർജുമായുള്ള ബന്ധത്തെ കുറിച്ചും ശ്രുതി മനസ് തുറന്നു. ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

'ബിഗ് ബോസിലേക്ക് പോകുമ്പോൾ ആകെ അറിയുന്ന മുഖം ഷിജുചേട്ടന്‌റെ മാത്രമാണ്. ആരോടാണ് കൂട്ട് കൂടേണ്ടതെന്നൊന്നും അറിയില്ല. എനിക്ക് അവിടെ പെട്ടെന്ന് കണക്ട് ആയ വ്യക്തി റിനോഷ് മാത്രമാണ്. ഞങ്ങളുടെ ഇമോഷൻസ് വേറെയാണ്. പക്ഷേ ലൗ സോങ് ഒക്കെ ഇട്ടാണ് ഞങ്ങളുടെ വീഡിയോകൾ ആളുകൾ ട്രോളാക്കിയത്.

sruthilakshmi-

വളരെ സമ്മർദ്ദത്തിലാണ് നമ്മൾ ബിഗ് ബോസിൽ കഴിയുന്നത്. ആ സമയത്ത് നമ്മളെ ഒരാൾ വന്ന് കെട്ടിപിടിക്കുമ്പോൾ കിട്ടുന്നൊരു മെന്റൽ റിലീഫ് ഉണ്ട്. അത് എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഗെയിം വരുമ്പോൾ നമ്മൾ ആക്ടീവായിരിക്കാം.പക്ഷേ അത് കഴിഞ്ഞുള്ള സമയങ്ങൾ സമ്മർദ്ദം നിറഞ്ഞതായിരിക്കും.

8 വയസ് മുതൽ ഫീൽഡിൽ ഉണ്ട് ഞാൻ. ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ എക്സ്പീരിയൻസ് ചെയ്തിട്ടുള്ള ആൾ കൂടിയാണ്. എനിക്ക് പക്ഷെ റിനോഷിനോടും റിനോഷിന് എന്നോടും ഒരു സഹോദരി-സഹോദര ബന്ധം മാത്രമാണ് ഉണ്ടായത്. ഒരു പക്ഷേ മിഥുനുമായുള്ള ബന്ധം തെറ്റിധരിക്കപ്പെട്ടേക്കാമെന്ന് ഞാൻ ആലോചിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ റിനോഷ്-ശ്രുതി ബന്ധത്തെ പറ്റിയുള്ള കമന്റുകൾ കണ്ടപ്പോൾ വളരെ അധികം വിഷമം തോന്നി. ഒരു പോയിൻറിൽ പോലും അവന്റെ ഭാഗത്ത് നിന്ന് തെറ്റായ ഒരു കാര്യവും ഉണ്ടായിട്ടില്ല.

ഈ 56 ദിവസവും ഞാൻ ഞാനായിട്ടാണ് നിന്നിട്ടുള്ളത്. പക്ഷേ റിനോഷിന്റെ പേരിലൊക്കെ തെറ്റിധരിക്കപ്പെട്ടുവെന്നത് വളരെ അധികം വിഷമിപ്പിച്ചു. റിനോഷ് എന്താണെന്നോ അവന്റെ പ്രൊഫഷൺ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. രജത്തേട്ടൻ വന്നപ്പോൾ ചോദിച്ചത് നീ റിനോഷിന്റെ മല്ലു സോങ് വീഡിയോയുടെ കമന്റ്സ് കണ്ടിട്ടാണോ അവനുമായി കൂട്ട് കൂടിയതെന്നാണ്. അവൻ അങ്ങനെ പാട്ട് ചെയ്യുന്ന ആളാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

56 ദിവസവും എന്റെ ഇന്റൻഷൻ പോസിറ്റീവായിരുന്നു. ഞാൻ വെല്ലുവിളിക്കുകയാണ് ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഞാനോ റിനോഷോ വേറെ രീതിയിൽ പരസ്പരം ഇടപെട്ടിട്ടില്ല. ഞാൻ ഒരു പെൺകുട്ടിയാണ്. 30 വയസ് കഴിഞ്ഞു. ഒരാൾ മോശമായി പെരുമാറുമ്പോൾ എനിക്ക് അത് മനസിലാകും.

നമ്മൾ ഒരാളെ ഹഗ് ചെയ്യുമ്പോൾ അതിൽ എന്താണ് തെറ്റ്. അത് കണ്ടിട്ട് വേറെ രീതിയിൽ വളച്ചൊടിക്കുന്നവരുടെ മനസിലാണ് ദുഷിപ്പ്. റിനോഷിനെ ഞാനോ ഞാൻ റിനോഷിനെയോ മിസ് യൂസ് ചെയ്തു എന്നൊക്കെ പറയുന്നത് ദൈവത്തിന് നിരക്കാത്ത വാക്കുകളാണെന്നേ പറയാനാകു. റിനോഷ് എന്നെ ഒരിക്കലും പുറത്തിറങ്ങിയാൽ തള്ളിപറയില്ല.

എന്നെയും റിനോഷിനേയും പറ്റി പുറത്ത് പറയുന്നതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. റിനോഷ്-മിഥുൻ കൂട്ട് കെട്ടിന്റെ ബെനിഫിറ്റ് ഞാൻ എടുത്തിട്ട് പോലുമില്ല. ആളുകൾ എന്തിനാണ് റിനോഷുമായുള്ള അടുപ്പം വളച്ചൊടിച്ചതെന്ന് അറിയില്ല. എനിക്ക് എവിനെ മാത്രം ബോധിപ്പിച്ചാൽ മതിയായിരുന്നു. ആളുകളുടെ എല്ലാം വായടിപ്പിക്കാൻ സാധിക്കില്ല. നമ്മുടെ ശരിയിലെ നമ്മുക്ക് ജീവിക്കാൻ പറ്റൂ.

എവിൻ എന്നെ തെറ്റിധരിക്കില്ലെന്ന് എനിക്ക് നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടായിരുന്നു. എവിന് എന്നെ അറിയാം. ഞാൻ പബ്ലിക്ക് ആയി മുത്തം കൊടുത്തത് അതുകൊണ്ട് തന്നെയാണ്.ഫീൽഡിൽ ഉള്ള ആൾക്കാര് പോലും എന്നേയും റിനോഷിനേയും പറഞ്ഞപ്പോൾ ഞെട്ടി പോയി. ഒന്നുകിൽ അവർക്ക് അത് പറയാനുള്ള ക്വാളിറ്റീസ് വേണം. അല്ലെങ്കിൽ അവർ അത് അറിഞ്ഞിട്ട് വേണം സംസാരിക്കാൻ', ശ്രുതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+