Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുവിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമോ? ശ്രുതി ലക്ഷ്മിയുടെ മറുപടി ഇങ്ങനെ

കൊച്ചി: ഇത്തവണ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചപ്പോൾ ആർക്കും തന്നെ എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നടി ശ്രുതി ലക്ഷ്മി. മുൻ സീസണുകളിൽ പലപ്പോഴും വിജയിയെ പ്രഖ്യാപിക്കുമ്പോൾ പലതരം അഭിപ്രായ ഭിന്നതകളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അഖിൽ മാരാരാണ് വിജയി എന്ന് പ്രഖ്യാപിച്ചോൾ എല്ലാവരും ഒരുപോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നുവെന്നും ശ്രുതി പറഞ്ഞു. എയർപോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രുതി.

അഖിൽ എന്ന ഗെയിമറിനെ കുറിച്ചും വിഷ്ണുവുമായിട്ടുണ്ടായ വിവാദങ്ങളെ കുറിച്ചുമെല്ലാം ശ്രുതി മനസുതുറന്നു. താരത്തിന്റെ വാക്കുകളിലേക്ക്

vishnu and sruthi

'ഒരിക്കലും അഖിലിനോട് അടുപ്പം കാണിച്ചത് പുറത്തുള്ള പിന്തുണ കണ്ടിട്ടല്ല. ബിഗ് ബോസ് ഹൗസിൽ ആയിരുന്നപ്പോഴും അഖിലേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് അടുക്കാൻ കാരണം അദ്ദേഹത്തിന്റെ തമാശകൾ ഒക്കെയാണ്. ഹൗസിൽ നിന്നപ്പോൾ അഖിൽ തീപ്പൊരി പോലെ സംസാരിക്കുന്നൊരാളാണെന്നൊന്നും അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും അഖിലിന്റെ ഗെയിമിനെ കുറിച്ചൊക്കെ നമുക്ക് ആദ്യമേ തന്നെ മനസിലാകും.
മാരാർ ഒരു ഗെയിമിനെ സമീപിക്കുന്നതും പുള്ളിയുടെ മുൻവിധി, സംസാരിക്കുന്ന രീതി, മാത്രമല്ല അദ്ദേഹം വളരെ ബ്രില്യന്റ് ആയ വ്യക്തിയാണ്.

ഇത്തവണത്തെ ഫലപ്രഖ്യാപനത്തിൽ ഏറെക്കുറെ സന്തോഷമാണ്. പൊതുവെ വിജയിയെ പ്രഖ്യാപിക്കുമ്പോൾ പലർക്കും വിയോജിപ്പ് ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കുറി അങ്ങനെ ആയിരുന്നില്ല. അഖിൽ വിജയിയെന്ന് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

മിഥുനോട് രണ്ടാമതും ഹൗസിൽ കയറിയപ്പോൾ അകലം പാലിച്ചതല്ല. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ നല്ല അടുപ്പം കാണിച്ചൊരു വ്യക്തിയായിരുന്നല്ലോ. പുറത്ത് വന്നപ്പോൾ ഇവൻ പറഞ്ഞ കഥകളൊക്കെ കേട്ടപ്പോൾ സങ്കടം തോന്നി. നല്ല ഫ്രണ്ടായി കണ്ടിട്ട് നമ്മളോട് കള്ളം പറഞ്ഞതാണോയെന്നൊന്നും അറിയില്ലല്ലോ. അവൻ തന്നെയാണല്ലോ അതിലെ സത്യങ്ങളൊക്കെ പറയേണ്ടിയിരുന്നത്.

അവനെ എല്ലാവരും ചേർത്ത് പിടിച്ചിരിക്കുക തന്നെയാണ്. വിവാദങ്ങളെ കുറിച്ച് അവനോട് ഞാൻ സംസാരിച്ചിരുന്നു. പ്രൊഫഷന്റെ കാര്യങ്ങളൊക്കെ സത്യമാണെന്ന് തന്നെയാണ് പറഞ്ഞത്. പുറത്തിറങ്ങി അവൻ ക്ലിയർ ചെയ്യും. ആർമ്മിക്കഥ ലോജിക്കില്ലാത്ത കഥയാണെന്ന് നമ്മളെല്ലാവരും പറഞ്ഞിരുന്നു. ഒരുപക്ഷേ അവിടുത്തെ ടെൻഷനിൽ പറഞ്ഞ് പോയതായിരിക്കാം.

ഇത്തവണത്തെ ഒരു സീസണിന്റെ പ്രത്യേക എന്താണെന്ന് വെച്ചാൽ ആർക്കും പരസ്പരം വിദ്വേഷമില്ല. എല്ലാവരും അതിനെ ഒരു ഗെയിം മാത്രമായിട്ടാണ് കാണുന്നത്. എല്ലാവരുമായി സൗഹൃദവും സ്നേഹവും തുടരും. വിഷ്ണു ഗെയിമിനിടയിൽ റിനോഷിനോട് പറഞ്ഞ് പോയതായിരിക്കാം. ചേച്ചി ഞാൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. അവൻ ഷോയിൽ വെച്ച് അത് പറഞ്ഞപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. പക്ഷേ പിന്നീട് അതൊക്കെ മാറി.

ഷോയിൽ വെച്ചും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴൊക്കെ ഭർത്താവായ എവിനിൽ നിന്നും പൂർണ പിന്തുണ ലഭിച്ചു. എവിൻ എന്നെ എപ്പോഴും ചേർത്തുപിടിച്ചു',ശ്രുതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+