Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഥുന്‍ പ്രണയമാണെന്ന് പറയുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കിലാണ് തെറ്റ്: ശ്രുതി മനസ്സ് തുറക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പ്രധാനപ്പെട്ട മത്സരാർത്ഥിയായിരുന്നു അഭിനേത്രി കൂടിയായ ശ്രുതി ലക്ഷ്മി. കഴിഞ്ഞ ആഴ്ച ഷോയില്‍ നിന്ന് പുറത്തായെങ്കിലും ഫൈനല്‍ ഫൈവില്‍ എത്താന്‍ യോഗ്യതയുള്ള താരമായിരുന്നു ശ്രുതിയെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം തന്നെ ഷോയില്‍ ഉള്ളപ്പോള്‍ വലിയ തോതില്‍ സൈബർ അധിക്ഷേപങ്ങള്‍ക്ക് വിധേയയായ താരം കൂടിയാണ് ശ്രുതി.

ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളില്‍ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി ലക്ഷ്മി. ഭാർത്താവ് എവിന്‍, റിനോഷ്, മിഥുന്‍, പുറത്ത് നടന്ന പ്രചരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു.

sruth

അമ്മയുടെ നിയന്ത്രണത്തില്‍ അമ്മയുടെ കൈപിടിച്ച് നടന്ന എന്നെ കൂടുതല്‍ സ്വതന്ത്രയാക്കുന്നത് ഭർത്താവാണ്. വലിയൊരു സിനിമ നടി ആവുക എന്നതിനേക്കാള്‍ നല്ലൊരു ജീവിതം തിരഞ്ഞെടുക്കണം എന്ന് പറഞ്ഞാണ് അമ്മ എന്നെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. എനിക്ക് വേണമെങ്കില്‍ കുറച്ചുകൂടെ ശ്രദ്ധ കിട്ടുന്ന തരത്തിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഞാന്‍ തിരഞ്ഞെടുത്തത് കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നതിനാണ്. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും താരം പറയുന്നു.

ഇനി എത്ര ജന്മം കഴിഞ്ഞാലും എവിനെ പോലെയുള്ള ഭർത്താവിനെ എനിക്ക് കിട്ടില്ല. എന്റെ എല്ലാ കോപ്രായങ്ങള്‍ക്കും കൂട്ട് നില്‍ക്കും. ബിഗ് ബോസ് എനിക്ക് പറ്റിയ സ്ഥലമല്ലെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ എന്റെ ആഗ്രഹത്തിന്റെ പേരിലാണ് അങ്ങോട്ട് വിടുന്നത്. കല്യാണം കഴിഞ്ഞതിന് ശേഷമാണ് നല്ല രീതിയില്‍ അഭിനയിക്കുന്നതും സംസ്ഥാന അവാർഡ് വാങ്ങിക്കുകയും ചെയ്യുന്നത്. ഇതെല്ലാം എവിന്‍ കാരണമാണ്.

ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പുള്ള അതേ എവിന്‍ തന്നെയാണ് പുറത്ത് വന്നപ്പോഴും. ഫോണ്‍കോളിലൂടെ തന്നെ അദ്ദേഹത്തിന്റെ മനസ്സ് അറിയാന്‍ സാധിക്കും. എവിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ ഞാന്‍ എന്തിനാണ് സമൂഹത്തേയും സഹപ്രവർത്തകയുടെ ഭർത്താവിനേയും പേടിക്കേണ്ടത്. അയാള്‍, അയാളുടെ മനോഭാവം പറഞ്ഞതായിരിക്കാം. ഞാന്‍ ചെയ്ത കാര്യത്തില്‍ ഒരു തരിമ്പ് പോലും കുറ്റബോധം എനിക്കില്ല.

aniyanmidhun

നന്നായി ജീവിക്കുന്നത് കണ്ടാല്‍ ആരും ഒന്നും പറയില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടെന്ന് അവർക്ക് തോന്നിയാല്‍ ഇത് ഇപ്പം വേർപിരിയും എന്ന് ആളുകള്‍ പറയാന്‍ തുടങ്ങും. ആളുകള്‍ നശിച്ച് കാണാനാണ് പലർക്കും താല്‍പര്യം. എന്നാല്‍ നേരേ മറിച്ചുള്ളവരുമുണ്ട്. ഒരുപാട് പെണ്‍കുട്ടികളൊക്കെ മെസേജ് അയച്ചിരുന്നു. അവർക്കൊക്കെ എന്നെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞുവെന്നും ശ്രുതി വ്യക്തമാക്കുന്നു.

നമ്മുടെ സമൂഹം മാറി വരുന്നുണ്ട്, എന്നാല്‍ നേരെ മറിച്ച് വൈകൃതമായി ചിന്തിക്കുന്നവരുമുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഇരുവർക്കും പരസ്പര വിശ്വാസമുണ്ട്. കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷമായില്ലേ, എന്നിട്ടും പിള്ളേർ ആയില്ലേ എന്ന ചോദ്യം വരുമ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ ഉത്തരം കൊടുക്കുന്നത് എവിനാണ്. വേണെങ്കില്‍ ഞങ്ങള്‍ നോക്കിക്കോളാമെന്ന് അദ്ദേഹം പറയും. ഞങ്ങള്‍ അടിച്ച് പൊളിച്ച് ജീവിക്കും. ബിഗ് ബോസിന്റെ പൈസ വന്നാല്‍ ഞങ്ങള്‍ വേള്‍ഡ് ട്രിപ്പ് അടിക്കുമെന്നും സന്തോഷത്തോടെ ശ്രുതി പറയുന്നു.

എവിന്‍ ഇല്ലാതെ എനിക്ക് പറ്റില്ലെന്ന് മനസ്സിലാക്കിയത് ഈ 56 ദിവസത്തിനിടയിലാണ്. അവിടെയുണ്ടായ പതിനെട്ട് പേരില്‍ ഏറ്റവും റിയലായി നിന്നിട്ടുള്ള ഒരാളാണ് ഞാന്‍. പുറത്ത് വന്നപ്പോള്‍ കുറച്ചൂടെ സ്ട്രോങ്ങ് ആയെന്ന് തോന്നുന്നു. വിമർശനങ്ങളില്‍ തളരുന്ന ഒരു ആളല്ല ഞാന്‍. നല്ലത് എന്ന് പറയാന്‍ മനസ്സ് കാണിക്കുന്നവർ നൂറില്‍ ഒരു പത്ത് പേർ മാത്രമേ ഉണ്ടാവുകയുള്ളു. ബാക്കിയുള്ളവർ മുഴുവന്‍ നമ്മളെ വിമർശിക്കുന്നവരായിരിക്കും.

റിനോഷിന്റേയും എന്റെയും ബന്ധത്തെ വളച്ചൊടിച്ചു എന്നുള്ളതാണ് എന്നെ ചെറുതായെങ്കിലും വിഷമിപ്പിച്ച കാര്യം. ആളുകള്‍ എന്തൊക്കെയാണ് പറയുന്നത്. ശ്രുതി ലക്ഷ്മി ബിബി വീട്ടില്‍ പ്രെഗ്നൈന്റ് ആവണമെങ്കില്‍ ഏതെങ്കിലും ക്യാമറക്ക് അങ്ങനെയുള്ള സവിശേഷതകള്‍ ഉണ്ടാവണം. അല്ലാതെ ആര് വഴിയാവാനാണ്. ഞാനിതൊക്കെ കേട്ടിട്ട്, ഈശ്വരാ ഇത് എന്താണ് എന്ന അവസ്ഥയിലായിരുന്നുവെന്നും ശ്രുതി പറയുന്നു.

ആളുകള്‍ക്ക് ബോധമില്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. പ്രെഗ്നന്‍സി ഉള്‍പ്പടേയുള്ള എല്ലാവിധ ടെസ്റ്റുകളും നടത്തിയതിന് ശേഷം മാത്രമാണ് ബിബി വീട്ടിനുള്ളിലേക്ക് കയറ്റി വിടുന്നത്. ഇത്രയും കോടികള്‍ മുടക്കി നടത്തുന്ന പരിപാടിയാണ്. പിന്നെ ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെ ഒരു രസമല്ലേ. കല്യാണം കഴിഞ്ഞ ഒരു നടി കൂടി ആയതുകൊണ്ടാണ് ആളുകള്‍ക്ക് ഇത്ര പ്രശ്നമെന്നും ശ്രുതി ലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

ഉള്ളില്‍ സംസാരിച്ച പല കാര്യങ്ങളും പുറത്ത് വന്നിട്ടില്ല. മിഥുന് എന്നെ സീരിയസായി ഇഷ്ടമാണെന്ന് അറിയുന്നത്, അഞ്ജുവിനോട് പറഞ്ഞു എന്നുള്ള രീതിയിലാണ്. എന്റെ കല്യാണം കഴിഞ്ഞതൊക്കെ അവന് അറിയാം, അതുകൊണ്ട് തമാശയാണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയാണ് ഇതെല്ലാം ഒരു തമാശയായിട്ടാണോ നീ എടുക്കുന്നതെന്ന് ഞാന്‍ ചോദിക്കുന്നത്. അപ്പോള്‍, അല്ല എനിക്ക് ശ്രുതിയെ ഇഷ്ടമാണെന്ന് അവന്‍ പറഞ്ഞു.

മിഥുന്‍ പ്രണയമാണെന്ന് പറയുമ്പോള്‍ ഞാനും തിരിച്ച് പ്രണയമാണെന്ന് പറഞ്ഞ് ചതിക്കുകയാണെങ്കില്‍ ഞാന്‍ ചെയ്തത് തെറ്റാണ്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അത്രയും ജെനുവിനായിട്ടുള്ള ഒരാളാണ്. അവന്റെ ഭാഗത്ത് നിന്നും മോശമായിട്ടുള്ള ഒരാളാണ്. എല്ലാവരോടും എങ്ങനെ പെരുമാറുന്നോ അങ്ങനെ തന്നെയാണ് എന്നോട് പെരുമാറിയത്. അവനേയും കൊണ്ട് എനിക്കൊരു ദ്രോഹവും ഉണ്ടായിട്ടില്ലെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+