Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിബി ഹൗസിനുള്ളില്‍ ദേഷ്യപ്പെടാനും സ്നേഹിക്കാനും അവര്‍ മാത്രമെ ഉള്ളൂ, ആരേയും കുറ്റം പറയാനില്ല'; ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥി എന്ന വിശേഷണത്തിന് അര്‍ഹനാണ് അഖില്‍ മാരാര്‍. ആദ്യ എപ്പിസോഡുകളില്‍ വലിയ ട്രോളുകളും പരിഹാസങ്ങളും ഏറ്റവും വാങ്ങിയ അഖില്‍ മാരാര്‍ പിന്നീട് ബിഗ് ബോസ് ഹൗസ് അടക്കി വാഴുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് പലരും അഖില്‍ മാരാരാണ് ബിഗ് ബോസ് സീസണ്‍ 5 ജേതാവാകുക എന്നാണ് പ്രവചിക്കുന്നത്.

വോട്ടിംഗിലൊക്കെ ഏറെ മുന്നിലാണ് അഖില്‍ മാരാര്‍. ഈ സാഹചര്യത്തില്‍ പ്രേക്ഷകരുടെ പിന്തുണയെ കുറിച്ചും ഫാമിലി വീക്കിലെ വിശേഷങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം. അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസിലേക്ക് കയറിയത് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടാണെന്ന് ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

bigg boss 5

'ഇത്രയും സ്വീകാര്യത ലഭിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. വലിയ നെഗറ്റിവിറ്റിയുമായാണ് ഇവിടെ നിന്ന് പോയത്. രണ്ടാഴ്ചയൊക്കെ ആ നെഗറ്റീവ് ഇപാംക്ട് ഉണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് ജനങ്ങള്‍ കൊടുത്ത സ്നേഹവും സപ്പോര്‍ട്ടും എടുത്ത് പറയേണ്ട കാര്യമാണ്. അതൊക്കെ കാണുമ്പോള്‍ നല്ല സന്തോഷമുണ്ട്. നെഗറ്റീവ് പീക്കിലായിരുന്നു. അതുകൊണ്ട് ഞാന്‍ ഇത്രയും നില്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിച്ചില്ല.

മെസേജ് അയച്ച് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് പലരും പറയാറുണ്ട്. ഞങ്ങള്‍ പോലും വിചാരിച്ചില്ല ഇങ്ങനെ സ്നേഹിക്കാന്‍ പറ്റുമെന്ന് എന്നൊക്കെയാണ് പലരും പറയുന്നത്. അവരുടെ വീട്ടിലെ അംഗത്തെ പോലെയാണ് കാണുന്നത്. അതൊക്കെ പറയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഫാമിലി വീക്കില്‍ പിള്ളേരൊക്കെ ഭയങ്കര ഇമോഷണലായി. മൂത്ത മോളുടെ കണ്ണിലൂടെയെല്ലാം അപ്പോള്‍ വെള്ളം വന്നു.

അവള്‍ തന്നെ അപ്പോള്‍ ഞെട്ടി. ഞാന്‍ കരഞ്ഞില്ലല്ലോ പിന്നെങ്ങനെ വെള്ളം വന്നു എന്നായി. അവള്‍ക്കറിയില്ലല്ലോ അത് സന്തോഷം കൊണ്ടാണെന്ന്. അവര്‍ അച്ഛനെ കണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തപ്പോള്‍ ഞാനും അങ്ങോട്ട് ഷോക്കായിപ്പോയി. ഞാന്‍ നേരത്തെ തന്നെ കരയാതിരിക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. കാരണം ഞങ്ങള്‍ ഒന്ന് ഡൗണായാല്‍ ചിലപ്പോള്‍ പറയാന്‍ പറ്റില്ല അണ്ണനും കൂടെ ഇറങ്ങി വരും.

ഇറങ്ങി വന്നാല്‍ മലയാളികള്‍ എന്നെ വെച്ചേക്കുവോ. ഞാന്‍ മാക്സിമം കണ്ട്രോള്‍ ചെയ്യാന്‍ നോക്കി. എനിക്ക് അങ്ങനെ അണ്ണന്റെ കൂടെ ടൈം സ്പെന്‍ഡ് ചെയ്യാന്‍ കിട്ടിയതുമില്ല. ബാക്കിയുള്ള ഹൗസ്മേറ്റ്സിന്റെ കൂടെ ജോളി ചെയ്ത് നടക്കുകയായിരുന്നു. കയറുന്നതിന് മുന്‍പ് തന്നെ പലരും മറ്റുള്ളവരോട് ചില കാര്യങ്ങളൊക്കെ ചോദിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചിരുന്നു. തൈരിന്റെ വിഷയമൊക്കെ ചോദിക്കണം എന്ന് പറഞ്ഞ് ഒരുപാട് പേര്‍ മെസേജ് അയച്ചു.

ശോഭ ചേട്ടന്റെ പിറകെ നടന്ന് അടിയുണ്ടാക്കുന്നതൊക്കെ എല്ലാവരും ചോദിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അതിന്റെ ഉള്ളില്‍ കയറുമ്പോള്‍ നമുക്ക് അവരെയൊന്നും കുറ്റപ്പെടുത്താന്‍ പറ്റില്ല. അതൊരു ഗെയിമാണ്. അവിടെ സര്‍വൈവ് ചെയ്യുന്നത് തന്നെ വലിയ കാര്യമാണ്. രാത്രിയാണോ പകലാണോ എന്നൊന്നും അറിയാന്‍ പറ്റില്ല. ആകെ സ്നേഹിക്കാനും ദേഷ്യപ്പെടാനുമെല്ലാം അവരെ ഉള്ളൂ. അവിടെ നില്‍ക്കുമ്പോള്‍ ഉള്ള മൈന്‍ഡ് തന്നെയാണ് വേറെയാണ്.

അങ്ങനെയൊക്കെ നോക്കി കഴിയുമ്പോള്‍ നമുക്ക് അവിടെ ആരെയും കുറ്റം പറയാന്‍ പറ്റില്ല. ഗെയിമിന്റെ ഭാഗമായിട്ട് എന്തെങ്കിലും ഒക്കെ ചെയ്യാം. പക്ഷെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊക്കെ വേറെ സൈഡില്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ആയിരുന്നു രണ്ട് ദിവസം. അങ്ങനെയൊക്കെ നോക്കുമ്പോള്‍ ചില കാര്യങ്ങളൊക്കെ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+