'ഏയ്ഞ്ചലീൻറെ തുറന്ന് പറച്ചിൽ ഗെയിം പ്ലാൻ അല്ല, ബിഗ് ബോസ് കുളിയും..കുരുപൊട്ടും'; സായ് കൃഷ്ണ
കൊച്ചി: ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഏയ്ഞ്ചലിൻ മരിയ. ഇപ്പോഴിതാ താരം ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥിയാണ്. ആദ്യ എപ്പിസോഡ് മുതൽ തന്നെ മികച്ച മത്സരമാണ് ഏയ്ഞ്ചലിൻ കാഴ്ച വെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഏയ്ഞ്ചലിൻ നടത്തിയ ഒരു തുറന്ന് പറച്ചിൽ വലിയ ചർച്ചയായിരുന്നു.അബ്യൂസ് ചെയ്യപ്പെട്ട പെൺകുട്ടിയാണ് താൻ എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് അഭ്യൂസ് നേരിട്ടതെന്നും മുൻപ് ഇത് തുറന്ന് പറഞ്ഞപ്പോൾ തന്റെ അമ്മ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഏയ്ഞ്ചലിൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് രാത്രിയായപ്പോൾ ഏയ്ഞ്ചലീൻ തിരുത്തി. തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞത് ശാരീരികമായിട്ടല്ല എന്നും മാനസികമായിട്ടാണെന്നും ഏയ്ഞ്ചലീൻ പറഞ്ഞു.

ഇപ്പോഴിതാ താരത്തിന്റെ ഈ തുറന്ന പറച്ചിലിലും തിരുത്തലിലുമെല്ലാം പ്രതികരിക്കുകയാണ് വ്ലോഗർ സായ് കൃഷ്ണ. മറ്റ് മത്സരാർത്ഥികളെ കുറിച്ചും സായ് കൃഷ്ണ പറയുന്നുണ്ട്. 'ഞാൻ അഭ്യൂസ് എന്നാണ് പറഞ്ഞത്, അഭ്യൂസ് എന്ന് പറഞ്ഞാൽ ഫിസിക്കൽ അല്ലേ, അത് അങ്ങനെയല്ല കേട്ടോ, എന്നാണ് ഏയ്ഞ്ചലീൻ പറഞ്ഞത്, ഒരുപക്ഷേ ഒസിഡി പ്രശ്നങ്ങളായിരിക്കാം. ഇതൊന്നും ഗെയിം പ്ലാൻ ആണെന്ന് തോന്നുന്നില്ല. പല ഗെയിമിനിടയിലും അവർ ഒരേ നിർത്തമാണ്. ചില സമയത്ത് പൊട്ടിത്തെറിക്കുന്നുണ്ടാകും',സായ് പറഞ്ഞു .
റെനീഷയെ ദിൽഷയുമായിട്ടൊക്കെ താരതമ്യം ചെയ്യുന്നുണ്ട്. അതൊക്കെ വളരെ നേരത്തേ ആയിപ്പോയെന്ന് മാത്രമാണ് തോന്നുന്നത്. ബിഗ് ബോസിനുള്ളിലെ കുളി ഭയങ്കരം ചർച്ചയായിട്ടുണ്ട്. കുലസ്ത്രീകളുടേയും പുരുഷൻമാരുടേയുമെല്ലാം കുരുപൊട്ടുന്നുണ്ട്. അത് മാത്രമല്ല വിഷ്ണു ഷോട്സ് ഇടുന്നതിനെയൊക്കെ ചില മത്സരാർത്ഥികൾ പറയുന്നുണ്ട്. ഇവരൊക്കെ മോഡലിംഗ് ഒക്കെ ചെയ്ത് പോരുന്ന ആളുകൾ അല്ലേ. ബിഗ് ബോസ് ഹൗസ് എന്നത് അവരെ സംബന്ധിച്ച് അവരുടെ വീടാണ്. അവരുടെ വീട്ടിൽ വസ്ത്രം ഇടാതെ നടന്ന് കഴിഞ്ഞാൽ ന്താണ് പ്രശ്നം?
സെറീനയ്ക്കൊക്കെ വൾഗർ ആണെന്നാണ് പറഞ്ഞത്. സെറീന വേറൊരു ലൈനിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നുണ്ട്. ഗെയിമിനിടയിൽ നീ എന്നെ പുഷ് ചെയ്യുന്നത് എന്തിനാണെന്നൊക്കെയാണ് പറയുന്നത്. ഇനിയുള്ള ബിഗ് ബോസ് എപ്പിസോഡുകളിൽ ഒരുപക്ഷേ അത്തരലൊരു ലൈനിലേക്ക് കാര്യങ്ങൾ പോയേക്കാം. അവിടെ ചെലപ്പോൾ മാരാർ ഒന്ന് ഫയർ ചെയ്യും.

ഭാരത സ്ത്രീയുടെ കുല മഹിമ എന്നൊക്കെ വന്നേക്കും. ഒരു പ്രോ പ്രോഗ്രസീവ് ടീമും ഒരു പ്രോഗ്രസും ഇല്ലാത്ത ടീമും തമ്മിലുള്ള കച്ചറ, അവരുടെ പുറത്തുള്ള ആർമി ഫാൻസും ഇതിലേക്ക് ഇറങ്ങും. അതിനെ കുറിച്ചുള്ള സൂചനകൾ ഒക്കെ കിട്ടി തുടങ്ങിയിട്ടുണ്ട്.
എപ്പിസോഡ് തീരാറായപ്പോൾ തക്കാളിക്കുള്ള അടി കണ്ടു, അത് വെറും ടാസ്കാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ബിഗ് ബോസിനകത്ത് റേഷനാണ് അതുകൊണ്ട് ഒരു തക്കാളി പോയാൽ പോയത് തന്നെയാണ്. ഒരു സ്പൂൺ പഞ്ചസാര പോയാൽ പോയത് തന്നെയാണ്. അത് കൊണ്ട് തന്നെ ഒറ്റതക്കാളിക്ക് വേണ്ടി അടിപൊട്ടാതിരിക്കാനുള്ള കാര്യമൊന്നുമില്ല.
ശോഭാ വിശ്വനാഥിനെയൊന്നും ഗെയിം കണ്ടിട്ടില്ല, ശ്രുതി ലക്ഷ്മിയേയും കണ്ടിട്ടില്ല, ഗോപികയെ നിങ്ങൾ കുറച്ച് ദിവസം ചെക്ക് ഔട്ട് ചെയ്തോളൂ, സാഗർ, ഇപ്പോഴും ഹിഡൻ ആയിട്ട് നിൽക്കുന്ന വ്യക്തി നാദിറയാണ്. മറ്റൊരു കാര്യം എന്താണ് ഷിജു ചെയ്യുന്നത്. അഖിലും ഗോപികയും കട്ടയെ കുറിച്ച് തല്ല് പിടിക്കുമ്പോൾ കാമറ നോക്കിയിട്ട് ഷിജു വന്ന് കട്ടയൊരു തട്ടാണ്. അയാൾ അത് കഴിഞ്ഞ് കിതയ്ക്കുകയാണ്. പോകുന്ന വഴിക്ക് സാഗറിന്റെ തലയിൽ വീഴുന്നുമുണ്ട്.
അപ്പോൾ ഗോപിക ചോദിക്കുന്നുണ്ട് ഒരാൾ വയ്യാതെ കിടക്കുന്നത് കണ്ടിട്ടും ടാസ്ക് കളിക്കുന്നതിൽ എത്തിക്സ് ഇല്ലേയെന്ന്. ഗോപിക കൃത്യമായി പഠിച്ച് വന്നയാളാണെന്ന് ഉറപ്പാണ്, ആരോ അവരെ നന്നായി പരിശീലിപ്പിച്ചിട്ടുണ്ട്, അല്ലെങ്കിൽ സ്വയം പരിശീലിച്ചതാണോ? നാല് കൊല്ലം ഷോ കണ്ട് പ്രിപെയർ ചെയ്ത് വന്നതാണോ? ഗോപിക വെറും കോമണറല്ല.












Click it and Unblock the Notifications