''ഒരു ചുമരിനപ്പുറം പലതും നടന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്, സൗഹൃദത്തില്‍ വീണ് പോയതല്ല'; റെനീഷ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യ എപ്പിസോഡ് തൊട്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാര്‍ത്ഥിയാണ് റെനീഷ റഹ്‌മാന്‍. കലാശപ്പോരില്‍ അഖില്‍ മാരാരിനോട് പരാജയപ്പെട്ടെങ്കിലും ഫസ്റ്റ് റണ്ണറപ്പ് എന്ന നേട്ടം കരസ്ഥമാക്കിയാണ് റെനീഷ മടങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെ റെനീഷയുടെ വിജയം നിര്‍ണയിച്ചത് പെയ്ഡ് പി ആര്‍ ആണ് എന്നുള്ള ചില വിമര്‍ശനങ്ങള്‍ വന്നിരുന്നു.
എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റെനീഷ ഇപ്പോള്‍. തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലും വലിയ പിന്തുണയാണ് ലഭിച്ചത് എന്നും രണ്ടാം സ്ഥാനം ഒട്ടും വിലകുറച്ച് കാണുന്നില്ലെന്നും റെനീഷ പറഞ്ഞു. അഖില്‍ മാരാര്‍ തുടക്കത്തില്‍ കാണിച്ച ആവേശം ഓവര്‍ കോണ്‍ഫിഡന്‍സ് ആയി തോന്നിയിരുന്നു എന്നും റെനീഷ കൂട്ടിച്ചേര്‍ത്തു. റെനീഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പ്രേക്ഷകരോടും വോട്ട് ചെയ്തവരോടും ഒരുപാട് നന്ദി. എനിക്ക് അനുകൂലമായി കമന്റ് ചെയ്ത ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ 100 ദിവസം നിന്നില്ലെങ്കില്‍ പോലും അത് കണ്ടിരുന്നെങ്കില്‍ എനിക്ക് സന്തോഷമായിട്ടുണ്ടാകും. എന്റെ കൂടെയുള്ള മത്സരാര്‍ത്ഥികളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു ഞാന്‍ പെയ്ഡ് പിആര്‍ ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു എന്ന്. എനിക്ക് വന്ന സ്‌നേഹവും സപ്പോര്‍ട്ടും പെയ്ഡ് പിആര്‍ വഴി വന്നതല്ല. എല്ലാവര്‍ക്കും അവരവരുടേതായ യൂണീക്ക്‌നെസ് ഉണ്ട്.
ആ ഒരു യുണീക്ക്‌നെസ് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ 100 ദിവസം നില്‍ക്കാന്‍ പറ്റും. എനിക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയതെങ്കില്‍ പോലും അത് ചെറുതായിട്ട് കാണുന്നില്ല. ലാല്‍ സാറിന്റെ കൈ പിടിച്ച് എനിക്ക് സ്റ്റേജിലോട്ട് നടക്കാന്‍ പറ്റി. അത് വലിയൊരു ഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു. വോട്ട് ചെയ്ത് എന്നെ നിലനിര്‍ത്തിയ എല്ലാ പ്രേക്ഷകരോടും ഒരുപാട് സ്‌നേഹം. ഒന്നാം സ്ഥാനം അഖിലേട്ടന്‍ കൊണ്ടുപോയതല്ല, ജനങ്ങള്‍ അഖിലേട്ടന് കൊടുത്തു എന്ന് വേണം പറയാന്‍.
വീടിനകത്ത് നമ്മള്‍ പരമാവധി ഗെയിം കൡിട്ടുണ്ട്. എല്ലായിടത്തും അഭിപ്രായം പറയാനും കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനുമൊക്കെ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പ്രേക്ഷകര്‍ അവരുടെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ആ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. രണ്ടാം സ്ഥാനമായാലും അഞ്ചാം സ്ഥാനമായാലും അവിടെ പ്രേക്ഷകരുടെ പിന്തുണ ഉണ്ടായോ എന്നതാണ് ഏറ്റവും വലിയ കാര്യം.
അഖിലേട്ടന് ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഭയങ്കരമായി സന്തോഷിച്ചു, ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും ചെയ്തു. വീടിനകത്ത് ഞാന്‍ ഒറ്റപ്പെട്ടിരുന്നപ്പോഴും പുറത്ത് ഇത്രയും സപ്പോര്‍ട്ട് ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു. പുറത്ത് വന്ന് ഇത്രയും പേരുടെ സ്വീകരണം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഫ്രണ്ട്ഷിപ്പില്‍ അകപ്പെട്ട് പോകുന്നതല്ല. അവിടെയുള്ള 21 പേരും മനുഷ്യരാണ്.
കുറച്ച് ദിവസം ഇടപഴകുമ്പോള്‍ ഓട്ടോമാറ്റിക്കലി നമ്മള്‍ അറിയാതെ ഒരു കണക്ഷന്‍ ഫീല്‍ ചെയ്യും. ഒറ്റക്ക് കളിക്കണം എന്ന് വിചാരിച്ച് തന്നെയാണ് നമ്മള്‍ ഓരോരുത്തരും അവിടെ എത്തുന്നത്. പക്ഷെ നമ്മള്‍ അറിയാതെ അവരുമായി കണക്ടായി പോകും. എന്താണ് റിയല്‍ എന്താണ് റീല്‍ എന്ന് നമുക്ക് അപ്പോള്‍ മനസിലാകില്ല. ഒരു ചുമരിനപ്പുറം എന്തൊക്കെയാണ് നടക്കുന്നത് എന്ന് നമുക്കറിയില്ല.
പക്ഷെ എന്തൊക്കയോ നടന്നിട്ടുണ്ടെന്ന് ഞാന്‍ ഇറങ്ങിയതിന് ശേഷം പലരും പറഞ്ഞിട്ടുണ്ടായിരുന്നു. അഖില്‍ മാരാര്‍ തുടക്കത്തില്‍ കാണിച്ചത് കോണ്‍ഫിഡന്‍സ് ആയിട്ടല്ല എനിക്ക് തോന്നിയത്. ഓവര്‍ കോണ്‍ഫിഡന്‍സ് ആയിട്ടാണ് തോന്നിയത്. പക്ഷെ പുള്ളിക്ക് പുള്ളിയെ ഭയങ്കര വിശ്വാസമുണ്ടായിട്ടായിരിക്കാം അങ്ങനെ പറഞ്ഞത്. ആപറഞ്ഞതൊന്നും വേസ്റ്റായില്ലല്ലോ'.












Click it and Unblock the Notifications