ലിസ്റ്റില്‍ വിഷ്ണുവില്ല, ഈ നാല് പേര്‍ ഉറപ്പായും ഫൈനലില്‍ എത്തും.. ആരായിരിക്കും അഞ്ചാമന്‍?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഒാരോ ദിവസം കഴിയുന്തോറും വീറും വാശിയും കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചലഞ്ചേഴ്‌സായി മുന്‍ മത്സരാര്‍ത്ഥികളായ റിയാസ് സലീമും ഡെയ്ഞ്ചര്‍ ഫിറോസ് ഖാനും ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. ഇതോടെ ബിഗ് ബോസ് ഹൗസിലാകെ വലിയ ഓളമുണ്ടായിരിക്കുകയാണ്. മത്സരാര്‍ത്ഥികളെ പ്രകോപിപ്പിച്ച് കൊണ്ട് ഇരുവരും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.
ബിഗ് ബോസ് നൂറാം ദിവസത്തിലേക്ക് കടക്കാനിരിക്കുന്നതിനാല്‍ ഇതിനോടകം ആരൊക്കെയായിരിക്കും ടോപ് 5 ല്‍ എത്തുക എന്ന തരത്തില്‍ പല പ്രവചനങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അവസാന ദിവസങ്ങളില്‍ എങ്ങനെയൊക്കെ ഗെയിം മാറി മറിയും എന്ന് പറയാനാകില്ല. എങ്കിലും ടോപ് 5 പ്രവചനങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഗീവര്‍ഗീസ് കിഴക്കേക്കര എന്ന പ്രേക്ഷകന്‍ തന്റെ ടോപ് 4 പ്രവചനം നടത്തിയിട്ടുണ്ട്.

എന്നാല്‍ അഞ്ചാമന്‍ ആര് എന്നത് ഇദ്ദേഹം പറയുന്നില്ല. ഈ നാല് പേര്‍ ഉറപ്പായും ഫൈനലില്‍ എത്തുമെന്നാണ് ഗീവര്‍ഗീസ് പറയുന്നത്. നാല് പേരുടേയും സ്വഭാവ സവിശേഷതകളും ഗെയിം കളിക്കുന്ന രീതിയുമെല്ലാം ഇദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അഞ്ചാമന്‍ ആരായിരിക്കണം എന്നത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
റിനോഷ്
ഒരു സകലകലാവല്ലഭന്‍. നിമിഷ ഗാനരചന, പാരഡി ഗാനം, മലയാളസംഗീതം, പാശ്ചാത്യസംഗീതം, മികച്ച അഭിനയം, ഡാന്‍സ് എന്നീ കഴിവുകള്‍ മാത്രമല്ല അയാളില്‍ കാണുന്നത്, നല്ലൊരു ഗായകന്‍ കൂടിയാണ്, അയാള്‍. ഒരു സിനിമനടനാകാന്‍ വേണ്ട അഭിനയചാതുര്യവും വിവിധ വൈകാരികഭാവങ്ങളും മുഖത്തു തെളിയുന്ന റിനോഷ് ആരും ഒറ്റനേട്ടത്തില്‍ ഇഷ്ടപ്പെടുന്ന സുമുഖനും മിതത്വം ഉള്ളവനും അത്രേ.
അതുകൊണ്ട് ഭാഗ്യം കൂടി കടാക്ഷിച്ചാല്‍ സിനിമയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഭാവിയിലെ ഒരു താരം എന്നു കരുതുന്നതില്‍ തെറ്റില്ല. അനാവശ്യ പ്രശ്‌നങ്ങളില്‍പ്പെടാതെ ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടുന്നുവെങ്കിലും തന്നെ ചൊറിയുന്നവരെ മാന്താനും മടിക്കില്ല എന്ന് ബിബി ഹൗസില്‍ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. ഫൈനലില്‍ വരാന്‍ തികച്ചും അര്‍ഹന്‍.
അഖില്‍ മാരാര്‍
വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന തന്ത്രം പയറ്റി വന്ന മികച്ച പോരാളിയും ഗെയിമറും. ബുദ്ധിപരമായി ബിബി ഹൗസില്‍ മുമ്പില്‍ തന്നെ ആണെങ്കിലും കാലുവാരലും തേപ്പും വൈവിധ്യസ്വഭാവങ്ങള്‍ ആയി പലപ്പോഴും ഉള്ളില്‍ നിന്നു പുറത്തു വരുന്നതായി കാണുന്നുണ്ട്. ബിബി ഹൗസില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത് കൂടുതലും സ്ത്രീകളുടെ അടുത്ത് ആയതിനാല്‍ അയാള്‍ ഉള്ളില്‍ ആളൊരു ഭീരുവാണെന്ന് അടക്കം പറയുന്നവര്‍ അവിടെ ഉണ്ട്.
ശോഭയുടെ അടുത്ത് കാണിച്ചിട്ടുള്ള ആരോചകമായ പരിഹാസവും അധിക്ഷേപവും താന്‍ ഒരു അഹങ്കാരി മാത്രമല്ല, കോമാളി കൂടി ആണെന്ന ഇമേജ് ഉണ്ടാക്കിയെടുത്തു. അത് അയാളുടെ മുഖത്തിന് മങ്ങല്‍ ഏല്‍പിച്ചുവെങ്കിലും കപ്പ് അടിക്കാനുള്ള സാധ്യത വലുതായി കാണുന്നു.
റെനീഷ
മികച്ച പോരാളിയും ഗെയിമറും ആയ റെനിഷ ഫൈനല്‍ 5 ല്‍ എത്താന്‍ തികച്ചും യോഗ്യയാണ്. എല്ലാ ടാസ്‌കുകളിലും നല്ല പ്രകടനം കാഴ്ച വെച്ച മറ്റൊരു മത്സരാര്‍ത്ഥി അവിടെ ഇല്ല എന്നത് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അവള്‍ക്ക് സഹായകമാകുന്നു. ഏത് കാര്യത്തിലും അഭിപ്രായം പറയാന്‍ ധൈര്യം കാണിക്കുന്ന റെനീഷയെ കാത്തിരിക്കുന്നത് ഉയരങ്ങളിലേക്കുള്ള പടവുകള്‍ ആണ്. അതുകൊണ്ട് റെനീഷ ഇല്ലാത്ത ഫൈനല്‍ 5 ചിന്തിക്കാന്‍ കൂടി വയ്യാ.
ശോഭ
ബിബി സീസണ്‍ 5 ഫൈനല്‍ അഞ്ചില്‍ എത്തുന്ന മികച്ച പോരാളി വനിതയായിരിക്കും ശോഭ എന്നതില്‍ തര്‍ക്കിക്കുന്നവര്‍ ഉണ്ടാകും. എങ്കിലും അത് സംഭവിക്കും. ഫൈനലില്‍ എത്തുക മാത്രമല്ല കപ്പ് അടിക്കുക എന്ന ആഗ്രഹവും അവരില്‍ വേരുറച്ചിരിക്കുന്നതായി കാണുന്നു. എല്ലാറ്റിലും മത്സരബുദ്ധിയോടെ ഇടപെടാന്‍ അത് അവരെ പ്രാപ്തയാക്കുന്നുണ്ട്.

അവര്‍ ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെ. ഒറ്റയ്ക്ക് വന്നു, ഒറ്റയ്ക്ക് പൊരുതി, ഒറ്റയ്ക്ക് നേടി, അതാണ് അവരുടെ മുഖമുദ്ര. അവരുടെ മുഖത്തു തെളിയുന്ന പ്രസാദകരമായ ഭാവം ആര്‍ക്കും അവരോട് ഒരു ഇഷ്ടമുണ്ടാക്കും എന്നതും പ്ലസ് പോയിന്റ് ആണ്.
അഞ്ചാത്തെ ഫൈനലിസ്റ്റ് ആരാകും? ഒന്നിനൊന്ന് മെച്ചമായ പലരുണ്ട് ഇനിയുമവിടെ. അവരില്‍ ആര് മുമ്പില്‍ എത്തും എന്ന് കാത്തിരുന്നു കാണണം. അതുകൊണ്ട് അത് വായനക്കാരുടെ തീരുമാനത്തിനു വിടുന്നു, എന്ന് പറഞ്ഞ് കൊണ്ടാണ് ഗീവര്‍ഗീസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications