Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ 5 ലെ ഒറിജിനിലെ വെല്ലുന്ന ഫേക്ക് ഇവരാണ്'; മനസ് തുറന്ന് മത്സരാർത്ഥികൾ

കൊച്ചി: 'ഒറിജിനൽ' വ്യക്തികൾ തമ്മിലുള്ള പോരാട്ടം എന്ന ടാഗ് ലൈനോടെയായിരുന്നു ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ചത്. തുടക്കം മുതൽ തന്നെ പലരും ഫേയ്ക്കായിട്ടാണ് ഷോയിൽ തുടരുന്നതെന്നാണ് മത്സരാർത്ഥികളുടെ ആക്ഷേപം. മോണിംഗ് ടാസ്കിലാണ് മത്സരാർത്ഥികൾക്കിടയിലെ ഏറ്റവും ഫേക്ക് ആയി തോന്നിയ ആളെ കുറിച്ച് മത്സരാർത്ഥികൾ തുറന്ന് പറഞ്ഞത്.

ആദ്യം പറഞ്ഞത് ശ്രീദേവി ആയിരുന്നു. ജുനൈസ് എന്നായിരുന്നു ശ്രീദേവി തുറന്നടിച്ചത്.' കാരണം ജുനൈസിന്റെ വീഡിയോകൾ കാണുന്ന വ്യക്തിയാണ് ഞാൻ. എന്തൊക്കെയോ കേട്ടിട്ട് എന്തൊക്കെയോ പ്ലാൻ ചെയ്ത് വന്നിരിക്കുകയാണ്. ഹെവി ടാസ്ക് കിട്ടി കഴിഞ്ഞാൽ ജുനൈസിന്റെ യഥാർത്ഥ മുഖം പുറത്തുവരും'

മറ്റ് മത്സരാർത്ഥികളുടെ പ്രതികരണങ്ങൾ ഇങ്ങനെ-

Viber Good Devu

ശോഭാ വിശ്വനാഥ്-'ഗോപികയ്ക്ക് വേറൊരു മുഖം ഉണ്ടെന്നാണ് തോന്നുന്നത്. സ്ട്രോങ്ങായ മത്സരാർത്ഥിയായി തോന്നുന്നത് ഗോപികയെ ആണ്, വന്നപ്പോ ഉള്ള കുട്ടിയല്ല ഇപ്പോൾ'.

സെറീന- 'ഗോപിക,ആൾക്ക് മറ്റൊരു മുഖമുണ്ട്, പുറമെ കാണുന്ന കൊഞ്ചലും കാര്യങ്ങളും മാത്രമല്ല എന്ന് തോന്നുന്നത് ഗോപികയാണ്'

റെനീഷ-'ഏയ്ഞ്ചലീൻ കുറെ മോശം സാഹചര്യത്തിലൂടെ കടന്ന് പോയി എന്ന് പറഞ്ഞു. പക്ഷേ മനപ്പൂർവ്വം ഒരു കൺഫ്യൂഷൻ സ്റ്റേജിലേക്ക് നമ്മളെ എത്തിക്കുന്നത് പോലെ എനിക്ക് ഇന്നലെ വ്യക്തിപരമായി തോന്നി'.

അഞ്ജൂസ്-'ക്യാരക്ടറിൽ നിന്ന് മാറി പോകുമ്പോൾ നമ്മുക്കുണ്ടാകുന്ന ഒരു തോന്നലുണ്ട്, ഇതെന്താണ് ഇങ്ങനെ ആയിപ്പോയതെന്ന്. അങ്ങനെ തോന്നുന്ന ഒരാൾ ദേവു ആണ്. ആദ്യ ദിവസം ഒറിജിനൽ ആയി തോന്നി, എന്നാൽ രണ്ടാം ദിവസം ഫേക്കായിട്ടാണ് തോന്നിയത്. ചിലപ്പോൾ തോന്നാം ഒറിജിനലാണെന്ന്'.

ശ്രുതി ലക്ഷ്മി- 'എനിക്ക് തോന്നുന്നത് സാഗർ സൂര്യയെ ആണ്. ഫേക്കാണെന്നല്ല, പക്ഷേ മനസിലാക്കാൻ പറ്റിയില്ല, ഞാൻ അടുക്കാൻ ശ്രമിച്ചിരുന്നു , സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ പുള്ളി വിട്ട് പോകുകയാണ്,ബാക്കി എല്ലാവരേയും പറ്റി മനസിലാക്കാൻ എനിക്ക് സാധിച്ചിരുന്നു'.

ലെച്ചു ഐശ്വര്യ-'അടുക്കാൻ തോന്നാത്ത വ്യക്തി സാഗറാണെന്നാണ് എനിക്ക് തോന്നിയത്. ആളോട് ഞാൻ അധികം അടുത്തിട്ടില്ല'

shobha

ഗോപിക- 'എനിക്ക് ശോഭ ചേച്ചിയെ ആണ് തോന്നിയത്. കാരണം ആൾ ഇപ്പോൾ നല്ല കെയറിംഗ് ആയിട്ട് തോന്നിയെങ്കിലും പല സമയത്ത് ആളുടെ റിയൽ ഫെയ്സ് എനിക്ക് കാണാൻ പറ്റിയിട്ടുണ്ട്. ചെറിയ മൈന്യൂട്ട് കാര്യത്തിലാണ് എനിക്ക് അങ്ങനെ ആളുകളെ മനസിലാകുന്നത്'.

അഖിൽ മാരാർ-'എന്റെ കാഴ്ചപ്പാടിൽ ബിഗ് ബോിലെ എല്ലാവരും ഒന്നാന്തരം ഫേക്കാണെന്നാണ്, എന്നാലും കൂടുതൽ ഫേക്കായി തോന്നിയത് ജുനൈസിനെയാണ്, വേറൊരു ജുനൈസ് ഉണ്ട്, ആ ജുനൈസ് പുറത്ത് വരണം, അതാണ് പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്നത്. ജുനൈസ് ഒരുപക്ഷേ ഒരു പ്ലാൻഡ് ഓപ്പറേഷനിൽ വന്നത് കൊണ്ടോ, മുൻ ഷോകളിൽ നിന്ന് പഠിച്ച അറിവ് കൊണ്ടോ ജുനൈസ് ജുനൈസല്ലാതെ പെരുമാറുകയാണ്'.

വിഷ്ണു ജോഷി- 'ഫീലിംഗ്സ് സപ്രൈസ് ചെയ്ത് വെച്ച് അഭിനയിക്കുന്നത് പോലെ തോന്നിയത് , പ്രത്യേകിച്ച് ആർട്ടിസ്റ്റായത് കൊണ്ട് തോന്നുന്ന കാര്യങ്ങൾ പറയാതെ പോകുന്നത് , ന്യൂട്രലായി നിൽക്കുന്നത് പോലെ തോന്നിയത് സാഗർ സൂര്യയെ ആണ്'.

മനീഷ- 'എന്തൊക്കെയോ എനിക്ക് അറിയാം, അല്ലെങ്കിൽ ഈ പ്രോഗ്രാമിനെ കുറിച്ച് പുറത്ത് നിന്ന് കണ്ട് വിലയിരുത്തി പെരുമാറുന്ന ആളാണെന്ന രീതിയിലാണ് ഗോപികയെ എനിക്ക് തോന്നിയത്. ഗോപികയോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്'.

നാദിറ-'ടാസ്ക് നടക്കുമ്പോൾ ആക്ടീവായി നിൽക്കാതെ , പ്രശ്നമുണ്ടാക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന, അങ്ങനെ ഉണ്ടാകുമ്പോൾ താൻ ഭയങ്കര ഹൈപ്പർ ആയിരിക്കും, താൻ അത് നേരിടും, ഫിസിക്കലി തല്ലും എന്നൊക്കെ പറയുന്ന ആളുണ്ട്, അത് പറയരുത്, അങ്ങനെയുള്ള സ്റ്റേറ്റ്മെന്റ് ഇവിടുത്തെ നിയമത്തിന് എതിരാണ്. അത് കൊണ്ട് ഫേക്കായി തന്നുന്നത് ശ്രീദേവിയെ ആണ്'.

അനിയൻ മിഥുന്‌-'ഞാനടക്കം എല്ലാവരും ഫേക്കാണ്. എന്നിരുന്നാലും വളരെ അധികം ഫേക്കാണെന്ന് തോന്നിയത് ശോഭയെ ആണ്'.

akhil

ഷിജു-'ഫേക്ക്, ഒറിജിനൽ എന്ന് തീരുമാനിക്കാൻ പറ്റുക നമ്മുക്ക് ഒരാളെ കുറിച്ച് മുൻ അറിവും ഉണ്ടാകുമ്പോഴാണല്ലോ. എനിക്ക് അങ്ങനെ തോന്നിയത് മാരാരെ ആണ്. പ്രിയ സുഹൃത്താണ് എന്റെ. ഭയങ്കര പൊട്ടിത്തെറിയെന്ന് പറഞ്ഞ് വന്നിട്ട് അമ്പിളി ചേട്ടനെക്കാളും കോമഡിയാണ് അവൻ ഇവിടെ കാഴ്ച വെയ്ക്കുന്നത്. പുള്ളി ഇവിടെ വന്ന് ഒറിജിനലായി പുറത്ത് ഫേക്കാണെന്നാണ് തോന്നുന്നത്'.

ജുനൈസ്- 'ശ്രീദേവിയാണ് ബിഗ് ബോസിലെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്.
ടാസ്കിന്റെ ഭാഗമായി ബിഗ് ബോസ് വ്യക്തമാക്കാത്ത ഒരു കാര്യത്തിന്റെ ഇടയിൽ ഒരാളുടെ മാല മോഷ്ടിക്കപ്പെടുന്നു, ഗെയിം ഷോയിൽ വന്ന് ടാസ്കിന്റെ ഭാഗമായി ഞാനയാളെ പ്രാകും , ശിപ്പിക്കും എന്നൊക്കെ പറയുക, ചേച്ചിയുടെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, അത് പലതും അനുകൂലിക്കാൻ പറ്റാത്തതാണ്. എന്റെ വലിയ ആയുധം നാക്കാണ്, വാക്കാണ്, എന്ന് പറഞ്ഞ് നിന്നയാളാണ്. ബിഗ് ബോസിലെ ഒറിജിനലിനെ വെല്ലുന്ന ഫേക്കായി തോന്നുന്ന മൂന്ന് പേരുണ്ട്. അതിൽ ഏറ്റവും കൂടുതൽ തോന്നുന്നത് ശ്രീദേവിയെ ആണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+