Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീന അത് ചെയ്തത് റെനീഷയെ മാനസികമായി തളർത്താൻ, ടോപ് 5 ൽ എത്തുമോയെന്ന ആശങ്ക'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ വളരെ അടുപ്പം സൂക്ഷിച്ചിരുന്നവരാണ് സെറീനയും റെനീഷയും. എന്നാൽ ഫൈനലിലേക്ക് അടുക്കുമ്പോൾ ഇരുവരുടേയും സൗഹൃദത്തിൽ വലിയ വിള്ളൽ വീണിരിക്കുകയാണ്. ടാസ്കുകളിൽ സൗഹൃദം കൊണ്ടുവരില്ലെന്ന് ഉറക്കെ പറഞ്ഞവർ ടാസ്കുകളിലും അല്ലാതെയുമെല്ലാം പരസ്പരം പോരടിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം സെറീനയാണെന്ന് ബിഗ് ബോസ് ബോസ് ആരാധികയായ ദർശന കൊയിലോത്ത് പറയുന്നത്. സെറീനയുടേയും റെനീഷയുടെയും ഗെയിമുകളെ താരതമ്യം ചെയ്ത് ദർ‍ശന പങ്കിട്ട കുറിപ്പ് വായിക്കാം

cerene

'റെനീഷ - സെറിന സൗഹൃദത്തിൽ സെറീനയുടേത് ഒരു സ്ട്രാറ്റജി മാത്രം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സൗഹൃദം മാത്രം അല്ല സാഗറി നോടുള്ള റിലേഷൻ, അഖിൽ സ്നേഹത്തോടെ പറഞ്ഞ കാര്യം ഗെയിം നു വേണ്ടി ഉപയോഗിച്ചത് അങ്ങനെ പലതും. ഗെയിംൽ സൗഹൃദം കൊണ്ട് വരേണ്ട കാര്യം ഇല്ല നല്ലത് തന്നെ. പക്ഷേ സൗഹൃദം ഗെയിം നു വേണ്ടിയും നിലനിൽപ്പിനും വേണ്ടി മാത്രം ആകരുത്. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ. ഇവിടെ ഏച്ചു കെട്ടിയതു സെറീന ആണ്.

ഡോളർ മിസ് ആയ കേസിൽ അത് റെനീഷ എടുത്തത് സെറീനയുടെ ആണെന്ന് അറിഞ്ഞിട്ടല്ല. സെറിനക്ക് പോയിന്റ് കുറക്കാൻ വേണ്ടിയും അല്ല. അതിനി എന്തും ആയിക്കോട്ടെ റെനീഷ പറഞ്ഞ കാര്യങ്ങളിൽ കൺവിൻസ്ഡ് ആയിട്ടില്ല എന്ന് പറയുന്ന സെറീന എന്തുകൊണ്ട് ആ സംഭവം അത്രയേറെ വേദനിപ്പിച്ചെങ്കിൽ പിന്നെ റെനിഷയുമായി സൗഹൃദം തുടർന്നു? ഫോർഗിവ്നെസ് ആണ് എന്റെ മെയിൻ എന്ന് പറഞ്ഞ സെറീന കോടതി ടാസ്കിൽ എന്തിന് റെനീഷക്ക് എതിരെ പരാതി കൊടുത്തു?

കൂട്ടുകാരിയെ നെഗറ്റീവ് ആക്കി കാണിക്കാൻ വേണ്ടി കിട്ടുന്ന ഒരു അവസരവും സെറീന വെറുതെ കളഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ ഒരു ട്രസ്റ്റ് ഇഷ്യൂ ഉണ്ടാവില്ല എന്ന് പറഞ്ഞ സെറീന ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡിൽ വരെ റെനീഷയെ ഇട്ടു കൊടുത്തു.ഷിജു അഖിൽ സൗഹൃദം നോക്കൂ, താൻ മുന്നോട്ടു പോകുമ്പോൾ കൂടെ മറ്റേ ആളും അവസാനം വരെ കൂടെ ഉണ്ടാവണം എന്ന് യഥാർത്ഥ സുഹൃത്തുക്കൾ ആഗ്രഹിക്കും. ഇവിടെ സെറീന റെനീഷയെ പുറത്താക്കി മുന്നോട്ട് പോകാൻ മാത്രം ആണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. അത് ടാസ്ക് ആണെങ്കിൽ പോലും ഏറ്റവും ആദ്യം റെനീഷ ഫൗൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നത് സെറീന ആണ്.

കയർ പിടിക്കുന്ന ടാസ്കിലും കാർ ടാസ്കിലും ഒക്കെ അത് നന്നായി മനസിലായതാണ്. റെനീഷ ആയത് കൊണ്ട് നിന്നു തർക്കിക്കാതെ മജോറിറ്റിയുടെ തീരുമാനം കേട്ടു പിന്മാറി. ഇത് ചെയ്തത് റെനീഷ ആയിരുന്നെങ്കിൽ കാണാമായിരുന്നു സെറീനയുടെ കാട്ടികൂട്ടലുകൾ. നിസാരം ഒരു വീക്കിലി ടാസ്കിൽ ഞാൻ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ ക്യാഷ് പോയി എന്ന് പറഞ്ഞു സീൻ ഉണ്ടാക്കി ഹീലിംഗ് പീരിയഡിൽ ആണെന്ന് പറഞ്ഞ് ഡ്രാമ നടത്തി, പിന്നീട് കേസ് വരെ കൊടുത്ത സെറീന ആണ് ഈ സെറീന
.
തമാശ എന്തെന്ന് വച്ചാൽ അതിനു മുന്നിൽ നടന്ന മുത്തുകൾ ശേഖരിക്കുന്ന ടാസ്ക് , പാവ ടാസ്കിൽ ഒക്കെ കാണിച്ച കള്ളത്തരം കയ്യോടെ പിടികൂടി ജയിൽ നോമിനേഷനിൽ വരെ റിനോഷ് ആന്റ് മിഥുൻ നോമിനേറ്റ് ചെയ്തിട്ടുണ്ട് സെറീനയെ.
അവസാനം എവിക്ട് ആയ സെറിനയെ സീക്രെട് റൂമിൽ ആക്കി. ലൈവിൽ നമ്മൾ ആരും കാണാത്തത്ത് ആണ് സെറിീന പുറത്തു ഇറങ്ങി തള്ളി മറിച്ചത്. റിനോഷ് ന്റെ കയ്യിൽ ബ്ലൂ പ്രിന്റ് ഉണ്ട് എന്ന് തുടങ്ങി ഏറെക്കുറെ തീവ്രവാദി വരെ ആക്കി.

വെളിയിൽ വന്ന സെറീന റെനീഷയോടു ഞാൻ അർഹതപ്പെട്ട ആളാണെന്ന് നീ എന്ത് കൊണ്ട് എല്ലാരോടും പറഞ്ഞില്ല എന്ന്. സെറീന ആയിരുന്നു അർഹതപ്പെട്ടയാൾ എന്ന് പറഞ്ഞാൽ റെനീഷ അർഹതപ്പെട്ടയാൾ അല്ലായിരുന്നു എന്നല്ലേ, അതാണോ സെറീനക്ക് വേണ്ടി ഇരുന്നത്.? അവസാന രണ്ടു പേരായി ആക്ടിവിറ്റി ഏരിയയിൽ നിന്നിട്ട് സെറീന ആണ് എവിക്ടഡ് എന്ന് അറിഞ്‌ പരസ്പരം കെട്ടിപ്പിടിച്ചപ്പോൾ കരയരുത് എന്ന് പറഞ്ഞ സെറീനയോടു എന്തിന്?

ആരെങ്കിലും ഒരാൾ പോകും എന്നുറപ്പായിരുന്നു ലാസ്റ്റ് വീക്ക് മുതൽ അങ്ങനെ ഒന്നു സംഭവിച്ചാൽ അംഗീകരിക്കാൻ ഞാൻ മാനസികമായി തയ്യാറായിരുന്നു എന്ന് തന്നെ ആണ് റെനീഷ നേരിട്ട് സെറീനയോടു പറഞ്ഞത്. പിന്നെ എന്തിനാണ് ഞാൻ പോയിട്ട് നിന്റെ മുഖത്തു ഞാൻ വിചാരിച്ച അത്ര വിഷമം കണ്ടില്ല നിന്റെ ഫോട്ടോ പോലും നോക്കാൻ എനിക്ക് തോന്നിയില്ല എന്ന് സെറീന പറഞ്ഞത്? കൂട്ടുകാരിയെ മാനസികമായി തളർത്താൻ വേണ്ടി മാത്രം.

വെളിയിൽ വന്ന സെറീനയോടു നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക് ശരിക്കും ഓക്കേ ആവാതെ എന്റെ അടുത്ത് വന്നിരിക്കുന്നത് എനിക്ക് എന്തോ പോലെ തോനുന്നു എന്ന് പറഞ്ഞ് റെനീഷ കണ്ണ് പൊത്തി കരയുമ്പോൾ സീരിയൽ നടി എന്നാണ് സെറീന വിളിച്ചത്, ആ കണ്ണീർ അഭിനയം ആണെന്ന രീതിയിൽ. ഈ ശരിക്കും ഓക്കേ ആവാത്ത സെറീന വീണ്ടും എന്തിനാണ് റെനീഷയെ കെട്ടി പിടിച്ചു കൂടെ നടന്നത്. കാർ ടാസ്കിനിടയിൽ ഉമ്മ വരെ കൊടുക്കുന്ന കണ്ടു. ആരാണ് ഇവിടെ നടി?

റെനീഷയുടെ ചെറിയ തെറ്റുകൾ ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന സെറീന, ഡെയിലി ടാസ്കിൽ റെനീഷ എടുത്ത റോൾ പിടിച്ചു മേടിക്കുന്ന സെറീന, റെനീഷക്ക് സ്ക്രീൻ സ്പേസ് കിട്ടും എന്ന് തോന്നുന്നിടത്തു ഇടിച്ചു കയറുന്ന സെറീന, അമ്മൂ ഫുഡ്‌ എടുത്തു വച്ച് കഴിഞ്ഞ് എന്നെ വിളിക്കൂ എന്ന് റെനീഷയോടു പറഞ്ഞു ഊഞ്ഞാൽ ആടുന്ന സെറീന, ഫുഡ്‌ കഴിച്ചാൽ റെനീഷ സെറീനയുടെ പാത്രം എടുത്തു കൊണ്ട് പോകുന്നത് പലപ്പോളും ലൈവിൽ കണ്ടിട്ടുണ്ട്. തന്റെ ഫ്രണ്ടിന് ക്വാളിറ്റി ഇല്ലെന്നു മറ്റൊരാൾ പറഞ്ഞിട്ടും ചോദ്യം ചെയ്യാത്ത സെറീന.

അവസരം കിട്ടിയാൽ എല്ലാവരുടെ അടുത്തും റെനീഷയുടെ കുറ്റം പറയാൻ പോകുന്ന സെറീന. കൂട്ടുകാരി ടോപ് 5 ഇൽ പോകുമോ എന്ന് ആകുലതയോടെ നാദിറയോട് പറയുന്ന സെറീന.
ഇതു പോലെ ഉള്ള ചില കപട സുഹൃത്തുക്കൾ നിങ്ങളുടെ ഒക്കെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അങ്ങനെ ഉള്ളവരെ ചിലപ്പോൾ സ്വയം തിരിച്ചറിയും.ചിലപ്പോൾ വേണ്ടപ്പെട്ടവർ മനസിലാക്കി തരും. റെനീഷക്ക് ഉണ്ടായിരുന്ന സംശയം തനിക്കു നല്ലതു മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഏട്ടൻ പറഞ്ഞു കൊടുക്കേണ്ടി വന്നു എന്ന് മാത്രം.

സെറിന എന്താണ്‌ റെനീഷയോടു ചെയ്തത് എന്ന് ചോദ്യത്തിന് ഇത്രേം പോസ്റ്റ്‌ ആയി എഴുതേണ്ടി വന്നു. തിരിച്ചു റെനിഷ എന്താണ് സെറീനയോടു ചെയ്‍തത് എന്ന് ചോദിച്ചാൽ മിസ്സ്‌ ആയ ഡോളർ സെറീനയുടേത് ആണെന്ന് അറിഞ്ഞിട്ടും പറയാതിരുന്ന ഒരു 15 മിനിറ്റ്. എന്ത് ചെയ്യണം എന്ന് കൺഫ്യൂസ്ഡ് ആകുന്ന ചില നിമിഷങ്ങൾ നമുക്കും ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അതും ജീവിതത്തിൽ അല്ലല്ലോ വെറും ഒരു ടാസ്കിൽ. സെറിനയുടേത് ആണെന്ന് ബെഡ് റൂമിൽ വച്ച് അറിയുകയും സെറീന അത് പറഞ്ഞു കരയുന്നതും ഒക്കെ റെനിഷ കണ്ടിരുന്നെങ്കിൽ പ്രോമോ ഇട്ടു ആഘോഷിക്കാൻ അങ്ങനെ ഒരു എപ്പിസോഡ് ഉണ്ടാവില്ലാരുന്നു റെനീഷ ഹേറ്റേഴ്‌സ് നു പറയാൻ ഈ ഡോളർ കഥയും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+