Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ചതിച്ചതാണ്, റിനോഷ് ബ്രോയെ അറ്റാക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു'; തുറന്ന് പറഞ്ഞ് ഹനാൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വലിയ പ്രതീക്ഷയുമായിട്ടായിരുന്നു വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തിയത്. എന്നാൽ വന്ന മൂന്നാം ദിവസം തന്നെ ഹനാൻ പുറത്താകുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഹനാന് ഷോ വിടേണ്ടി വന്നത്. എന്നാൽ ബിഗ് ബോസിൽ നിന്ന മൂന്ന് ദിവസം കൊണ്ട് തന്നെ അവിടുത്തെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ സാധിച്ചെന്നും അതിനനുസരിച്ച് ഗെയിം കളിച്ചെന്നും പറയുകയാണ് ഹനാൻ. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഹനാന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസ് ഗെയിം കണ്ടിരുന്നു. എല്ലാവരുടേയും സ്വഭാവം മനസിലാക്കിയിട്ടാണ് ഞാൻ പോയത്. ഒരു വൈൽഡ് കാർഡ് വരുന്ന സമയത്ത് എല്ലാ മത്സരാർത്ഥികളും കോൺഷ്യസ് ആയിരിക്കും, അവരെ കുറിച്ച് എന്താണ് പുറത്ത് പ്രേക്ഷകർ കരുതുന്നത് എന്നായിരിക്കും ആലോചിക്കുന്നത്. വന്ന ആളോട് സംസാരിക്കാൻ ഒരുപാട് സമയം കണ്ടെത്തുന്നത് പോരായ്മകൾ കണ്ടെത്താനാണ്.ഒരാളെ പുറത്താക്കാനുള്ള തന്ത്രമാണ് ആലോചിക്കുന്നത്.

hannan-

ഒരു വീടിനകത്ത് നമ്മുക്ക് ദേഷ്യവും സങ്കടവും ഒക്കെ വരും. കാമറ വെച്ചുവെന്ന് കരുതി അഭിനയിക്കാനൊന്നും ആകില്ല. എന്നെ കൂട്ടമായി ആക്രമിക്കാൻ വരുമ്പോൾ ഞാൻ പിണങ്ങുകയൊക്കെ ചെയ്യും. ചില സമയത്ത് ഞാൻ ഭയങ്കരമായി ചിരിച്ച സമയം ഉണ്ട്, ഗെയിമിൽ ആക്ടീവായി പങ്കെടുത്തു, ദേഷ്യപ്പെട്ടു. നമ്മളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇതൊക്കെ. പക്ഷേ നമ്മുക്ക് അറിയാത്ത ചില കാര്യങ്ങൾ ആ വീടിനകത്ത് ഒളിഞ്ഞിരിക്കുന്നുണ്ട്.

നമ്മൾ ബിഗ് ബോസിലേക്ക് കേറുമ്പോൾ സൈക്കോളജിസ്റ്റ് ചില ചിത്രങ്ങൾ കാണിച്ച് തരും. സമാനമായ ചിത്രങ്ങൾ ബിഗ് ബോസിനകത്തും ഉണ്ടായിരുന്നു. അത് കണ്ട ശേഷം എനിക്ക് ബിഗ് ബോസിനകത്ത് ഉറങ്ങാൻ പറ്റിയില്ല. ഞാൻ ഒരുപാട് ചിന്തകളിൽ അകപ്പെട്ട് പോയി.

ടോം ആന്റ് ജെറി എന്ന ഗെയിം സ്ട്രാറ്റജിയൊക്കെ വീടിനകത്ത് കയറിയപ്പോൾ തോന്നിയതാണ്. ചിലരോടൊക്കെ കൂട്ടായി. ചിലരോടൊക്കെ കൂട്ടായില്ല. ഓരോരുത്തരും എന്റെ അടുത്ത് വന്ന സംസാരിച്ച രീതിയൊക്കെ കാരണമായിരുന്നു അത്. ചില ആളുകൾ എന്റെ അടുത്ത് വന്ന് സംസാരിച്ച രീതി അതൊക്കെ ആയിരുന്നു.

എന്റെ സ്പേസിയിലേക്ക് വന്ന് എന്റെ പോരായ്മകളൊക്കെ അറിയാൻ വേണ്ടി കുറച്ച് ചോദ്യങ്ങളൊക്കെ ചോദിച്ചപ്പോൾ ഞാൻ റിയാക്ട് ചെയ്തു. അവരെ പ്രകോപിപ്പിച്ചു. എനിക്ക് ഒരു ഗെയിം പാറ്റേണുണ്ടല്ലോ. ഞാൻ പ്രകോപിപ്പിച്ചാൽ പ്രകോപിതരാകും എന്ന് എനിക്ക് തോന്നിയവരൊക്കെ അതുപോലെ തന്നെ പെരുമാറിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് ഓരോരുത്തരുടെ ഉള്ളിലിരിപ്പും പുറത്ത് കൊണ്ടുവരാൻ എനിക്ക് സാധിച്ചു.

hannan-

ബിഗ് ബോസിൽ വിജയിക്കാൻ യോഗ്യത ഉള്ള ആൾ റിനോഷ് ആണ്. വെള്ളിയാങ്കല്ല് എന്ന ഗെയിം എന്നത് ഈ ലോകത്തെ തന്റെ റെപ്രസന്റ് ചെയ്യുന്നതാണ്. അധികാരം കിട്ടാനാണ് പലരും ശ്രമിക്കുന്നത്. അതിനുവേണ്ടി പിടിച്ചുപറിയും കൊള്ളയുമൊക്കെ നടത്തുന്നു. റിനോഷിന്റെ രത്നങ്ങൾ ഗെയിമിൽ ഞാൻ തട്ടിപ്പറിച്ചതല്ല. ഗോപിക എന്നെ ചതിച്ചതാണ്. വഞ്ചിയില്ലാത്തവരെ ആക്രമിക്കാമെന്ന് കുട്ടി പറഞ്ഞപ്പോഴാണ് ഞാൻ ചെയ്തത്.

ഞാൻ കൊള്ളക്കാരുടെ കാപ്റ്റൻ ആയപ്പോൾ അതുവരെ ഗ്രൂപ്പ് കൂടാൻ സമ്മതിക്കാത്തവരൊക്കെ അതിന് സമ്മതിച്ചു. അപ്പോ തന്നെ ചതി മണത്തതാണ്. അവർ എന്നെ വെച്ച് എന്തോ നേട്ടം ഉദ്ദേശിക്കുന്നുണ്ടെന്ന് മനസിലായി. ഗ്രൂപ്പ് കൂടിയിട്ട് ഇവർ വെച്ച കണ്ടീഷൻ കിട്ടുന്ന കല്ലുകൾ വീതിച്ച് എടുക്കണമെന്നാണ്. ചതി മനസിലായെങ്കിലും കളി കഴിയുന്നതോടെ അവരുടെ യഥാർത്ഥ സ്വഭാവം അതിലൂടെ അറിയാൻ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.

അവർ ആദ്യം എന്നോട് പറഞ്ഞത് നമ്മുക്ക് റിനോഷ് ബ്രോയെ അറ്റാക്ക് ചെയ്യാമെന്നായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞ് ബ്രോയെ വേണ്ട മറ്റുള്ളവരെ അറ്റാക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ശോഭയെ അക്രമിക്കാൻ തുടങ്ങി. അതിനിടയിൽ അവരുടെ മുണ്ട് അഴിഞ്ഞ് പോയി. ലക്ഷക്കണക്കിന് പേർ കാണുന്ന ഷോയല്ലേ, അവർക്ക് മുണ്ട് ധരിക്കാൻ സമയം കൊടുക്കണമെന്ന് ഞാൻ പറഞ്ഞു. ഇതിനിടയിൽ ബസർ അടിക്കുകയായിരുന്നു', ഹനാൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+