Get Updates
Get notified of breaking news, exclusive insights, and must-see stories!

'എയർപോർട്ടിലേത് ഷോ, വീട്ടിൽ എത്തിയാൽ അടിപിടി, ഡിവോഴ്സ്'; പ്രതികരിച്ച് ശ്രുതി, എവിൻ പറഞ്ഞത് ഇതാണ്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ റിനോഷുമായും അനിയൻ മിഥുനുമായും വളരെ അടുത്ത സൗഹൃദമായിരുന്നു ശ്രുതി ലക്ഷ്മി പുലർത്തിയത്. തന്റെ സഹോദരങ്ങളെ പോലെയാണ് ഇരുവരും എന്നായിരുന്നു ശ്രുതി പറഞ്ഞത്. എന്നാൽ ഇരുവരുമായുള്ള സൗഹൃദത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളായിരുന്നു ശ്രുതി ലക്ഷ്മിക്ക് പുറത്ത് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ശ്രുതി. 'ഇന്ത്യൻ സിനിമ ഗാലറിക്ക്' നൽകിയ അഭിമുഖത്തിലാണ് ശ്രുതിയുടെ പ്രതികരണം. മിഥുനുമായും റിനോഷുമായും ഉണ്ടായ സൗഹൃദത്തെ കുറിച്ചും ഭർത്താവായ എവിന്റെ പ്രതികരണത്തെ കുറിച്ചുമെല്ലാം ശ്രുതി മനസ് തുറന്നു. വായിക്കാം

'എന്നോട് ക്രഷാണെന്നൊക്കെ മിഥുൻ പറഞ്ഞപ്പോൾ അവൻ എന്നെ ചുമ്മാ കളിയാക്കാൻ വേണ്ടിയാണെന്നാണ് ആദ്യമൊക്കെ എടുത്തിരുന്നത്. മിഥുനോട് എന്റെ വിവാഹം കഴിഞ്ഞതാണെന്ന് അറിയില്ലേയന്ന് ഞാൻ ചോദിച്ചിരുന്നു. ഇഷ്ടത്തിനൊന്നും ഒരു കുഴപ്പമില്ല,ഗെയിമിൽ ഇതൊക്കെ സ്ട്രാറ്റജി ആയിട്ടാണോ എടുക്കുന്നതെന്ന് ചോദിച്ചു.

sruthi-

എനിക്ക് ശ്രുതിയെ ഇഷ്ടാണ് പക്ഷേ അതൊന്നും പറഞ്ഞ് ഞാൻ ബുദ്ധിമുട്ടിക്കാൻ വരില്ല എന്നായിരുന്നു മിഥുൻ പറഞ്ഞത്. സ്ട്രാറ്റജിയാണെങ്കിൽ അതൊന്നും നടക്കില്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പോകെ പോകെ വെറും പച്ചമനുഷ്യനാണ് അവനൊക്കെയെന്ന് മനസിലാക്കി. റിനോഷും മിഥുനുമൊക്ക വളരെ ജെനുവിൻ ആയിട്ടുള്ള വ്യക്തികളാണ്. ശരിക്കും വുഷു ചാമ്പ്യനായ അനിയൻ മിഥുനെ പോലുള്ളവർക്ക് പറ്റിയ ഇടമല്ല ബിഗ് ബോസ്.

മിഥുൻ ഒരിക്കൽ പോലും എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ല. ഞാനും മിഥുനും പരസ്പരം എങ്ങനയാണെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളൊന്നും ഞങ്ങൾ വലിയ കാര്യമായിട്ട് എടുത്തിട്ടില്ല.അനിയനെ ഗെയിമിന് വേണ്ടി ഞാൻ യൂസ് ചെയ്ത് പിന്നീട് ഒഴിവാക്കിയെങ്കിൽ അത് ഭയങ്കര തെറ്റാണ്. ഞാൻ ഏറ്റവും കൂടുതൽ മിഥുനോട് സംസാരിച്ചത് എവിനെ കുറിച്ചാണ്.ഞങ്ങൾക്കൊരു കുഞ്ഞ് വേണമെന്നതിനെ കുറിച്ചൊക്കെയാണ്. മിഥുനും ഞാനും ശരിക്കും നല്ല സുഹൃത്തുക്കൾ ആണ്.നല്ല വ്യക്തിത്വമാണ് മിഥുൻ.

ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പലതും പുറത്ത് വളച്ചൊടിച്ചിട്ടുണ്ട്. റിനോഷിന്റെ കാര്യത്തിൽ എനിക്ക് ഒരു ഭയവുമില്ലായിരുന്നു. അപ്പോഴും മിഥുന്റെ കാര്യത്തിൽ എവിൻ ബ്രോയ്ക്ക് വിഷമം ഇല്ലെങ്കിലും ചിലർ അത് വളച്ചൊടിച്ചേക്കാമെന്നൊക്കെ റിനോഷ് പറയുന്നുണ്ടയിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും എവിനെ ബാധിക്കില്ലെന്ന് ഞാൻ പറഞ്ഞു. കാരണം എവിന് എന്നെ നന്നായി അറിയാം. ഞങ്ങൾ എട്ട് വർഷമായി ഒരുമിച്ച് ജീവിക്കുന്നു. ഞാൻ ആർട്ടിസ്റ്റാണ്. എന്തോരം റൊമാന്റിക് സീനുകളൊക്കെ അഭിനയിച്ചിരിക്കുന്നു.

നമ്മുടെ പ്രൊഫഷൻ അതാണ്. ബിഗ് ബോസിൽ നമ്മൾ 24 മണിക്കൂറും കാമറയ്ക്ക് മുൻപിലാണ്. പുറത്തിറങ്ങിയിട്ട് എവിൻ നടന്നത് ഇങ്ങനെയാണെന്ന് പറഞ്ഞ് അറിയിക്കേണ്ട കാര്യമൊന്നുമില്ല, ഇനി എവിൻ എന്നെ തെറ്റിധരിച്ചാൽ അത് തിരുത്താനും പോകുന്നില്ല എന്നാണ് ഞാൻ റിനോഷിനോട് പറഞ്ഞത്.

ബിഗ് ബോസിൽ നിന്നും ഫോൺ കയ്യിൽ കിട്ടി ആദ്യം എവിനെയാണ് വിളിച്ചത്. എവിന്റെ ടോൺ കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ കൂടുതൽ ഒന്നും എക്സ്പ്ലെയിൻ ചെയ്യേണ്ട കാര്യമില്ലന്ന്. ഞാൻ ബിഗ് ബോസിൽ പോകും മുൻപ് എവിൻ എങ്ങനെയാണോ പെരുമാറിയത് അത് പോലെ തന്നെയായിരുന്നു എവിന്റെ സംസാരം.

എയർപോർട്ടിൽ നിന്നായിരിക്കും സ്നേഹം വീട്ടിൽ കയറി അടിപിടിയും ഡിവോഴ്സും ആയിരിക്കുമെന്ന് കമന്റുകൾ വന്നിരുന്നു. ഞാൻ വെല്ലുവിളിക്കുകയാണ് ഞങ്ങൾ പറ്റാവുന്നത്രയും സ്നേഹത്തോടെ ഈ പറയുന്ന ആൾക്കാർക്ക് മുന്നിൽ ജീവിച്ച് കാണിച്ച് കൊടുക്കാം. ഇത്രയും ക്യാമറകൾ ഉള്ള ബിഗ് ബോസിൽ പോയിട്ട് അവിടത്തെ പെരുമാറ്റം കൊണ്ട് എട്ടു വർഷം എന്നെ അറിയാവുന്ന എവിൻ എന്നെ തെറ്റിധരിക്കുകയാണെങ്കിൽ പിന്നെ ഒരുമിച്ച് ജീവിക്കേണ്ട. ബിഗ് ബോസ് ഷോ അല്ല ഞാനെന്ന വ്യക്തിയെ അളക്കേണ്ടത്', ശ്രുതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+