'കളി ഒറ്റ ദിവസം കൊണ്ട് എങ്ങനെ അഖില്‍ മാരാറുടെ കയ്യിലായി: സാഗറിന് പിഴച്ചത് അവിടെ, അത് വേണ്ടായിരുന്നു'
സംഭവ ബഹുലമായ ഒരു ഈസ്റ്റർ എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ കഴിഞ്ഞ് പോയത്. മോഹന്‍ലാല്‍ നല്‍കിയ ടാസ്കിനിടെ അഖില്‍ മാരാർ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതാണ് തർക്കങ്ങളുടെ അടിസ്ഥാന കാരണം. ഈ സംഭവത്തില്‍ മാരാർ പരസ്യമായി മാപ്പ് ചോദിച്ചെങ്കിലും തന്നോട് വ്യക്തിപരമായി മാപ്പ് ചോദിക്കണമെന്ന സാഗറിന്റെ നിലപാട് ആണ് വീണ്ടും വലിയ വിഷയത്തിലേക്ക് എത്തിച്ചത്.
എന്നാല്‍ വ്യക്തിപരമായി മാപ്പ് ചോദിക്കില്ലെന്ന നിലപാടില്‍ അഖില്‍ മാരാർ ഉറച്ച് നിന്നതോടെ സെറീനയും റെനീഷയും ഉള്‍പ്പടേയുള്ളവർ വിഷയം ഏറ്റുപിടിച്ചു. ഇതോടെ ഹൌസില്‍ തർക്കം മുറുകി. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ദേഷ്യപ്പെട്ട് പോവുന്നിടത്താണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്. അതേസമയം ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ അഖില്‍ മാരാറിന് അനുകൂലമായി മാറുന്നതാണ് കാണുന്നത്.

അഖില്‍ മാരാർ മാപ്പ് പറയണോ
ഒരിക്കല്‍ മാപ്പ് പറഞ്ഞിട്ടും വീണ്ടും എന്തിന് മാപ്പ് പറയണം എന്നാണ് അഖില്‍ മാരാറെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. സാഗർ കേട്ടിട്ട് പോലുമില്ലാത്ത വിഷയത്തിലാണ് അവന്‍ വാശിപിടിച്ചതെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം ഒരു ദിവസത്തിനുള്ളില്‍ എന്തുകൊണ്ട് കാര്യങ്ങള്‍ അഖില്‍ മാരാർക്ക് അനുകൂലമായി മാറിയെന്ന വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
സീസൺ 5 ലെ "തീ പാറും " എന്ന് പറഞ്ഞ എപ്പിസോഡ് ഇന്നത്തേതായിരുന്നു.ഇത് വരെയുള്ള എപ്പിസോഡുകള്‍ കണ്ടതിൽ പേഴ്സണലി എനിക്ക് ഇഷ്ട്ടപ്പെട്ട മത്സരാർത്ഥികൾ മാരാർ, റെനീഷ, സാഗർ, വിഷ്ണു എന്നിവർ ആയിരുന്നു. പക്ഷേ ഇന്നത്തെ എപ്പിസോഡിന് ശേഷം ഫേസ്ബുക്കിലൊക്കെ മാരാറിന് സപ്പോർട്ട് കൂടുന്നത് കണ്ടിട്ട് അത്ഭുതം ഒന്നും തോന്നിയില്ല. കാരണം "ഒറ്റപ്പെടൽ സൂപ്പർ സ്റ്റാർ " കളുടെ ജനനം ബിഗ് ബോസിൽ ആദ്യമായല്ല കണ്ട് വരുന്നത്.
തെറ്റുകള്‍ മാരാരുടെ ഭാഗത്ത്
ഇന്നത്തെ എപ്പിസോഡ് പരിശോധിക്കുമ്പോൾ തെറ്റുകൾ മാരാരുടെ ഭാഗത്തും അബദ്ധങ്ങൾ സാഗറിന്റെയും റെനീഷയുടെയും ഭാഗത്താണ് എന്നാണ് തോന്നിയത്. ഗെയിമിനിടെ ഒന്നിലധികം തവണ മാരാർ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു. ആരുടെയൊക്കയോ " അമ്മൂമ്മക്ക് " വിളിച്ചതിനു പൊതുവിൽ എല്ലാവരോടും മാപ്പ് പറഞ്ഞു. ശേഷം സെറീന പറഞ്ഞതനുസരിച്ചു സാഗറിനെയും ജുനൈസിനെയും മാത്രം വിളിച്ച ഏതോ അസഭ്യത്തിന് കൂടെ മാപ്പ് പറയണം എന്ന് പറഞ്ഞപ്പോഴാണ് രംഗം വഷളായത്.

തീർച്ചയായും ഇത് ചോദിക്കേണ്ട ഒരു വിഷയം തന്നെയായിരുന്നു, പക്ഷേ അത് ചെയ്യേണ്ടിയിരുന്നത് ലാലേട്ടന്റെ മുൻപിൽ വച്ച് ക്യാപ്റ്റന്‍ ആം ബാന്‍ഡ് കൈ മാറുന്ന സമയത്ത് ആയിരുന്നില്ല. ഇനി ഓരോരുത്തരെ കുറിച്ച് നോക്കാം.മാരാർ നല്ല ഗെയിമർ തന്നെയാണ്. മാരാറിന് ഈ സംഭവത്തോട് കൂടെ പ്രേക്ഷകപിന്തുണ കൂടും ( ഒറ്റപ്പെടൽ strategy ). പക്ഷേ പ്രധാന പ്രശ്നം മാരാറിന്റെ weakness എല്ലാവർക്കും മനസിലായി എന്നതാണ്. പ്രവോക്കിങ് ഒരു അതിരു കടന്നാൽ മാരാർ എങ്ങനെ പിടിച്ചു നിൽക്കും എന്ന് കണ്ടറിയണം. ബിഗ് ബോസ് എന്ന ഷോയിൽ ഏറ്റവും കൂടുതൽ വേണ്ടതും മനസ്സാന്നിധ്യം ആണ്.
കഴിഞ്ഞ ദിവസങ്ങളിൽ സപ്പോർട്ട് കൂടിയ റെനീഷക്കും സാഗറിനും ചെറിയ ഇടിവ് വരാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ സാഗറിന് ഈ വിഷയം ഇതിലും നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. റെനീഷയുടെ കാര്യം പറയുമ്പോൾ ആൾ നല്ല ഗെയിമർ ആണ്. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ അതിനെ വിശകലനം ചെയ്തു സംസാരിക്കാൻ നല്ല കഴിവുണ്ട്. റെനീഷ തന്നെ മുന്നെ പറഞ്ഞിട്ടുള്ള ജികെയുടെ കുറവൊന്നും ആളെ ബാധിക്കില്ല എന്നതാണ് സത്യം.
ബിഗ് ബോസ് ഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ
കാരണം ബിഗ് ബോസ് ഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം നിസാര കാര്യങ്ങളെ കുറിച്ചായിരിക്കും. റെനീഷയുടെ വീക്ക്നെസ്സ് ആയി തോന്നിയിട്ടുള്ളത് ഇരവാദമാണ്, അത് കണ്ട് പിടിച്ചു ചോദ്യം ചെയ്യുകയാണ് മറ്റ് മത്സരാർത്ഥികളുടെ മിടുക്കു. സാഗറിനെ കുറിച്ച് തോന്നിയിട്ടുള്ളത് ആള് മാരാറിനും റെനീഷക്കും താഴെ വരുന്ന ഒരു നല്ല ഗെയിമർ ആണ്, നന്നായി ചിന്തിച്ചു പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ആളുടെ വീക്ക് നെസ്സും അതിനിടയിൽ കിടക്കുന്നുണ്ട്. വികാരപരമായ സാഹചര്യത്തില്‍ സ്പൊട്ടേനിയസ് ആയി സംസാരിക്കുമ്പോളോ എന്തെങ്കിലും ചെയ്യുമ്പോഴോ അബദ്ധങ്ങൾ പറ്റാറുണ്ട്.
എന്തായാലും ഈ ഒരൊറ്റ സംഭവത്തിന് പുറത്ത് മാരാരെ തലയിൽ ഏറ്റിയും സാഗറിനെയും റെനീഷയെയും താഴ്ത്തി കെട്ടിയും ഉള്ള പൊതു വികാരം ആണ് കാണാൻ കഴിയുന്നത്. ഈ പൊതുവികാരത്തിനു സ്വന്തം തലച്ചോർ പണയം വെക്കാതെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നവർക്ക് വോട്ട് ചെയ്തു പിന്തുണയ്ക്കുക. എന്തായാലും ഈ സീസൺ ഇനിയങ്ങോട്ട് തീ പാറട്ടെ.












Click it and Unblock the Notifications