Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആഗ്രഹിച്ചത് പവിൻ, എന്നാൽ കിട്ടിയത് പൊന്നുവിന്'; ഗോപികയുടെ ബിഗ് ബോസ് എൻട്രിയെ കുറിച്ച് പറഞ്ഞ് ശാലിനി നായർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസണിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയാണ് ഇഗോപിക ഗോപി.കൊറിയർ സർവ്വീസിൽ ജോലി ചെയ്യുന്ന ഗോപിക ഇടുക്കി മൂവാറ്റുപുഴ സ്വദേശിയാണ്. ലക്ഷക്കണക്കിന് പേർ അപേക്ഷിച്ചതിൽ നിന്നായിരുന്നു ഗോപികയ്ക്ക് അവസരം ലഭിച്ചത്. ഇപ്പോഴിതാ ഗോപിക എങ്ങനെ ബിഗ് ബോസിലേക്ക് എത്തിയെന്നതിനെ കുറിച്ച് കുറിപ്പ് പങ്കുവെയ്ക്കുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനി നായർ. ഇൻസ്റ്റയിൽ ശാലിനി പങ്കിട്ട കുറിപ്പ് ഇങ്ങനെ

എല്ലാ സീസണും ഇരുന്ന് കണ്ട് ഷോയിൽ കയറാൻ ആഗ്രഹിച്ച പവിൻ,, പക്ഷേ അവസരം കിട്ടിയത് കുഞ്ഞു പെങ്ങൾക്ക്!! ഇവിടെയാണ്‌ പൊന്നുവിന് നമ്മുടെ ഗോപികക്ക് അവളുടെ ചേട്ടായി എല്ലാമെല്ലാമാവുന്നത്.സീസൺ 4 കഴിഞ്ഞു വന്നതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ വരുന്ന ഒരു വിധം മെസ്സേജ് റിക്വസ്റ്റുകൾക്കെല്ലാം മറുപടി കൊടുത്ത് പ്രിയപെട്ടവരോട് പ്രായഭേധമന്യേ സംസാരിക്കുവാൻ ശ്രമിച്ചിരുന്നു.

gopika gopi biggbossmalayalam

അങ്ങിനെ കേരളത്തിലെ ഒരുപാട് മനുഷ്യരുടെ സ്നേഹം ഞാനും കുടുംബവും അനുഭവിച്ചിട്ടുണ്ട്. ഏറെ കുറെയും ഏഷ്യാനെറ്റിലെ ബിഗ്ഗ്‌ബോസ്സ് ഷോയിൽ പങ്കെടുക്കുവാൻ എങ്ങിനെയെങ്കിലും ഒരവസരം ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ്.അതിലൊരാളായിരുന്നു ഗോപികയുടെ ചേട്ടായി പവിൻ.കോമൺ മാൻ ഓഡിഷന് ശ്രമിച്ചുകൊണ്ടിരുന്ന പവിന് പകരം പക്ഷേ നറുക്ക് വീണത് പൊന്നുവിനായിരുന്നു.

ഒരു പരിഭവുമില്ലാതെ പവി എന്നോട് പറഞ്ഞു" ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ രണ്ട് ദിവസം ബാക്കി എന്തൊക്കെ ചെയ്യണമെന്നറിഞ്ഞുകൂടാ,," ബാക്കിയൊക്കെ വേഗത്തിലങ്ങനെ നടന്നു. ഇന്നലെ ഒരിക്കൽക്കൂടി പവിയെ കാണാൻ പോയി.പൊന്നു ട്രോഫി കൊണ്ടു വരുന്നതും കാത്ത് വീട്ടിൽ അമ്പു ഉണ്ടായിരുന്നു.സന്തോഷം തിളങ്ങുന്ന കണ്ണുകളോടെ പവിയും കൂടെ അച്ഛനും അമ്മയും!!

ഗെയിം വഴിമാറുന്നതെങ്ങിനെ എന്ന് കാണേണ്ടിയിരിക്കുന്നു. എല്ലാ മത്സരാർത്ഥികളും മികച്ചവരാണ്. ഒരിക്കൽക്കൂടി നന്ദി ബിഗ്ഗ്‌ബോസ്സ് ഒരുപാട് പേരുടെ പാതി വഴിയിൽ നിന്നു പോയ സ്വപ്നങ്ങൾ പല മുഖങ്ങളിലൂടെ ഒരിക്കൽക്കൂടി കാണാൻ അവസരം തന്നതിന്!!
അർഹതയുള്ളവർ വിജയികളവാട്ടെ..
ഇത്തവണ അവസരം നഷ്ടപ്പെട്ട പ്രിയരേ സ്വപ്നം കാണൂ പരിശ്രമിക്കൂ.

എന്നാൽ കഴിയുന്ന കരുത്തും കരുതലുമായി ഞാനുണ്ടാകും ഇനിയും കൂടെ...
കാത്തിരിക്കുന്നു കടന്നുപോകുന്ന നൂറു ദിനങ്ങൾ അത്ഭുതങ്ങളാക്കാൻ പ്രയത്നിക്കുന്ന അണിയറപ്രവർത്തകർ ഓരോരുത്തർക്കും ഏഷ്യാനെറ്റിനും ഒരിക്കൽക്കൂടി നന്മ നിറഞ്ഞ നാളേക്കായി സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ', ശാലിനി കുറിച്ചു.

bigg boss

അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനും അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. അമ്പു എന്നാണ് ഗോപികയുടെ മകന്റെ പേര്. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ഗോപിക പറഞ്ഞിരുന്നു. സാധാരണക്കാരിയുടെ പ്രതിനിധിയായിട്ടാണ് താൻ ബിഗ് ബോസിൽ എത്തിയതെന്നും 100 ദിവസം ബിഗ് ബോസ് ഹൗസിൽ താൻ പൂർത്തിയാക്കുമെന്നുമായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് പോകും മുൻപ് ഗോപിക പ്രതികരിച്ചത്.

തുടക്കം മുതൽ തന്നെ മികച്ച ഗെയിം പുറത്തെടുക്കാൻ ഗോപികയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ആരാധാകർ ചൂണ്ടിക്കാട്ടുന്നത്. ആദ്യ വീക്കിലി ടാസ്കിൽ സംവിധായകനായ അഖിൽ മാരാർക്കെതിരെയായിരുന്നു ഗോപിക രംഗത്തെത്തിയത്. അഖിൽ മാരാറെ തോൽപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ആണിന്റെ മേധാവിത്വമാണ് അഖിൽ ഇവിടെ കാണിക്കുന്നതെന്നും ഗോപിക പ്രതികരിച്ചിരുന്നു.

അതേസമയം ബിഗ് ബോസ് സീസൺ 5 തുടക്കം മുതൽ തന്നെ വലിയ മത്സരത്തിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഷോ തുടങ്ങി രണ്ടം ദിവസം തന്നെ ഷോയിൽ മത്സരാർത്ഥികൾ തമ്മിൽ അടി പൊട്ടിയിരുന്നു. തുടക്കം ഇത്ര കടുത്ത മത്സരമാണെങ്കിൽ വരും ദിവസങ്ങളിൽ തീ പാറുന്ന മത്സരമായിരിക്കും ബിഗ് ബോസിൽ നടക്കുകയെന്നതാണ് ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+