Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് റിനോഷ്; പലരുടെയും നെറ്റി ചുളിപ്പിക്കുന്ന ചോദ്യം: അലറല്‍ പ്രഹസനവും കോപ്പിയടിയും ഇല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യ ആഴ്ചയില്‍ തന്നെ ആരാധകരുടെ മനം കവർന്ന താരമാണ് റിനോഷ് ജോർജ്. ടാസ്കില്‍ ഏറെ വിമർശനം കേള്‍ക്കേണ്ടി വരികയും ഇതിന് പിന്നാലെ ജയിലില്‍ പോവുകയും ചെയ്തെങ്കിലും പുറത്ത് താരത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റാപ്പറും നടനുമായ റിനോഷ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തന്റെ ആരാധകർ.

ഇപ്പോഴിതാ എന്തുകൊണ്ട് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ റിനോഷിന് ഇത്ര വലിയ സ്വീകാര്യത കിട്ടിയെന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പി ആർ വർക്ക് എന്നൊക്കെ പറഞ്ഞു അതിനെ വിമർശിക്കാം എങ്കിലും അത് മാത്രമല്ല കാരണമെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 rinoshgeroge

എന്തുകൊണ്ട് റിനോഷ് ജോർജ്

എന്തുകൊണ്ട് റിനോഷ് ജോർജ്നു ഇത്ര പെട്ടന്ന് വലിയൊരു അക്‌സെപ്റ്റൻസ് കിട്ടി എന്നത് പലരുടെയും നെറ്റി ചുളിപ്പിക്കുന്ന ഒരു ചോദ്യം ആണ്. പി ആർ വർക്ക് എന്നൊക്കെ പറഞ്ഞു അതിനെ വിമർശിക്കാം എങ്കിലും അത് മാത്രമല്ല കാരണം. ടോക്സിക് മസ്കുലിനിറ്റിയും ഹൈപ്പർ ആക്റ്റീവും അഗ്രെസ്സീവ് ആറ്റിട്യൂടും, ആൽഫ - ബിറ്റ - ഗാമ - സിഗ്മ കോൺസെപ്റ്റുകളും മാത്രമാണ് ബിഗ്‌ബോസ്ൽ അക്‌സെപ്റ്റൻസ് നേടാൻ ഉള്ള ഒരേ വഴി എന്ന ഒരു കാഴ്ചപാട് ആളുകൾക്ക് മടുപ്പ് ഉളവാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് മെയിൻ കാര്യം.

റിനോഷ്നു കിട്ടുന്ന ഈ അക്‌സെപ്റ്റൻസ് തുടരുമോ എന്നത് വലിയൊരു ചോദ്യമാണ്. ടാസ്കുകളിൽ പ്രകടനം മോശം എന്നായിരുന്നു റിനോഷിനു ഇപ്പോ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിമർശനം. ആ വിമർശനത്തെ അതിജീവിക്കാൻ റിനോഷ്നു കഴിഞ്ഞാൽ, അതായിത് ടാസ്കുകളിൽ മാന്യമായ പ്രകടനവും അഭിപ്രായപ്രകടനങ്ങളിൽ കുറച്ചുകൂടി മുന്നോട്ട് വരികയും ചെയ്താൽ സീസൺ തൂക്കിയടിക്കാൻ തക്കകഴിവുള്ള കോണ്ടെസ്റ്റാന്റ് തന്നെയാണ് റിനോഷ്. പക്ഷെ അത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

സ്വർണം വാങ്ങുന്നുവെങ്കില്‍ ഈ ദിവസങ്ങളില്‍ വാങ്ങണം: എങ്കില്‍ വീടുകളില്‍ ഐശ്വര്യവും സമ്പത്തും വർധിക്കും

 rinosh

ന്യൂട്രൽ ആളാണ് റിനോഷ്

ഒരു അഭിപ്രായവും ഇല്ലാത്ത ന്യൂട്രൽ ആളാണ് റിനോഷ് എന്ന് തോന്നുന്നില്ല. കാരണം പലവിഷയങ്ങളിലും മറ്റുള്ളവരെ ഇൻഫ്ലുൻസ് ചെയ്യിക്കാൻ തക്ക ശക്തിയുള്ള ക്ലിയർ കട്ട് സ്റ്റേറ്റ്മെന്റുകൾ പുള്ളിക്ക് ഉണ്ട്. ആഞ്ചലീന്‍ ആയിട്ട് ഉള്ള ജയിൽ സീനിലും സെൽഫി ടാസ്കിലെ ചില സ്റ്റേറ്റ്മെന്റകളും ലൈവിൽ പല ടൈമിലും, കോൺഫെഷൻ റൂമിൽ പറഞ പല കാര്യങ്ങളും അത്‌ തെളിയിക്കുന്നുണ്ട്.

ടോക്സിക് ടോക്സിക് മസ്കുലിനിറ്റിയും, അലറൽ പ്രഹസനങ്ങളും കഴിഞ്ഞ പലസീസണുകളിലെയും പല സ്ട്രാറ്റജീസ്, അതെ പോലെ പഠിച്ചു കോപ്പികാറ്റ് ആകുന്നതും കണ്ടു മടുത്ത എനിക്ക് പേർസണലി റിനോഷ് കുറച്ചുകൂടി ആക്റ്റീവ് ആയി വരണം എന്ന് തന്നെയാണ് ആഗ്രഹം. അത് സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. - കുറിപ്പ് അവസാനിക്കുന്നു. അതേസമയം, ഈ കുറിപ്പിനെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധി പേരാണ് കമന്റ് ബോക്സില്‍ എത്തിയിട്ടുള്ള

ആരാണ് റിനോഷ്

നടന്‍, കണ്ടന്റ് ക്രിയേറ്റര്‍, റാപ്പര്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ വ്യക്തിയാണ് റിനോഷ് ജോർജ്. ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം 2018ല്‍ പുറത്തിറങ്ങിയ നോണ്‍സന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ബി എം എക്‌സ് സൈക്കിളിങ്ങ് സിനിമ എന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+