അഖിലിനെ പൊളിക്കാനിറങ്ങിയവർക്ക് പണികിട്ടി; ഈ പിന്തുണ ടോക്സിക്ക്- ചേരിതിരിഞ്ഞ് ബിഗ് ബോസ് ആരാധകർ
തുടർച്ചയായ രണ്ടാം ദിവസവും അഖില്‍ മാരാർ മാപ്പ് പറയുന്നതാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ കുറിച്ചുള്ള പരാമർശത്തെ തുടർന്നായിരുന്ന ആദ്യ ദിവസത്തെ മാപ്പ് പറച്ചിലെങ്കില്‍ സഹതാരങ്ങള്‍ക്ക് നേരെ നടത്തിയ അസഭ്യ പരാമർശങ്ങളായിരുന്നു രണ്ടാമത്തെ മാപ്പിന് ഇടയാക്കിയത്.
ആഞ്ജലീനയുടെയും ജുനൈസിന്റെയും സാഗറിന്റെയും അമ്മൂമ്മയ്ക്ക് വിളിച്ചതിന് അഖില്‍ പരസ്യമായി മാപ്പ് പറഞ്ഞു. പിന്നീട് സാഗറിനേയും ജുനൈസിനേയും അതിലും മോശമായ തെറിവിളിച്ചുവെന്നതാണ് വീടിനെ ഇന്നലെ ചൂട് പിടിപ്പിച്ചത്. ഈ വിഷയത്തില്‍ സാഗറിനോട് അഖില്‍ മാപ്പ് പറയണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ സാഗർ ചിലരുടെ പാവയായി മാറുകയാണെന്നാണ് അഖിലിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

വളരെ മോശം എന്നെ പറയാൻ കഴിയുള്ളൂ. സാഗർ ഇന്ന് കാണിച്ചത് വെറും ഷോ ആയിപോയി. വെറുതെ ചുമ്മാ വന്ന് ആളാവാൻ നോക്കിയതാണ്. അവൻ ഇതൊന്നും നേരിട്ട് കാണുക ഒന്നും ചെയ്തിട്ടില്ല. അവനു പോലും അറിയില്ല അവനെയാണ് പറഞ്ഞത് എന്ന് സെറീനയും ആഞ്ചലീനയും പിന്നെ റനീഷയും കൂടി നടത്തിയ തിരക്കഥയായിരുന്നു എല്ലാം. എന്നാല്‍ അവസാനം അതും പൊളിഞ്ഞു വീഴുകയായിരുന്നുവെന്നും അഖിലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
അവരാണ് സാഗറിനെ പറഞ്ഞു കുഴിയിൽ ചടിച്ചത്. അഖിലിനെ പൊളിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ എല്ലാവരും സ്വയം കുഴിച്ച കുഴിയിൽ വീണു. വ്യക്തിപരമായി മാപ്പും പറയിക്കാൻ നോക്കി അവസാനം സാഗർ മാപ്പ് പറയേണ്ട അവസ്ഥ വന്നു. മാരാർ വ്യക്തിപരമായി മാപ്പ് പറഞ്ഞില്ല. എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും നല്ല സ്ട്രോങ്ങ് ആയി തന്നെ മാരാര് പിടിച്ചുനിന്നു സ്കോർ ചെയ്തു എന്നുവേണം ഇന്നത്തെ എപ്പിസോഡിൽ നിന്നും മനസ്സിലാക്കാനെന്നും ആരാധകർ പറയുന്നു.
പ്രൈവറ്റ് ആയി സോറി പറയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് എല്ലാവരുടെ മുന്നിൽ ക്ഷമ ചോദിക്കുന്നത്. അത് അഖിൽ മാരാർ ചെയ്തു. എന്നിട്ടും സാഗറിനും ജുനൈസിനും അവരുടെ ഈഗോ കാരണം എല്ലാവരുടെയും മുന്നിൽ അഖിൽ മാരാർ അവരോട് ക്ഷമ ചോദിക്കണമത്രേ. ഇത്രയും അപമാനം സഹിച്ച് മാരാർ എന്നല്ല ഒരാളും അവിടെ ക്ഷമ ചോദിക്കില്ല. സെറീന സംസാരിക്കുന്നത് മനസ്സിലാക്കാം. പക്ഷെ ഒന്നും കാണാത്ത കേൾക്കാത്ത റെനീഷ ഇത്രയധികം ഒച്ചപാടുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

മുൻപത്തെ സീസണുകൾ ഒരു ചൂണ്ടുപലക ആണെങ്കിൽ കൂട്ട ആക്രമണം നേരിട്ട മാരാറിന് പൊതുജനപിന്തുണ കിട്ടാനാണ് സാധ്യത. പുള്ളിയേക്കാളും അർഹതയുള്ള ആരെങ്കിലും ഒക്കെ ഈ ഒരു സംഭവം തൊട്ട് രണ്ടാമനോ മൂന്നാമനോ ആവുകയും ചെയ്യും എന്നാണ് ഇന്നലത്തെ എപ്പിസോഡിനെക്കുറിച്ച് മറ്റൊരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിച്ചത്.
അഖിൽ മാരാർ പറഞ്ഞത് തെറ്റ് തന്നെ ആണ് . സഭ്യമായ രീതിയിൽ പെരുമാറാണമായിരുന്നു.അതിനു മാപ്പ് പറഞ്ഞു. രണ്ടാമത് ആ വിഷയം എടുത്തിടേണ്ട കാര്യം സഗറിന് ഇല്ലായിരുന്നു. കുറഞ്ഞപക്ഷം ലാലേട്ടന് ബഹുമാനം കൊടുക്കാമായിരുന്നു. സെറീന, ജുനൈസ് ഇവർ സംഭവം കണ്ടെന്നാണ് പറഞ്ഞത്. അത് ഓക്കേ അവർ സംസാരിക്കട്ടെ.
അതിനു പകരം കാണാത്ത സാഗർ, റെനീഷ ഇവർ സംസാരിക്കുന്നത് എന്തിനാണ്. റെനീഷ പിറകെ നടന്ന് മാരാരെ പ്രവോക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രശ്നം വഷളാക്കാനാണ് അവർ ശ്രമിച്ചത്. റെനിഷ സ്ക്രീൻസ്പേസ് ആണ് ഉദ്ദേശിച്ചതെന്ന് കാണുന്നവർക്ക് മനസിലാകും. സീസൺ 2 ആവാതെ ഇരുന്നാൽ മതിയായിരുന്നു. ഒന്നാമത്തെ ശോകം മത്സരാർത്ഥിയാണ് അവരെന്നും മറ്റൊരു പ്രേക്ഷകന്‍ കുറിക്കുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെ ചരിത്രം ആവര്‍ത്തിക്കുക ആണെന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്. ഏറ്റവും ടോക്സിക്ക് ആയ ആളെ അയാൾ ചെയ്ത തെറ്റ് കണ്ട് തന്നെ മലയാളികൾ രാജാവ് ആക്കുക ആണ്. ആഞ്ജലീനയുടെയും ജുനൈസിന്റെയും സാഗറിന്റെയും അമ്മൂമ്മയ്ക്ക് വിളിച്ചതിന് അഖില്‍ പരസ്യമായി മാപ്പ് പറഞ്ഞു.. എന്നാല്‍ സാഗറിനേയുംനെയും ജുനൈസിനെയും മൈ$# എന്ന് വിളിച്ചത്തിന് അവരോട് മാപ്പ് പറയുക തന്നെ വേണം.
അങ്ങനെയൊരു മാപ്പ് പറച്ചില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ബിഗ് ബോസ് കാണുന്ന പൂരിപക്ഷം ആയ ടോക്സിക് ആളുകളുടെ പിന്തുണ കിട്ടുമായിരിക്കും.. പക്ഷേ ബോധവും വിവരവും ഉള്ളവർ എതിര്‍ക്കുക തന്നെ ചെയ്യും. കഷ്ടം തന്നെ അഖിലിനെ പിന്തുണയ്ക്കുന്നുവരെ. ഈ സമൂഹം പെട്ടെന്ന് ഒന്നും നന്നാവില്ല എന്ന് മനസ്സിലായി. ഈ വിഷയത്തില്‍ താന്‍ സാഗറിനൊപ്പമാണെന്നും മറ്റൊരു മത്സരാർത്ഥി കുറിക്കുന്നു.












Click it and Unblock the Notifications