'നാദിറയിലൂടെ മാരാർ ലക്ഷ്യം വെക്കുന്നത്; ശോഭയും ജുനൈസും നിരാശപ്പെടുന്നതിന് പിന്നിലെന്ത്?'
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖില്‍ മാരാർ എന്ന മത്സരാർത്ഥിയെ ഏറ്റവും കൂടുതല്‍ എതിർത്തിട്ടുള്ളത് ജുനൈസും ശോഭയുമാണ്. നിലപാടുകളുടെ കാര്യത്തിലായിരുന്നു ജുനൈസിന്റെ എതിർപ്പെങ്കിലും ശോഭയുടെ പ്രധാന പ്രശ്നം മറ്റ് വിഷയങ്ങളായിരുന്നു. അഖില്‍ മാരാറിന്റെ പല പ്രസ്താവനകളേയും ഷോയില്‍ മറ്റുള്ളവരേക്കാള്‍ ചോദ്യം ചെയ്തിട്ടുള്ളതും ഇരുവരുമാണ്. അതുകൊണ്ട് തന്നെ ജുനൈസിനും ശോഭയ്ക്കുമെതിരെ മാരാർ ആരാധകരുടെ ഭാഗത്ത് നിന്നുള്ള വിമർശനവും ശക്തമാണ്.
അഖിൽ കപ്പ് നേടരുതെന്ന ആഗ്രഹം ഏറ്റവും കൂടുതലുള്ളത് ശോഭയ്ക്കും ജുനൈസിനുമാണെന്നാണ് അഖില്‍ ആരാധകർ പറയുന്നത്. അഖിലിന് എതിരെ മാത്രം കളിക്കുക എന്നതാണ് ശോഭയുടെയും ജുനൈസിന്റെയും ഗെയിം. അതോടൊപ്പം തന്നെ പുറത്ത് നിന്നും വന്നവർ അഖിലാണ് ഏറ്റവും നന്നതായി കളിക്കുന്നതന്ന വിവരം കൂടി ലഭിച്ചപ്പോള്‍ തങ്ങളുടെ ഊഹങ്ങൾ തെറ്റിപ്പോയല്ലോ എന്ന സങ്കടത്തിലാണ് ശോഭയും ജുനൈസുമെന്നും ഒരു അഖില്‍ മാരാർ അരാധകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഫാമിലി വീക്ക് ആരംഭിച്ചതോടെ അവശേഷിക്കുന്ന മത്സരാർത്ഥികളുടെ കുടുംബവും സുഹൃത്തുക്കളും ബിഗ് ബോസ് ഹൗസിലേക്ക് എത്തി തുടങ്ങി. ബന്ധുക്കളും സുഹൃത്തുകളും കാണാനെത്തുമ്പോൾ പുറത്തെങ്ങനെയാണ് തങ്ങളുടെ ഇമേജ് എന്നത് സംബന്ധിച്ച് മത്സരാർത്ഥികൾക്ക് ധാരണ ലഭിക്കും. അവരുടെ വാക്കുകളിലും പ്രവൃത്തികളിലും അതുണ്ടാകും.
അത്തരത്തിൽ നാദിറയുടെ സുഹൃത്തും സഹോദരിയും ഹൗസിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് അഖിൽ മാരാരെയാണ്. മെയിൽ ഷോവനിസ്റ്റെന്നും വസന്തമെന്നുമെല്ലാമാണ് ജുനൈസ് അടക്കമുള്ളവർ നിലപാടുകളുടെ പേരിൽ അഖിലിനെ കളിയാക്കി വിളിക്കാറുള്ളത്. മാത്രമല്ല ശോഭ വിശ്വനാഥും സ്ത്രീകളെ പരമാവധി അടിച്ച് താഴ്ത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് അഖിൽ എന്ന തരത്തിലും വിമർശിക്കാറുണ്ട്.
എന്നാൽ നാദിറയുടെ സുഹൃത്ത് ശ്രുതി അഖിലിനെ അനുകൂലിച്ച് സംസാരിച്ചതോടെ ജുനൈസും ശോഭയും ആശയകുഴപ്പത്തിലായി. അഖിലിന് പുറത്ത് ഹേറ്റേഴ്സാണ് കൂടുതലെന്ന ധാരണയിലായിരുന്നു ശോഭയും ജുനൈസും. ഹൗസിൽ ഏറ്റവും നന്നായി കളിക്കുന്നത് അഖിലാണെന്ന് ശ്രുതി പറഞ്ഞതോടെ ഊഹങ്ങൾ തെറ്റിപ്പോയല്ലോ എന്ന സങ്കടത്തിലാണ് ശോഭയും ജുനൈസും. കപടപുരോഗമനം കാണിക്കുന്നത് ജുനൈസാണെന്ന തരത്തിലും ശ്രുതി സംസാരിച്ചിരുന്നു.

ഇതോടെ തന്റെ ഇമേജ് പുറത്ത് മോശമായി ചിത്രീകരിക്കപ്പെട്ടുവോ എന്നതടക്കമുള്ള ആശങ്കകളും ജുനൈസിനുണ്ട്. ഇതേകുറിച്ച് ശോഭയോട് സംസാരിക്കുകയും ചെയ്തു ജുനൈസ്. ഹൗസിൽ ഒട്ടും പ്രോഗ്രസീവല്ല ഞാനെന്നും എന്നെക്കാൾ പ്രോഗ്രസീവ് ചിന്താ ഗതി അഖിൽ മാരാർക്ക് ഉണ്ടെന്നും തോന്നുന്നുണ്ടോയെന്നാണ് ശോഭയോട് ജുനൈസ് നാദിറയുടെ സുഹൃത്ത് ശ്രുതി വന്ന് പോയശേഷം ചോദിച്ചത്. ഒരിക്കലുമില്ലെന്ന മറുപടിയാണ് ശോഭ നൽകിയത്.
'അഖിൽ എങ്ങനെയുള്ള വ്യക്തിയാണ് നമുക്ക് അറിയാവുന്നതല്ലേ. എല്ലാവർക്കും ഒരേ ചിന്താ ഗതിയായിരിക്കുമെന്ന് നിനക്ക് അറിയില്ലേ. നീ അങ്ങനെ ഒരാളാണെന്ന് എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. നാദിറയോട് അഖിൽ കൂട്ടുകൂടുന്നതിന്റെ കാരണം ഞാൻ നിന്നോട് മുന്‍പേ പറഞ്ഞിട്ടുള്ളതല്ലേ. നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്. അത് അയാളുടെ ഒരു മൂവാണ്. ഞാൻ പറഞ്ഞത് കറക്ടല്ലേ...?. അത് അയാളുടെ ഗെയിമായിരുന്നു', എന്നായിരുന്നു ജുനൈസിന് ശോഭ നൽകിയ മറുപടി.

ശോഭയുടെ മറുപടി കേട്ടതോടെ തനിക്കും അതിപ്പോൾ ഉറപ്പായെന്ന് ജുനൈസ് പറയുകയും ചെയ്തു. പുറത്തായ മത്സരാർത്ഥി സാഗർ സൂര്യയോട് നാദിറ പ്രണയം പറഞ്ഞപ്പോൾ സാഗറിനെ പിന്തിരിപ്പിക്കാൻ ജുനൈസ് ശ്രമിച്ചിരുന്നതായാണ് എന്റെ തോന്നല്‍. ഇത് അറിഞ്ഞതിന് ശേഷം അകത്തും പുറത്തും ജുനൈസിന്റെ പുരോഗമന ചിന്താഗതി വെറും അഭിനയമാണെന്ന തരത്തിലും വിലയിരുത്തലുകളും വിമർശനവു ഉണ്ടായിരുന്നു.
ടിക്കറ്റ് ടു ഫിനാലെ നാദിറ കളിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത് ഒപ്പം നിന്നത് അഖിൽ മാരാരായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനോടുള്ള നാദിറയുടെ പെരുമാറ്റത്തിലും മാറ്റം വന്നിട്ടുണ്ട്. മുമ്പ് അഖിലിന് വേണ്ടി സംസാരിക്കാൻ മടി കാണിച്ചിരുന്ന നാദിറയും സെറീനയും റെനീഷയുമെല്ലാം ഇപ്പോൾ ജുനൈസിനോടും ശോഭയോടും അഖിലിന് വേണ്ടി തർക്കിക്കാറുണ്ട്.
ജുനൈസിനെ അഖിൽ സാഡിസ്റ്റ് എന്ന് വിളിച്ചുവെന്ന് പറഞ്ഞ് ശോഭ പ്രശ്നം സൃഷ്ടിച്ചപ്പോഴും അഖിലിന്റെ ഭാഗത്തെ ന്യായം ഏറ്റവും കൂടുതൽ സംസാരിച്ചത് റെനീഷയും സെറീനയുമായിരുന്നു. ജുനൈസും ശോഭയും തുടക്കം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ ഗെയിം കളിച്ചിട്ടുള്ളത് അഖിലിന് എതിരെയാണ്. അഖിൽ കപ്പ് നേടരുതെന്ന ആഗ്രഹം ഏറ്റവും കൂടുതലുള്ളത് ശോഭയ്ക്കും ജുനൈസിനുമാണ്. അഖിലിന് എതിരെ മാത്രം കളിക്കുക എന്നതാണ് ശോഭയുടെയും ജുനൈസിന്റെയും ഗെയിം.












Click it and Unblock the Notifications