Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷിജു എവിക്ടായാല്‍ ശക്തനായ എതിരാളി വരും.. മാരാര്‍ക്ക് പേടി; മാപ്പ് പറഞ്ഞത് അക്കാരണത്താല്‍'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ഈ സീസണിന്റെ ആദ്യ ദിവസങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് വിധേയനായ അഖില്‍ മാരാര്‍ക്ക് പെട്ടെന്നാണ് പ്രേക്ഷക പിന്തുണ കൂടിയത്. ഇങ്ങനെയൊക്കെ ആണെങ്കിലും അഖില്‍ മാരാരുടെ പല പരാമര്‍ശങ്ങളും പ്രവൃത്തികളും ബിഗ് ബോസ് ഹൗസില്‍ വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്.

ഇതൊക്കെ കാരണം പലപ്പോഴും അദ്ദേഹത്തിന് ബിഗ് ബോസ് ഹൗസില്‍ മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. ബിഗ് ബോസ് മലയാളം അവതാരകനായ മോഹന്‍ലാലും അഖില്‍ മാരാരിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഇക്കാരണത്താല്‍ അഖില്‍ മാരാരിന് മാപ്പ് പറയേണ്ടി വന്നിരുന്നു. എന്നാല്‍ ഈ മാപ്പ് പറച്ചില്‍ ഒരു നാടകമാണ് എന്നാണ് അരുണ്‍ജിത്ത് പിഎ എന്ന പ്രേക്ഷകന്‍ പറയുന്നത്.

MARAR

ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് അരുണ്‍ജിത്ത് പിഎ ഇത് സംബന്ധിച്ച കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. താന്‍ എവിക്ട് ആകാതിരിക്കാന്‍ വേണ്ടി ദുര്‍ബലരായ മത്സരാര്‍ത്ഥികളെ അഖില്‍ മാരാര്‍ സേഫ് ആക്കാന്‍ നോക്കുകയാണ് എന്നും അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സെറീനയോട് മാപ്പ് പറഞ്ഞത് എന്നുമാണ് അരുണ്‍ജിത്തിന്റെ നിരീക്ഷണം. അരുണ്‍ജിത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്...

ലാസ്റ്റ് തവണ മാരാര്‍ നോമിനേഷനില്‍ അനുവിനെ സേവ് ചെയ്തു. എന്തിന്? തനിക്ക് അത്യാവശ്യം നല്ല സപ്പോര്‍ട്ട് ഉണ്ടെന്നു അതിഥിയായി വന്നവരില്‍ നിന്നൊക്കെ അയാള്‍ മനസിലാക്കിയിട്ടുണ്ട്. മാത്രമല്ല ഇത്രയും തെറ്റുകള്‍ ചെയ്തിട്ടും എവിക്ട് ആവാത്തതും അയാള്‍ക്ക് ആ തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. അനു നോമിനേഷനില്‍ വന്നാല്‍ അവള്‍ എവിക്ട് ആവും. അങ്ങനെ വന്നാല്‍ ഒരു സ്‌ട്രോങ്ങ് പ്ലേയര്‍ അവിടെ നില്‍ക്കും.

അത് മാരാര്‍ക്ക് കോംപെറ്റീഷന്‍ വീണ്ടും കൂട്ടും. അതുകൊണ്ട് അനുവിനെ സേഫ് ആക്കി അത്യാവശ്യം സ്‌ട്രോങ്ങ് പ്ലേയര്‍ ആയ സാഗര്‍ എവിക്ട് ആയി. ഇത്തവണ മാരാര്‍ നോമിനേഷനില്‍ വരുമെന്ന് അയാള്‍ക്കുറപ്പുണ്ട്. ക്യാപ്റ്റന്‍ ആയാല്‍ സെറീന ഷിജുവിനെ നോമിനേറ്റ് ചെയ്യുമെന്ന് അയാള്‍ക്ക് പേടിയുണ്ട്. അങ്ങനെ വന്നാല്‍ ഷിജു എവിക്ട് ആവും. അത് സംഭവിച്ചാല്‍ വീണ്ടും ഒരു സ്‌ട്രോങ്ങ് പ്ലേയര്‍ അവിടെ നില്‍ക്കും.

അതില്‍ അയാള്‍ക്ക് പേടിയുണ്ട്. അതിനുവേണ്ടി ഇന്നലെ ക്യാപ്റ്റന്‍ നോമിനേഷന്‍ കഴിഞ്ഞപ്പോള്‍ പതുക്കെ സെറീനയുടെ അടുത്ത് പോയി മാപ്പ് നാടകം. ഇനി എങ്ങാനും സെറീനയുടെ മനസ്സലിഞ്ഞിട്ട് ആ വിഷയം മുഴുവന്‍ മനസ്സില്‍നിന്ന് പോയാല്‍ ഷിജു സേഫ് ആവാന്‍ ചെറിയൊരു സാധ്യതയുണ്ട്. അതിനുവേണ്ടിയുള്ള മാപ്പ് നാടകം.

ഇതിനൊക്കെ അപ്പുറം മാറാല എട്ടായീടെ മാസ്സ് ഡയലോഗ് മറക്കരുത്. 'ഞാന്‍ മാപ്പ് പറയില്ല. എന്റെ പേര് അഖില്‍ എന്നാണ്'. അപ്പൊ ഒരു സംശയം ഇന്നലെ സെറീനയോടു മാപ്പ് പറയുന്നതിന് മുന്‍പ് ഇയാള്‍ പേര് മാറ്റിയോ? എന്ന് ചോദിച്ച് കൊണ്ടാണ് അരുണ്‍ജിത്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+