'റിനോഷ് കുത്തി വെച്ച വിഷം,അഖിൽ മാരാർക്കെതിരായ ഗെയിം പ്ലാൻ ഇതാണ്, പക്ഷേ..'; കുറിപ്പ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ന്റെ തുടക്കത്തിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാത്ത മത്സരാർത്ഥിയായിരുന്നു റിനോഷ് ജോർജ്. എന്നാൽ ഷോ 50 ദിവസം പിന്നിടുമ്പോൾ ഫൈനൽ ഫൈവിൽ ഉൾപ്പെടാൻ സാധ്യത ഉള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് എന്നാണ് പ്രവചനങ്ങൾ ഏറെയും. സൈലന്റ് ഗെയിമറാണ് റിനോഷ് എന്നാണ് പലരുടേയും അഭിപ്രായം.
എന്നാൽ റിനോഷിന്റെ ഇപ്പോഴത്തെ ഗെയിം പ്ലാനിനെതിരെ രംഗത്തെത്തിയിക്കുകയാണ് മത്സരാർത്ഥിയായ അഖിൽ മാരാരുടെ ആരാധകരിൽ ഒരാൾ. അഖിലിനെതിരെ റിനോഷ് ഇപ്പോൾ നടത്തുന്ന ഗെയിം പ്ലാൻ വിലപ്പോകില്ലെന്നാണ് ആരാധകൻ ചൂണ്ടിക്കാട്ടുന്നത്. നോമിനിഷേന് പിന്നാലെ നടന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകന്റെ വിമർശന കുറിപ്പ്. വായിക്കാം

'റിനോഷ് ഇന്നലെ രാത്രി അനു ജോസഫിനോട് ചോദിക്കുന്നു നോമിനേഷന് വേണ്ടി അഖിൽ മാരാരുമായി കൺഫഷൻ റൂമിൽ പോയപ്പോൾ അഖിൽ മാരാർ സ്വയമേ പിന്മാറിയതാണോ അതോ താൻ പറഞ്ഞിട്ട് പിന്മാറിയതാണോ എന്ന്. ഈ ചോദ്യം തന്നെ റിനോഷ് നോമിനേഷൻ കഴിഞ്ഞ് പുറത്ത് വന്ന ദിവസവും എടുത്തെടുത്ത് അനുവിനോട് ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായ ഒരു മറുപടി അനു അന്ന് കൊടുത്തില്ല .
പക്ഷേ അതു വീണ്ടും മനസ്സിൽ കൊണ്ടു നടന്ന് ഇന്നലെ രാത്രി വീണ്ടും എടുത്തു ചോദിച്ചു. അപ്പോൾ അനു പറഞ്ഞു അഖിൽ മാരാർ എന്നോട് പറഞ്ഞു താൻ വന്നിട്ട് കുറച്ചു നാളല്ലേ ആയിട്ടുള്ളൂ, താൻ ഇപ്പോൾ പോകേണ്ട ആളല്ല ,താൻ എന്നെ നോമിനേറ്റ് ചെയ്തോളൂ ഞാൻ നോമിനേഷനിൽ പൊയ്ക്കോളാം എന്ന് പറഞ്ഞുവെന്ന്.
ഒരുപാട് നേരത്തെ തർക്കങ്ങൾക്ക് ഒടുവിൽ അനു അഖിലിനെ നോമിനേറ്റ് ചെയ്യുകയും അതിൽ സങ്കടപ്പെടുകയും ചെയ്തിരുന്നു. ആ നോമിനേഷൻ പ്രക്രിയ കഴിഞ്ഞിട്ട് അനു ബാത്റൂം ഏരിയയിൽ പോയിരുന്ന് കരയുകയും ചെയ്തിരുന്നു. അപ്പോൾ അഖിൽ മാരാർ അടുത്തു വന്നിരുന്നു തോളത്ത് തട്ടി ആശ്വസിപ്പിച്ചു. അപ്പോൾ അനു ജോസഫ് പറഞ്ഞ ഒരു വാക്കുണ്ട്, ആരെങ്കിലും കേട്ടവർ ഉണ്ടോ? എന്റെ വീട്ടിൽ ഒരാൾ അഖിലിന്റെ ഫാൻ ആണ്, ഞാൻ പുറത്തിറങ്ങിയാൽ അവൻ എന്നെ കൊല്ലും എന്ന്. അത്രയ്ക്ക് ബോധ്യമാണ് അനു ജോസഫിന്, പുറത്ത് അഖിൽ മാരാർ ആരാണെന്ന് പൂർണ ബോധ്യം ഉണ്ട്.
അനുവിനോട് ഈ നോമിനേഷൻ പ്രക്രിയയെ കുറിച്ച് ചോദിച്ച റിനോഷിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായോ?കുത്തിത്തിരിപ്പിന്റെ രാജാവായ റിനോഷ്
അനു ജോസഫിനോട് തന്നെ പറഞ്ഞു കൊടുക്കുന്നു തന്നെ നോമിനേഷനിൽ വിടാതെ അയാൾ മാറ്റിനിർത്തിയത് എന്തിനാണെന്ന് അറിയാമോ, തന്റെ സപ്പോർട്ടേഴ്സ് അയാൾക്ക് വോട്ട് ചെയ്യാൻ വേണ്ടി ആണെന്ന് . അല്പം വിഷം അങ്ങ് റിനോഷ് അനു ജോസഫിന് കുത്തിവെച്ചു . അപ്പോഴും അനു തിരിച്ചു പറയുന്നു അഖിൽ മാരാരുടെ നല്ല മനസ്സ് ആണ് എന്നാണ് എനിക്ക് തോന്നുന്നത് എന്ന്, അവിടെയും റിനോഷ് ചീറ്റി.
ഇനി വേറെ ഒരു നോമിനേഷൻ നടന്നു അതും കൂടി ചൂണ്ടിക്കാണിക്കാം. അനിയൻ മിഥുനം റിനോഷും കൺഫഷൻ റൂമിലേക്ക് കടന്നു വരുന്നു, അനിയൻ മിഥുൻ പറയുന്നു എന്റെ പുള്ളാര് ഹോട്ട്സ്റ്റാർ ഡൗൺലോഡ് ചെയ്ത് കാത്തിരിക്കുകയാണ് ഞാൻ പൊയ്ക്കോളാം എന്ന്. റിനോഷ് പറയുന്നു അതുവേണ്ട ഞാൻ പോയാലും താൻ പോയാലും ഒന്നു തന്നെയല്ലേ അതുകൊണ്ട് ഇത്തവണ ഞാൻ പോകാം. ഹോട്ട്സ്റ്റാർ ഡൗൺലോഡ് ചെയ്തിരിക്കുന്ന തന്റെ പിള്ളാർക്ക് ഒരു പണി ആകുമല്ലോ, അതുകൊണ്ട് തന്റെ വോട്ടുകളും എന്റെ വോട്ടുകളും ഒരുമിച്ച് എനിക്ക് തന്നെ കിട്ടും ,പിന്നെ എന്തിനാണ് നമ്മൾ ഇങ്ങനെ ഇവിടെ ഇരുന്ന് തർക്കിക്കുന്നത് എന്ന്.
അപ്പോൾ അനിയൻ തിരിച്ചുപറയുന്നു പുള്ളാരെ കടപ്പുറം ഇളകണം വോട്ട് മൊത്തം റിനോഷിന് കുത്തണം എന്ന്. രണ്ടുപേരും വളരെയധികം സന്തോഷത്തോടെ തോളിൽ കൈയിട്ട് വിജയനും ദാസനുമായി ഇറങ്ങി വരുന്നു. ഇനി റിനോഷിന്റെ വിഷം സ്വഭാവം എന്താണെന്ന് കൂടി പറയാം. ആരെങ്കിലും അഖിൽ മാരാർക്ക് സപ്പോർട്ട് ചെയ്തു ബിഗ് ബോസ് ഹൗസിനുള്ളിൽ സംസാരിച്ചാൽ അവിടെ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കും, വിഷം കുത്തി നിറയ്ക്കും അതാണ് റിനോഷിന്റെ ഇപ്പോഴത്തെ ഗെയിം പ്ലാൻ. ആണുങ്ങളെപ്പോലെ നേർക്കു നേർ നിന്ന് കളിക്കാനുള്ള ആമ്പിയർ ഒന്നും റിനോഷിന് ഇല്ല.
ഇതൊക്കെ കാണുമ്പോൾ അഖിൽ മാരാർ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു,
നേർക്കുനേർ നിന്ന് ആർക്കും എന്നെ തോൽപ്പിക്കാൻ സാധിക്കില്ല ചതിയിലും വഞ്ചനയിലും കൂടെ ആണെങ്കിൽ ചിലപ്പോൾ അത് സാധിച്ചു എന്ന് ഇരിക്കും. അഖിൽ മാരാര് പറഞ്ഞ ആ വാക്കുകൾ കേട്ട് റിനോഷ് ആ അടവുകൾ തന്നെയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
റിനോഷിന്റെ വിചാരം ഇതൊന്നും അഖിൽമാരാര് അറിഞ്ഞിട്ടില്ല എന്നാണ്
റിനോഷെ മോനെ നീ മനസ്സിൽ കാണുമ്പോൾ അത് മാനത്ത് കാണുന്ന ആളാണ് അഖിൽ മാരാർ. നിനക്കുള്ള പണി പുറകെ വരുന്നുണ്ട്.അഖിൽ മാരാര് ഈസ് ദ ബ്രില്ലിയന്റ് ഗെയിമർ'












Click it and Unblock the Notifications