Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർ അല്ല, ഡെയിഞ്ചറസ് മത്സരാർത്ഥി ദാ ഇവരാണ്, റിനോഷും ബിഗ് ബോസിന് വെല്ലുവിളിയാകും'; സായ് കൃഷ്ണ

ബിഗ് ബോസ് സീസൺ 5 ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തന്നെ പൊട്ടിത്തെറികൾക്കാണ് ബിഗ് ബോസ് ഹൗസ് വേദിയായത്. അതേസമയം മറ്റുള്ളവർ തമ്മിൽ പരസ്പരം പോരടിക്കുമ്പോൾ ശ്രദ്ധേയമായ ഗെയിമാണ് റാപ്പർ കൂടിയായ റിനോഷ് ജോർജ് കളിക്കുന്നതെന്ന് പറയുകയാണ് വ്ലോഗർ സായ് കൃഷ്ണ. വളരെ കൂളായിട്ടാണ് റിനോഷ് ബിഗ് ബോസിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിലും ഇപ്പോഴത്തെ റിനോഷിന്റെ ഗെയിം ബിഗ് ബോസിന് തന്നെ വലിയ വെല്ലുവിളിയാകുമെന്നും സായ് പറയുന്നു. സായിയുടെ വാക്കുകളിലേക്ക്

'റിനോഷാണ് വിഷയം. ബിഗ് ബോസിൽ റെനോഷിന്റെ ഗെയിമുകളുടെ പ്രകടനം മികച്ചതല്ല. ഫിസിക്കൽ ടാസ്ക് അദ്ദേഹത്തിനെ കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല. അത് മറികടക്കാനാണ് ചില്ലായി , കൂളായി റിനോഷ് പെരുമാറുന്നതെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ചില്ലായ വ്യക്തി തന്നെയാണ് റിനോഷ്. ഇന്നലെ റിനോഷ് പറഞ്ഞ കഥ വളരെ ഇത്തിരി കണ്ണീരൊക്കെ ചേർത്താൽ ക്ലിക്കാവുന്നൊരു സ്റ്റോറിയായിരുന്നു. എന്നാൽ അതിനൊന്നും നിൽക്കാതെ വളരെ കൂളായി തന്നെ അതേസമയം മനസിൽ തൊടുന്ന രീതിയിൽ തന്നെ അത് അവതരിപ്പിച്ചു. കിടിലനായ പ്രസന്റേഷനായിരുന്നു.

 rinoshgeorgebiggboss

ബിഗ് ബോസിൽ ഇക്കുറി തീ പാറിയില്ലേ

ലാലേട്ടൻ പറഞ്ഞത് ബിഗ് ബോസിൽ ഇക്കുറി തീ പാറുമെന്നാണ്. എന്നാൽ റിനോഷ് ഉണ്ടെങ്കിൽ തീ പോയിട്ട് ഒരു പേപ്പറ് പോലും പാറില്ല. അത്രയ്ക്ക് കൂളായിരുന്നു.മാത്രമല്ല ഫെയർ പ്ലേയാണ് ലൈൻ. എവിടെയോ ഒരു ഫഹദ് ഫാസിൽ ലൈനാണ്. ആഞ്ജലീനയ്ക്കൊപ്പം ജയിലിൽ കിടക്കുമ്പോൾ റിനോഷ് പറഞ്ഞത് യുആർ ലൈക്ക് എ ബേബി സിസറ്റർ ഫോർ എന്നാണ്. വേറെ ലെവലാണ്.

ലൗ ട്രാക്ക് പിടിച്ച് പോകാൻ പറ്റുമായിരുന്നിട്ടും റിനോഷ് അത് ചെയ്തില്ല. പക്ഷേ റിനോഷിന്റെ ഫെയർ പ്ലേ കണ്ട് വീണ് മറ്റ് മത്സരാർത്ഥികളും അതേ ലൈനെടുത്താൽ ബിഗ് ബോസ് ഷോ വളരെ ബോറായി പോകും. മത്സരാർത്ഥികളിൽ എല്ലാവർക്കും ഒരോ ബാക്ക് സ്റ്റോറി ഉള്ള ആളുകളാണ്. എല്ലാവരും പീസ് ഓഫ് മൈന്റ് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ റിനോഷിന്റെ രീതി മറ്റുള്ളവരെ സ്വാധീനിക്കും.

 vibergood

അഖിൽ മാരാർ കാപ്റ്റനായത് ശേഷം

അഖിൽ മാരാർ കാപ്റ്റനായത് ശേഷം ബിഗ് ബോസിൽ ഒരു ഡോമിനേഷൻ അയാൾ പുലർത്തും. അത് അയാളുടെ നേച്ചറാണ്. മറ്റൊരു മത്സരാർത്ഥിയായ ദേവുവിനെ കുറിച്ച് പറയുകയാണെങ്കിൽ ദേവുവും വിഷ്ണുവും തമ്മിലുള്ളത് നല്ലൊരു സൗഹൃദമാണെന്നാണ് തോന്നുന്നത്. ചിലർ അത് പ്രേമമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അങ്ങനെ തോന്നിയിട്ടില്ല. ദേവുവിന്റേത് സ്ട്രാറ്റജിയായിരിക്കാം.

പക്ഷേ ദേവുവിന്റെ ആ സ്ട്രാറ്റജിയിൽ വിഷ്ണു വീണിട്ടില്ല. ദേവു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഒരു സ്ട്രാറ്റജിയും വർക്കാവുമെന്ന് തോന്നുന്നില്ല. അത് ബാക്ക് ഫയർ ആകുമെന്നാണ് തോന്നുന്നത്. റെനീഷ റഹീം എന്ന മത്സരാർത്ഥിയും വളരെ മികച്ച മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. ആരേയും എതിർത്ത് തോൽപ്പിക്കാൻ റെനീഷ തയ്യാറാണ്.

വീട്ടിലും ഓഫീസിലും പണം കുമിഞ്ഞ് കൂടും: വാസ്തു പറയുന്നത് കേള്‍ക്കും

വിഷ്ണുവും റെനീഷയും അഖിൽ മാരാറും

കഴിഞ്ഞൊരു ആഴ്ചയിൽ സ്ക്രോർ ചെയ്തത് വിഷ്ണുവും റെനീഷയും അഖിൽ മാരാറും വൈബർ ദേവുവുമാണ്. അനിയൻ മിഥുനും ഉണ്ടെങ്കിലും ടാസ്കിൽ മാത്രമാണ് പുലി. അല്ലാതെ മിഥുൻ പുകയാണ്. അടുത്ത വീക്കിൽ മനീഷ കെ എസ് മികച്ച മത്സരാർത്ഥിയായി ഉയർന്ന് വന്നേക്കാം. നിലവിൽ ജുനൈസ് ഒരു ലൈൻ പിടിച്ച് പോകുകയാണ്, സാഗർ സൂര്യ അമ്മ പാസത്തിൽ വീണു, അഞ്ജൂസും പോയി. ഗോപികയും സൈഡായി.

ഇനി ഈ ഷോ കൊണ്ടുപോകാൻ പോകുന്നത് റിനോഷ് , റെനീഷ, വിഷ്ണു, മനീഷ എന്നിവരായിരിക്കും. അഖിൽ മാരാരും കാണും. നാദിറയാണ് ഹൗസിലെ ഏറ്റവും ഡെയ്ഞ്ചറസ് മത്സരാർത്ഥി. ബുദ്ധി കൊണ്ടും ശക്തികൊണ്ടും വിൽ പവർ കൊണ്ടെല്ലാം ഒകെയാണ് അവർ. അവരെ തൊടാൻ ആളുകൾക്ക് പേടിയാണ്.ടോപ്പ് ടു ബോട്ടം എങ്ങനെ ഷോ കളിക്കണം പോകണം എന്നതൊക്കെ നാദിറയ്ക്ക് അറിയാം.

nadira-

നാദിറ വായ തുറന്നാൽ

നാദിറ വായ തുറന്നാൽ ആരും ഒരക്ഷരം മിണ്ടില്ല, കാരണം ആർക്കും പറഞ്ഞ് പിടിച്ച് നിൽക്കാൻ പറ്റില്ല. ഇന്നലെ ബോൾ എറിഞ്ഞത് അനിയൻ മിഥുൻ ആയത് കൊണ്ട് മാത്രമാണ് അവർ ഒന്നും പറയാതിരുന്നത്. മറ്റാരെങ്കിലുമാണെങ്കിൽ നാദിറ അവരെ വലിച്ച് കീറിയിട്ടുണ്ടാകും. അതേസമയം നാദിറയെ ആരും ചൊറിഞ്ഞില്ലേങ്കിൽ അവർ ന്യൂട്രലായിട്ട് പോകും. അവരെ ചൊറിയാൻ കഴിവുള്ള ഒരു മത്സരാർത്ഥിയും ഇപ്പോൾ ഷോയിൽ ഇല്ലതാനും.അഖിൽ മാരാറും ദേവുവുമാണ് അതിന് കഴിയുന്നവർ എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ദേവു മിണ്ടുന്നില്ല, അഖിൽ മാരാറാണെങ്കിൽ രണ്ട് വട്ടം പോയി വാല് മടക്കി തിരിച്ചുവന്നു.

ബിഗ് ബോസിന് ഏറ്റവും വലിയ വെല്ലുവിളി റിനോഷിന്റെ ചിൽനെസ് ആണ്. അത് മറ്റ് മത്സരാർത്ഥികളും കൂടി ഏറ്റ് പിടിക്കാൻ തുടങ്ങിയാൽ ടാസ്ക് കൊടുത്താൽ അടക്കം എല്ലാവരും ന്യൂട്രലായി പോകും. ഇപ്പോൾ തന്നെ എല്ലാവരും തല്ല് കഴിഞ്ഞ് കൊടുത്ത് പോയി കുടുംബം ഉണ്ടാക്കുന്ന അവസ്ഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+