മെയില്‍ ഷോവനിസ്റ്റാവയർ ഭൂലോക ദുരന്തമാണോ: അഖില്‍ മാരാറെ നിങ്ങള്‍ക്ക് ശരിക്കും അറിയില്ല; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് സംവിധായകനായ അഖില്‍ മാരാർ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന താരം പുറത്ത് താന്‍ എന്ത് നിലപാട് സ്വീകരിച്ചോ അകത്തും അങ്ങനെ തന്നെയാണ് മുന്നോട്ട് പോവുന്നത്. ഇത് വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് ബിഗ് ബോസിനെതിരെ അഖില്‍ മാരാർ നേരത്തെ നല്‍കിയ ഒരു അഭിമുഖവും പുറത്ത് വന്നത്. എന്നാല്‍ അഖില്‍ മാരാറിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആരാണ് അഖില്‍ മാരാർ
ഇതാണ് അഖിൽ മാരാർ. നിങ്ങളീ ഉണ്ടാക്കുന്ന എഡിറ്റിംഗ് വീഡിയോകൾക്കോ ഫേക്ക് ന്യൂസുകൾക്കോ ഒന്നും ഈ മനുഷ്യനെ തളർത്താൻ കഴിയില്ല. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം. അൻപതിനായിരം രൂപ ശമ്പളം ഉള്ള ജോലി കളഞ്ഞു. ബൈക്കുമെടുത്തു ചെന്നൈയിൽ വരെ പോയി ചാൻസ് തെണ്ടി കൈയിലെ കാശെല്ലാം തീർന്നപ്പോൾ കഴുത്തിൽ കിടന്ന ഒരു മാല വിറ്റ് കാമറ വാങ്ങിയതും പിന്നീട് നിലനിൽപ്പിനു വേണ്ടി നാട്ടിൽ ജ്യൂസ് കട തുടങ്ങി.

നാട്ടുകാരുടെയും കൂട്ടുകാരുടെയും പരിഹാസങ്ങൾ മുന്നോട്ടുള്ള ധൈര്യമാക്കി ഒരു യാത്ര ആയിരുന്നു. റോഡിൽ നിന്നുള്ള മാങ്ങാ കച്ചവടം മുതൽ ലക്ഷങ്ങൾ കൊണ്ട് കളഞ്ഞുള്ള ഷെയർ മാർക്കറ്റ് വരെ. ജ്യൂസ് കട മുതൽ മാൾ വരെ. മൊബൈൽ ഫോൺ കച്ചവടം മുതൽ റിയൽ എസ്റ്റേറ്റ് വരെ. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഉള്ള കുട്ടികളുടെ കണക്ക് അദ്ധ്യാപകൻ. 2 ദേശീയ പാർട്ടികളിലായി ചേർന്ന് രാഷ്ട്രീയ പഠനം.
money saving tips: കൂലിപ്പണിക്കാരനാണെങ്കിലും ലക്ഷങ്ങള്‍ സമ്പാദിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
അറിയാത്ത മേഖലകളില്ല
സത്യത്തിൽ അറിയാത്ത മേഖലകളില്ല... എല്ലായിടത്തും പരാജയം ആയിരുന്നു. പരാജയങ്ങൾ മാത്രമായിരുന്നു മുന്നോട്ട് നയിച്ചിരുന്നത്. എന്റെ ഭാര്യയോട് പറയുമായിരുന്നു മക്കളെ തോൽക്കാൻ പഠിപ്പിച്ചാൽ മതി... ജീവിതത്തിൽ അവർ വിജയിക്കും. അവനവനിൽ സ്വയം വിശ്വസിക്കുക.. തിരിച്ചറിയുക. മുന്നോട്ട് സഞ്ചരിക്കുക. ഞാൻ എന്തോ സംഭവമായി എന്ന ചിന്തയിൽ പറഞ്ഞതല്ല...

എന്റെ പേര് പ്രാദേശിക വാർത്തയിൽ നിന്നും വെട്ടിക്കളഞ്ഞ എന്റെ നാട്ടിലെ പ്രാദേശിക ലേഖകന് എന്റെ പ്രസ്താവന എഡിറ്റോറിയൽ പേജിൽ പബ്ലിഷ് ചെയ്യിക്കാൻ എനിക്ക് കഴിഞ്ഞതും. ഞാൻ പബ്ലിസിറ്റിക്ക് വേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തുന്നു എന്ന് പരിഹസിച്ചവർക്ക് മുന്നിൽ ഏഷ്യാനെറ്റ് ഉൾപ്പടെ എല്ലാ മാധ്യമങ്ങളുടെ പ്രൈം ടൈം ചർച്ചകളിൽ ഭാഗമാകാൻ കഴിഞ്ഞതും...
ഒരു ഷോര്ട്ട് ഫിലിം പോലും എടുക്കില്ല
നീ ഒരു ഷോര്ട്ട് ഫിലിം പോലും എടുക്കില്ല എന്ന് പറഞ്ഞു പരിഹസിച്ചവർക്ക് മുന്നിൽ സിനിമ എടുത്തു കാണിക്കാൻ കഴിഞ്ഞതും. കുടുംബം നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു പരിഹസിച്ചവർക്ക് മുന്നിൽ കുടുംബവുമായി കൊച്ചിയിൽ താമസിച്ചു കാണിക്കാൻ കഴിഞ്ഞതുമൊക്കെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ- ആദ്യകുറിപ്പ് അവസാനിക്കുന്നു.

ഞാൻ ഇദ്ധേഹത്തെ നിലവിൽ സപ്പോട്ട് ചെയ്യുന്ന ആളല്ല,,,[ ഇനി ആയിക്കൂട എന്നില്ല,) എന്നാൽ ഇയാളെ തിരഞ്ഞ് പിടിച്ച് നെഗറ്റീവ് അടിക്കുന്ന കുറച്ച് അന്തങ്ങളെ കാണാൻ ഇടയായി,,,, കഷ്ടം തന്നെ. ഇയാളുടെ രാഷ്ട്രീയവും പുറത്തെ കാര്യങ്ങളും വിശ്വസിക്കുന്ന പ്രത്യേശാസ്ത്രവും എല്ലാം ചിലരെ കുരു പൊട്ടിക്കുന്നു. പോരാത്തതിന് മെയില്‍ ഷോവനിസ്റ്റ് എന്ന പേരിലും കുറച്ച് ഫെമിനിസ്റ്റ് കുരുക്കൾ വേറെയും. ഫെമിനിസ്റ്റ് ആയാൽ അവർ വേറെ ലെവലും മെയില്‍ ഷോവനിസ്റ്റ് ആയാൽ അവർ ഭൂലോക ദുരന്തവുമാണെന്നാണ് ചില പാവാടകളുടെ വാദം- എന്നാണ് രണ്ടാമത്തെ കുറിപ്പില്‍ പറയുന്നത്.
ഇവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ബിഗ് ബോസ് ഷോ കണ്ട് ഗെയിം വിലയിരുത്തി കണ്ടൻ്റ് വെച്ച് ഒരാളെ വിലയിരുത്തുക,,, പുറത്തെ കാര്യം ഈ ഷോയുടെ ഭാഗമല്ല,,,, ബിഗ് ബോസ് ഹൌസിൽ അഖിൽ ആയാലും നാദിറ ആയാലും തുല്യ കണ്ടസ്റ്റൻ സ് മാത്രമാണ്. നിലവിൽ മാരാർ മുൻ നിരയിൽ തന്നെ നിറ സാനിധ്യമായിയുണ്ട്. വരും നാളുകളിൽ ഷോ ഒന്ന് കൂടെ തീ പടർത്താൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു,. മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെയാണ് ഇരിക്കുന്നത്,,, ബാക്കി പിന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications