'മിഥുന് വിഷ്ണു വിനോട് വൈരാഗ്യബുദ്ധി തോന്നി തുടങ്ങിയത് അതിന് ശേഷമാണ്, റിനോഷിനോട് പറഞ്ഞത്'...
ബിഗ് ബോസ് സീസൺ 5 ൽ തുടക്കത്തിൽ വലിയ സൗഹൃദം കാത്തു സൂക്ഷിച്ച താരങ്ങളായിരുന്നു അനിയൻ മിഥുനും വിഷ്മുവും. എന്നാൽ ഷോ തുടങ്ങി ഒരു മാസത്തിന് ഇപ്പുറം ഇരുവരും തമ്മിൽ അത്ര വമ്മ ബന്ധത്തിലല്ല. ഈ സൗഹൃദ്യം പിരിയാനുള്ള കാരണം എന്തെന്ന് പറയുന്ന ഒരു ബിഗ് ബോസ് ആരാധകൻറെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വിടെയാണ് മിഥുന് വിഷ്ണു വിനോട് വൈരാഗ്യബുദ്ധി തോന്നി തുടങ്ങിയതെന്നാണ് കുറിപ്പിൽ പറയുന്നത്. വായിക്കാം
ഒരു തോൽവി അംഗീകരിക്കാൻ കഴിയാത്ത ഒരാളാണ് മിഥുൻ. അവിടെ ഉള്ളവരിൽ തന്റെ സ്‌ട്രെങ്ത് ആർക്കും ഇല്ലെന്നു അറിയാവുന്ന അത് എല്ലാവരും അംഗീകരിക്കണം എന്ന് പറയുന്ന ഒരു ആറ്റിട്യൂട് ആണ് തുടക്കം മുതൽ മിഥുന്റേത്. എവിടെയാണ് മിഥുന് വിഷ്ണു വിനോട് വൈരാഗ്യബുദ്ധി തോന്നി തുടങ്ങിയത്? ശ്രുതിയും ആയുള്ള ഇഷ്യൂ ആണോ? അല്ല. കബഡി കളിയിൽ വിഷ്ണു തന്നെ തൊട്ട് ഔട്ട് ആക്കിയത് മിഥുൻ എന്ന മാർഷ്യൽ ഫൈറ്റിന് ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല. അവിടെ മുതലാണ് വിഷ്ണു തന്നെക്കാൾ സ്ട്രോങ്ങ് ആണ് എന്ന് പ്രേഷകർ കരുതും എന്നൊരു കോംപ്ലക്സ് മിഥുന് തോന്നി തുടങ്ങുന്നത്.

റിനോഷിനോട് അതിനു ശേഷം ആണ് ഇതിനെ പറ്റി സംസാരിക്കുന്നത്. എന്റെ സ്‌ട്രെങ്ത് ന്റെ അത്രേം അവനില്ല, ഞാൻ അറിഞ്ഞോന്ന് പിടിച്ചാൽ വിഷ്ണു ഇല്ല എന്നൊരു സ്റ്റേറ്റ്മെന്റ് എല്ലാവരും അറിയണം എന്നൊരു വാശി മിഥുന് തോന്നി തുടങ്ങിയത്. പിന്നീട് തരം കിട്ടുമ്പോൾ ഒക്കെ വിഷ്ണു എനിക്ക് എതിരാളിയെ അല്ല, അവനെ ഞാൻ മലർത്തും എന്നൊക്കെ പറഞ്ഞു തനിക് ഒരു ഇരയെ അല്ലെന്ന് പറഞ്ഞു തോൽവിയുടെ ഫ്രസ്ട്രേഷൻ തീർക്കുകയാണ് മിഥുൻ.
പക്ഷെ ഈ കാര്യങ്ങൾ ഒക്കെ പറയുമ്പോഴും മിഥുനു തന്നെ ഉറപ്പുണ്ട് താൻ അതൊന്നും ചെയ്യില്ല എന്ന്.
പക്ഷെ ആളുകൾ ഒരിക്കലും സ്‌ട്രെങ്ത് വച്ചു വിഷ്ണു തനിക്കും മുകളിൽ ആണ് എന്ന് ഒരിക്കലും കരുതരുത് എന്നൊരു വാശിയോ ഫ്രസ്ട്രേഷൻ ആണ് മിഥുനെ കൊണ്ട് ഇതെല്ലാം പറയിക്കുന്നത്. അല്ലാതെ മിഥുനെ ഞാൻ അറ്റാക്ക് ചെയ്യും എന്നൊക്കെ പബ്ലിക് ആയി പറയാൻ തക്ക മണ്ടൻ ആണ് മിഥുൻ എന്ന് തോന്നുന്നില്ല.
ഇന്നത്തെ ഇഷ്യൂ വിൽ തന്നെ മിഥുൻ പറയുന്നുണ്ട്. വിഷ്ണു ലോക്ക് ചെയ്തപ്പോ തന്നെ as a fighter സ്വാഭാവികമായു എന്റെ റിയാക്ഷൻ പോയത് വിഷ്ണു ന്റെ നെഞ്ചിലേക്ക് ആണ്. അവനു കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞത് റോങ്ങ് തന്നെയാണ്. അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ മിഥുൻ ശ്രെമിക്കുന്നുണ്ട്. ഒരു ഫൈറ്റർന്റെ റിയാക്ഷനെ മിഥുൻ കണ്ട്രോൾ ചെയ്തു എന്ന് തോന്നുന്നുണ്ട്.
പിന്നെ ടാസ്കിനു ശേഷം അവനു കിട്ടിയിട്ടുണ്ട്, അവനു അത് മനസിലായി എന്നൊക്കെ പറഞ്ഞത് ഈ റിയാക്ഷൻ നെ ആണ്.അല്ലാതെ ഫിസുക്കൽ അറ്റാക്ക് ചെയ്യണം എങ്കിൽ ടെക്നിക്കലി റിച്ച് ആയിട്ടുള്ള മിഥുനു ആർക്കും ഒരു സംശയവും തോന്നാതെ അത് ചെയ്യാൻ അറിയാവുന്നതെ ഉള്ളൂ. എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ നിന്നാൽ മതി.
ഇവിടെ ഒന്നും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്, പക്ഷെ അത് തന്റെ ദാനമാണ് എന്നൊരു ടോക് പുറത്തു വരണം എന്നൊരു ആറ്റിട്യൂട് ആണ് മിഥുനു. ടാസ്കിനു ശേഷം മിഥുൻ പറഞ്ഞിട്ട് തന്നെയല്ലേ ഈ സംഭവം എല്ലാരും ശ്രദ്ധിച്ചത്. ഇല്ലെങ്കിൽ ആരേലും അറിയുമോ?
സൊ ഞാൻ ഒന്നും ചെയ്യാത്തത് ആണ് എന്ന് എല്ലാരും കരുതണം എന്നൊരു ആറ്റിട്യൂട് ആണ് മിഥുനു.. ഈ ആറ്റിട്യൂട് ആണ് തെറ്റ്. ഗെയിമിലേക്ക് വരുമ്പോ കുറച്ചു കൂടി ഫ്രീ മൈൻഡ്ഡ് ആയി കളിക്കാനും തോൽവിയെ ആക്സപ്റ്റ് ചെയ്യാനും കഴിയണം മിഥുനു.












Click it and Unblock the Notifications