Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിച്ച് അവന്റെ പല്ല് ഞാന്‍ കൊഴിച്ചേനെ': ശോഭയെ പ്രകോപിപ്പിച്ചത് ആ വാക്ക്, പൊട്ടിച്ചിരിച്ച് മാരാർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ചകൂടി പിന്നിട്ടാല്‍ ഷോ ഫിനാലെ വീക്കിലേക്ക് പ്രവേശിക്കും. 'ടിക്കറ്റ് ടു ഫിനാലെ' നേടിയ നാദിറ ഒഴികേയുള്ള മുഴുവന്‍ താരങ്ങളും എവിക്ഷന്‍ ലിസ്റ്റില്‍ വന്നതിനാല്‍ തന്നെ മത്സരം കൂടുല്‍ കടുത്തിരിക്കുന്ന സാഹചര്യം കൂടിയാണിത്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് പോവുന്നത് അഞ്ച് പേരാണെങ്കില്‍ ഈ ആഴ്ച ഷോയില്‍ നിന്നും നാലു പേർ പുറത്താവും.

ആറ് മത്സരാർത്ഥികള്‍ അന്തിമ പോരാട്ടത്തിന് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഈ ആഴ്ച പുറത്തു പോവുന്നത് മൂന്ന് പേരായിരിക്കും. എന്ത് തന്നെയായാലും ഫിനാലെ വീക്കില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒരോ താരങ്ങളും വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ മത്സരാർത്ഥികള്‍ക്കിടയിലെ സംഘർഷ സാധ്യതയും വർധിച്ചു.

 shoba

മോർണിങ് ടാസ്കിലെ തർക്കത്തോടെയായിരുന്നു 85 -ാം ദിവസം ആരംഭിച്ചത്. വൈകീട്ട് കുടുംബ പുരാണം ടാസ്കിനിടയിലെ പരസ്പരമുള്ള 'ചൊറിയലുകളും' വലിയ വഴക്കിന് ഇടയാക്കുകയായിരുന്നു. പതിവ് പോലെ ജുനൈസ് - അഖില്‍ മാരാർ തർക്കത്തോടെയായിരുന്നു തുടക്കം. ജുനൈസ് ഒരു സാഡിസ്റ്റാണെന്ന വാദം അഖില്‍ മാരാർ ആവർത്തിച്ചപ്പോള്‍ ശോഭ അടക്കമുള്ള മറ്റുള്ളവരും ഈ തർക്കത്തിന്റെ ഭാഗമാവുകയും ചെയ്തു.

തർക്കത്തിനിടയില്‍ ജുനൈസ് അല്ല അഖിലാണ് സാഡിസ്റ്റെന്ന് ശോഭ പറഞ്ഞതോടെ തർക്കം കൂടുതല്‍ സജീവമായി. ഒടുവില്‍ തന്റെ പരാമർശത്തില്‍ ക്ഷമ പറയുന്നില്ലെങ്കിലും ആ വാക്ക് പിന്‍വലിക്കുന്നതായി അഖില്‍ പറഞ്ഞു. എന്നാല്‍ ശോഭയാവട്ടെ അപ്പോഴും തന്റെ നിലപാടില്‍ ഉറച്ച് നിന്നു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് സെറീനയും റെനീഷയും ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് വരികയായിരുന്നു.

സെറീനയും റെനീഷയും നിർബന്ധിച്ചെങ്കിലും ഒരിക്കലും താന്‍ മാപ്പ് പറയാന്‍ പോവുന്നില്ലെന്നായിരുന്നു ശോഭയുടെ നിലപാട്. നാദിറയും വിഷയത്തില്‍ ഇടപെട്ട് ശോഭയോട് സംസാരിക്കുകയുണ്ടായി. ഇതിനിടയിലാണ് പുറത്ത് വല്ലതും ആയിരുന്നെങ്കില്‍ ' ഞാന്‍ അവന്റെ പല്ല് അടിച്ച് തകർത്തേനെ' എന്ന് ശോഭ പറയുന്നത്. പുറത്തല്ല അകത്തും അങ്ങനെ ചെയ്യരുതെന്നായിരുന്നു നാദിറയുടെ മറുപടി. ഇതെല്ലാം കേട്ട് അഖില്‍ മാരാർ ഉച്ചത്തില്‍ ചിരിക്കുകയും ചെയ്തു.

shoba

അതേസമയം ഈ സംഭവം ആരാധകർക്കിടയില്‍ വലിയ രീതിയില്‍ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ അനിയന്‍ മിഥുന്‍ നടത്തിയ ഒരു പരാമർശം മോഹന്‍ലാല്‍ വന്ന് ചോദ്യം ചെയ്തിരുന്നു. അതുപോലെ ഇക്കാര്യവും ചോദിക്കണമെന്നാണ് അഖില്‍ മാരാർ ആരാധകർ ആവശ്യപ്പെടുന്നത്. എന്നാല്‍ എപ്പിസോഡില്‍ പോലും ഇക്കാര്യം കാണിച്ചില്ലെന്ന പരാതിയും ആരാധകർക്കുണ്ട്.

അതേസമയം, സാഡിസ്റ്റ് പരാമർശത്തില്‍ അഖില്‍ മാരാരുടെ ആരാധകർ അദ്ദേഹത്തെ വലിയ രീതിയില്‍ ന്യായീകരിക്കുകയും ചെയ്യുന്നു. ബിഗ്ഗ്‌ബോസ് ഹൗസിൽ എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യം ഉണ്ട്‌. ജുനൈസിന് അഖിലിനെ മെയില്‍ ഷോവനിസ്റ്റെന്നും സദാചാര അമ്മാവൻ എന്നും വിളിക്കാമെങ്കിൽ അഖിലിന് ജുനൈസിനെതിരെ ആരോപണം ഉന്നയിക്കാനും അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.

akhilmarar

സാഡിസ്റ്റ് എന്ന് വിളിച്ചാൽ പ്രേക്ഷകർക്കിടയിൽ ജുനൈസിന്റെ പ്രതിഛായ നഷ്ടപ്പെടുമെങ്കിൽ രണ്ട് പെൺകുട്ടികളുടെ അച്ഛനായ മാരാരെ അങ്ങനെ വിളിച്ചാൽ മാരാരുടെ വ്യക്തി ജീവിതത്തെ അതിലും കൂടുതൽ ബാധിക്കും എന്നതിൽ സംശയമില്ല. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇതുവരെ മാരാർ അടിച്ചമർത്തിയിട്ടില്ല. എന്ത് പറഞ്ഞാലും തന്റെ നിലപാട് വ്യക്തമാക്കും എന്നതിലുപരി നിങ്ങൾ അങ്ങനെ പറയരുത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും അഖില്‍ ആരാധകർ വ്യക്തമാക്കുന്നു.

അഖിലിനെ സപ്പോർട്ട് ചെയ്ത ഷിജുവിനെ ജുനൈസിന് വിചാരണ ചെയ്യാമെങ്കിൽ ജുനൈസിനെ സപ്പോർട്ട് ചെയ്ത ശോഭയെ മാരാർ എതിർക്കുന്നതിൽ എന്താണ് തെറ്റ്? എന്റെ കാഴ്ചപ്പാടിൽ അഖിൽ ആണ്‌ സാഡിസ്റ്റാണെന്ന് ശോഭക്ക് പറയാമെങ്കിൽ, എന്റെ കാഴ്ചപ്പാടിൽ ജുനൈസ് ആണ്‌ സാഡിസ്റ്റെന്ന് പറയാൻ അഖിലിനും തുല്യ അവകാശമാണുള്ളത്.

നിങ്ങൾ പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞ് മാരാരെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിനു മുമ്പ് റെനീഷയും സെറീനയും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. അത്‌ ശരിയല്ല എന്നത് അവരുടെ മാത്രം അഭിപ്രായമാണ്, പൊതുജന അഭിപ്രായമല്ലെന്നും ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ഒരു മാരാർ ആരാധകന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+