'അഖിൽ മാരാരിന്റെ അമിത ആത്മവിശ്വാസത്തിന് കാരണം അവർ, എല്ലാം മാറിയത് ആ സംഭവത്തോടെ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ ഇത്തവണ കപ്പടിക്കാൻ സാധ്യത ഉണ്ടെന്ന് കൽപ്പിക്കുന്ന മത്സരാർത്ഥിയാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. തുടക്കത്തിൽ തന്നെ ടാസ്കുകളിലും ഗെയിമുകളിലും അടക്കം ബിഗ് ബോസിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും മറ്റ് മത്സരാർത്ഥികളെക്കാൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ അഖിലിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിൽ എത്താനാകുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് അഖിൽ ഹൗസിൽ തുടരുന്നത്.
ഈ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വളരെ ഉഴപ്പിയായിരുന്നു അഖിൽ ഇടപെട്ടത്. ഇതിനെ അവതാരകനായ മോഹൻലാൽ ചോദ്യം ചെയ്തപ്പോൾ തനിക്ക് ടിക്കറ്റ് ടു ഫിനാലെ ജയിച്ച് കൊണ്ട് ഫൈനലിൽ എത്തേണ്ട എന്നായിരുന്നു അഖിൽ നൽകിയ മറുപടി. ഇതിനെ കടുത്ത ഭാഷയിൽ തന്നെ മോഹൻലാൽ വിമർശിക്കുകയും ചെയ്തു.

ടിക്കറ്റു ടു ഫിനാലെ അത്ര മോശമാണെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു അഖിലിനോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. അഖിലിന്റേത് അമിത ആത്മവിശ്വാസമാണെന്ന് പറഞ്ഞ മോഹൻലാൽ ബിഗ് ബോസ് പ്രവചനാതീതമാണെന്നും ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ. അഖിലിന് ഇത്രയും ആത്മവിശ്വാസം ഉണ്ടാകാൻ കാരണക്കാർ ബിഗ് ബോസ് ടീം തന്നെയാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ സീസണിൽ ബിഗ് ബോസിന് സംഭവിച്ച വീഴ്ചകളാണ് ആരാധകൻ ചൂണ്ടിക്കട്ടുന്നത്. ബിഗ് ബോസ് ഫേസ്ബുക്ക് ഗ്രൂപ്പിൽ അദ്ദേഹം ഇത് സംബന്ധിച്ച് പങ്കിട്ട കുറിപ്പിന്റെ പൂർണപം വായിക്കാം
സത്യത്തിൽ മാരാരുടെ കോൺഫിഡൻസ്\ഓവർകോൺഫിഡൻസിന് കാരണം ബിഗ് ബോസ് ടീം തന്നെ അല്ലേ? വൈൽഡ് കാർഡുകളെ പുറത്തെ കാര്യങ്ങള്‍ പറയാതെ കളിക്കാന്‍ ശക്തമായി താക്കീത് കൊടുക്കണ്ടേ? പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ ഇടപെട്ട് നിർത്തിച്ച് കൂടെ? കൺഫെഷൻ റൂമിൽ വിളിച്ച് പുറത്താക്കും എന്ന് താക്കീത് ചെയ്താൽ തന്നെ കുറച്ചെങ്കിലും പേടി വരില്ലേ?
പിന്നെ ഹോസ്പിറ്റലില്‍ മത്സരാർത്ഥികളെ ബിഗ് ബോസ് ടീം തന്നെ അല്ലേ കൊണ്ട് പോവുന്നത്? ആ പോക്ക് വരവില്‍ പുറത്തെ കാര്യങ്ങള്‍ അറിയാതെ കൊണ്ട് പോവാന്‍ സ്വന്തം ടീമിനെ നിയന്ത്രിക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ലല്ലോ?! ഹോസ്പിറ്റലില്‍ പോയി വന്ന ശേഷമായിരുന്നു മാരാര്‍ക്ക് ആത്മവിശ്വാസം കൂടി ഉഴപ്പാൻ തുടങ്ങിയത്!
ലാസ്റ്റ് സീസണിൽ ആഴ്‌ചയില്‍ വരുന്ന ഡ്രെസ്സ് കളർ വെച്ച് പുറത്തു പോസിറ്റിവ്/നെഗറ്റീവ് ആണോന്ന് ഒരു മത്സരാർത്ഥി മനസ്സിലാക്കും എന്ന് കേട്ടിരുന്നു, ഇതൊക്കെ ഷഫിൾ ചെയ്യിപ്പിച്ച് കൺഫ്യൂസ് ആക്കാന്‍ പറ്റില്ലേ?ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് വീട്ടുകാരെ കാണിക്കുന്നുണ്ട് ഈ സീസണിൽ, പണ്ടൊന്നും ഇത്ര കാണിക്കാറില്ലായിരുന്നു, മത്സരാർത്ഥികൾ കുടുംബത്തെ നന്നായി മിസ്സ് ചെയ്യുമായിരുന്നു, ഇതിൽ ആരും അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത് പോലുമില്ല!
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒന്നും അല്ലല്ലോ, ഓരോ പേര് പറഞ്ഞ് ചിലരെ പ്രത്യേക പ്രിവിലേജ് കൊടുത്ത് കാത്തു സൂക്ഷിക്കുന്നു. കട്ട പോലത്തെ ഹെവി ടാസ്ക്സ് ആദ്യ ആഴ്‌ചയില്‍ തന്നെ കൊടുത്തു ലാസ്റ്റ് ആയപ്പോ ചുമ്മാ ഇരുത്തം ആന്‍ഡ് പാട്ട് കച്ചേരി മാത്രം!
രണ്ട് പ്രധാന മത്സരാർത്ഥികൾ ഔട്ട് ആയിട്ടും ബിബി4 ടിടിഎഫ് റൗണ്ട്സ് ഒക്കെ ഒരേ പൊളി എന്റർടെയിനിങ്ങ് ആയിരുന്നു, ഇത് ഇപ്പോള്‍ ലൈവ് ഒന്നും കാണാന്‍ തന്നെ തോന്നുന്നില്ല ഈ സീസൺ, ഇച്ചിരി എങ്കിലും ഗെയിം ഫൺ ആക്കുന്ന ആള്‍ക്കാരെ പിടിച്ചു ചീത്ത പറഞ്ഞു സൈഡ് ആക്കും!












Click it and Unblock the Notifications