എന്തുകൊണ്ട് ഗോപിക ബിഗ് ബോസ് സീസൺ 5 ജയിക്കണം, അതിന് കാരണമുണ്ട്; വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയാണ് ഇടുക്കി മുണ്ടക്കയം സ്വദേശിയായ ഗോപിക ഗോപി. കോമണറായിയുടെ മത്സരാർത്ഥിയുടെ വരവ് തുടക്കത്തിൽ ആഘോഷിക്കപ്പെട്ടെങ്കിലും ഗോപികയ്ക്ക് മറ്റ് മത്സരാർത്ഥികൾക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്ന ആശങ്കയായിരുന്നു ആദ്യ ഘട്ടത്തിൽ ആരാധകർ ഉയർത്തിയത്. എന്നാൽ കടുത്ത മത്സരം കാഴ്ച വെച്ച ഗോപിക വളരെ പെട്ടെന്ന് തന്നെ കളം നിറഞ്ഞു.
നോമിനേഷനിൽ ഗോപികയക്കെതിരെ 10 വോട്ടുകൾ വന്നത് മത്സരാർത്ഥികളും ഇക്കാര്യം ശരിവെയ്ക്കുന്നവെന്നതാണെന്നതിന്റെ തെളിവാണെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. അതേസമയം നോമിനേഷനിൽ കൂടുതൽ പേർ വോട്ട് ചെയ്തതോടെ ഗോപിക പുറത്താകുമോയെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്ന് തുടങ്ങി. എന്നാൽ എന്തൊക്കെ സംഭവിച്ചാലും ബിഗ് ബോസിലെ ആദ്യ എലിമിനേഷൻ ഗോപിക ആകരുതെന്ന് പറയുകയാണ് ഒരു ആരാധകൻ. അതിന് കാരണവും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ വിശദമാക്കുന്നുണ്ട്.വായിക്കാം

'ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി ഒരു സാധാരണ വ്യക്തി മത്സരിക്കാൻ വരുന്നു ഇത് വരെ ബിഗ് ബോസ് മലയാളം കണ്ടു പരിചയം ഉള്ള മലയാളിക്ക് അതൊരു പുതുമ ആണ് .ബിഗ് ബോസിൽ വരുന്ന മറ്റുള്ള മത്സരാർത്ഥികൾക്കും പുതുമ ആണ്. ത് സാധാരണ ഒരു വ്യക്തി ബിഗ് ബോസിൽ വരുമ്പോൾ അഭിനയിച്ചു നിൽക്കില്ല.. അവർക്ക് അഭിനയിക്കാൻ അറിയില്ല
അവർ ലൈഫിൽ എന്താണോ അതായിരിക്കും ബിഗോ ബോസിലും.
അപ്പോ സ്വാഭാവികം ആയിട്ടും ബിബിയിൽ പലമേഖലയിൽ കഴിവ് തെളിയിച്ച ആളുകൾക്കും ബിബി ഇതുവരെ കണ്ടു വന്ന ആളുകൾക്കും സാധാരണ ഒരാൾ ബിബിയിൽ വന്നു ടാസ്ക് ചെയ്യുമ്പോഴോ അവർ അവിടെ സംസാരിക്കുമ്പോഴോ ഇഷ്ടം ആകില്ല.അതുകൊണ്ട് തന്നെ ആണ് ബിബിയിൽ ഒരു മത്സരാർത്ഥി നോമിനേക്ഷനിൽ ഗോപികയെ ഇഷ്ടം അല്ല എന്നു തുറന്നു പറഞ്ഞത്.
പുറത്ത് ഉള്ള ബിബി കാണുന്ന ഒട്ടുമിക്ക ആളുകളും ഗോപികയെ കുറച്ചു കടന്ന രീതിയിൽ ആണ് ആക്രമിക്കുന്നത്.കറുത്തവൾ എന്നും ഇടയ്ക്കു കേറി അടി ഉണ്ടാകുന്നു എന്നും ഓക്കെ പറഞ്ഞു. നിറത്തെ പറഞ്ഞത് മോശം ആണ്. അങ്ങനെ പറയാൻ പാടില്ല.നമ്മൾ ആരും എല്ലാം തികഞ്ഞ ആളുകൾ അല്ല. പിന്നെ ഇടയ്ക് കേറി പ്രശ്നം ഉണ്ടാകുന്നു എന്നത്. ഗെയിം എങ്ങനെ വേണം എങ്കിലും കളിക്കാം അത് ബിഗ് ബോസ് ആണ്.

സംസാരം ഇഷ്ടം അല്ല എന്നത്,നമ്മുടെ ഇടയിൽ ഗോപികയെ പോലെ സംസാരിക്കുന്ന ഒരുപാട് പേര് ഉണ്ട്, എന്നും പറഞ്ഞ് അവരുടെയെല്ലാം സംസാരം നമ്മൾ സ്കിപ് ചെയ്യുമോ ഇല്ലലോ.ഇനി പലരും ചോദിക്കുന്ന ഒരേ ചോദ്യം എന്തിന് ബിഗ് ബോസ് 5 ൽ ഗോപിക ഗോപി ജയിക്കണം എന്നതാണ്. ഒരു സാധാരണക്കാരിയെ ബിബിയിൽ കൊണ്ട് വന്നത് വെറുതെ അല്ല.ഒരു സാധാരണ മത്സരാർത്ഥി ബിബിയിൽ വന്ന് എന്താണ് അവർക്കു ചെയ്യാൻ പറ്റുന്നത് എന്ന് ബിഗ് ബോസിന് പുറകിൽ ഉള്ളവർ നോക്കുന്നു.
ബിബിയിൽ വന്ന് ഒരു സാധാരണക്കാരി തരംഗം ആകുക ആണെങ്കിൽ
ബിഗ് ബോസ് 6 ൽ കൂടുതൽ കോമൺ മത്സരാർതികളെ ബിഗ് ബോസ് കൊണ്ട് വരും. ഇനി ഗോപിക പുറത്ത് ആകുക ആണ് എങ്കിൽ അടുത്ത സീസൺ 6 ൽ കോമൺ മത്സരാർത്ഥി ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗോപിക ജ
യിക്കണം.
നമ്മുടെ ഇടയിൽ എത്രയോ പേരുടെ സ്വപ്നം ആണ് ബിബി.ഇനി വരുന്ന സീസൺ എല്ലാം സാധാരണക്കാർ ഉണ്ടാകണം എങ്കിൽ ഗോപിക അവിടെ ലാസ്റ്റ് വരെ ഉണ്ടാകണം. അതുകൊണ്ട് കൂടി ആണ് ഗോപികയെ സപ്പോർട്ട് ചെയ്യണം എന്നു പറയുന്നത് തന്നെ.












Click it and Unblock the Notifications