Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് റോബിനും രജിതിനും ലഭിച്ച സ്വീകരണം കിട്ടിയില്ല'; കാരണം ഇതാണ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ സംവിധായകൻ അഖിൽ മാരാർ കപ്പുയർത്തിയിരിക്കുകയാണ്. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ചാണ് അഖിൽ വിജയ കിരീടം ചൂടിയത്. ഗെയിമുകളിലും ടാസ്കുകളിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ അഖിലിന് സാധിച്ചിരുന്നു.

ഷോയുടെ ഫിനാലെയ്ക്ക് ശേഷം ഇന്ന് രാവിലെയോടെയാണ് അഖിൽ മാരാർ നാട്ടിലേക്ക് മടങ്ങിയത്. കൊച്ചി വിമാനത്താവളത്തിൽ അഖിലിനെ കാത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ റോബിൻ രാധാകൃഷ്ണനും രജിത് കുമാറിനും എയർപോർട്ടിൽ വെച്ച് ലഭിച്ചൊരു സ്വീകരണം അഖിലിന് ലഭിച്ചില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.80 ശതമാനം പ്രേക്ഷക വോട്ട് കിട്ടിയെന്ന് അവകാശപ്പെടുന്ന അഖിലിനെ കാണാൻ എന്തുകൊണ്ടാണ് അതിൽ പകുതി പേരെങ്കിലും വരാതിരുന്നതെന്ന തരത്തിലുള്ള പരിഹാസങ്ങളും ചിലർ ഉയർത്തുന്നുണ്ട്.

akhilmarar-new

മുൻപ് റോബിനേയും രജിതിനേയും കാണാൻ എയർപോർട്ടിൽ എത്തിയ വലിയ കൂട്ടത്തെ നിയന്ത്രിക്കാൻ തന്നെ അധികൃതർ പാട് പെട്ടിരുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ പോലും ലംഘിച്ച് കൊണ്ട് രജിതിനെ കാണാൻ എത്തിയവർക്ക് എതിരെ കേസ് എടുക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിഗ് ബോസ് ഗ്രൂപ്പുകളിലെ ചർച്ചകൾ.

ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഒരു ആരാധകൻ പങ്കിട്ട മറുപടിയാണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ വൈറലാകുന്നത്. എന്തുകൊണ്ട് അഖിലിനെ കാണാൻ ആരാധകർ കുറഞ്ഞെന്ന് കുറിപ്പിൽ ആരാധകൻ വിശദീകരിക്കുന്നുണ്ട്. വായിക്കാം 'ഇന്ന് ഒരുപാട് പേര് ചർച്ച ചെയ്യുന്ന ഒരു താരതമ്യം ആണ് ഇത് , എന്തുകൊണ്ട് ഇത്രയും പ്രേക്ഷക പിന്തുണ ഉണ്ടായിട്ടും മാരാരെ കാണാൻ അധികം പേര് വന്നില്ല ? ഷോ മോശമായതോ , മഴയോ ഒന്നും അല്ല അതിന്റെ കാരണം.ഒരു ചെറിയ മാസ്സ് സൈക്കോളജി മാത്രം ആണ് .

ഇതിന് മുൻപ് വിജയിച്ച ആരെയും കാണാൻ അധികം ആളുകൾ എത്തിയിട്ടില്ല എന്നതാണ് സത്യം.ബിഗ്‌ബോസ് എന്ന ഷോയുടെ ഒരു പ്രത്യകത അത് കാണുന്ന ഓരോരുത്തരും ഇഷ്ട മത്സരാർഥിയുടെ വിജയം സ്വന്തം ഒരു നേട്ടമായി കാണുന്ന ഒരു മാനസികാവസ്ഥയിലേക്ക് എത്തുന്നു എന്നത്,വിജയിക്കേണ്ട തന്റെ ഇഷ്ട മത്സരാർത്ഥി ചതിക്കപ്പെട്ടു പുറത്താകുന്നു എന്ന് കാണുമ്പോൾ ആ അപമാനവും ,വിഷമവും അവർ സ്വന്തമാണെന്ന് കരുതിപ്പോകുന്നു.അതാണ് രജിത്തിനെയും ,റോബിനെയും സ്വീകരിക്കാൻ എത്തിയ നൂറുകണക്കിന് ജനങ്ങളുടെ പുറകിലെ മനഃശാസ്ത്രം.

നഷ്ട പ്രണയത്തിനെ മാത്രമേ എന്നും എല്ലാവരും ഓർക്കുകയുള്ളൂ.അത് പോലെ തന്നെ ആണ് ഇതും.മാരാരെ ഇഷ്ടപ്പെടുന്നവർ എല്ലാം വിജയിച്ചു കഴിഞ്ഞു ,ആഘോഷിച്ചു കഴിഞ്ഞു .ആഘോഷം കഴിഞ്ഞു പിരിഞ്ഞു കഴിഞ്ഞു എന്നതാണ് യാഥാർഥ്യം', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+