'മിഥുന്റെ കഥ കള്ളമാണെന്ന് ലാലേട്ടൻ പറഞ്ഞപ്പോഴും നീ തള്ളി പറഞ്ഞിട്ടില്ല: ഒരു നീറ്റലാണ് റിനോഷ് നീ'
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർത്ഥിയായിരുന്ന റിനോഷ് ജോർജിന്റെ അപ്രതീക്ഷിത പുറത്താകല്‍ അദ്ദേഹത്തിന്റെ ആരാധകരില്‍ വലിയ സങ്കടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താന്‍ ഷോയില്‍ നിന്നും സ്വയം പിമാറുകയാണെന്ന് റിനോഷ് തന്നെ അറിയിക്കുകയായിരുന്നു.
മികച്ച ഗെയിമർ എന്നതിലുപരി മികച്ച വ്യക്തിത്വം എന്ന നിലയിലാണ് റിനോഷ് ജോർജ് ആരാധകർക്കിടയില്‍ പ്രിയങ്കരനാവുന്നത്. അവസാന ഘട്ടത്തില്‍ പല ഗെയിമുകളിലും മികച്ച പ്രകടനം പുറത്തെടുക്കാനും റിനോഷിന് സാധിച്ചിരുന്നു. താരത്തിന്റെ പുറത്താകലോടെ അദ്ദേഹത്തിന്റെ മത്സരത്തെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകളും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.

പ്രിയപ്പെട്ട റിനോഷ്, ഫൈനലിൽ ലാലേട്ടനൊപ്പം സ്റ്റേജിൽ ആണ് നിന്നെ ഞങ്ങൾ പ്രതീക്ഷിച്ചത്. അതിന് സാധിക്കാത്തതിൽ ഞങ്ങൾക്ക് ചെറിയ നിരാശ ഉണ്ടെങ്കിലും നിന്റെ ആരോഗ്യമാണ് ഞങ്ങൾക്ക് വലുത്. ബിഗ്ഗ്‌ബോസിലൂടെ നിന്നെ അറിയാത്ത ഒരുപാട് പേരുടെ, മനുഷ്യത്വം മനസിലുള്ളവരുടെ ഹൃദയം കവരാൻ നിനക്കായി. നീ നന്നായി ഗെയിം കളിച്ചാൽ പോലും നിന്റെ പുറത്തുള്ള പിന്തുണ കണ്ട് ഭയന്ന് പലരും നിന്നെ പല പേരുകളും വിളിച്ചിട്ടുണ്ട്.
ആദ്യത്തെ ടാസ്കിൽ സത്യസന്ധമായി കളിക്കാൻ വേണ്ടി നീ മാറി നിന്നതിനെ പലരും പരിഹസിച്ചു, പക്ഷെ പിന്നെ ഓരോ ടാസ്ക്കും നന്നായി ചെയ്തിട്ടും നിനക്കുണ്ടായ സ്വീകാര്യത കണ്ട് സഹികെട്ട ചിലർ കൂട്ടമായി നിനക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളും പതിവാക്കി . ലാലേട്ടന്റെ എപ്പിസോഡുകളിലും ജയിൽ നോമിനേഷൻ, എവിക്ഷന്‍ നോമിനേഷന്‍ അങ്ങനെ പല അവസരങ്ങളിലുമുള്ള നിന്റെ സംസാരം കേട്ടിരുന്നു പോയിട്ടുണ്ട്.
അത്രയും ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് നിങ്ങൾ. ആഞ്ചലീന മാറ്റി നിർത്തപ്പെടേണ്ടവൾ അല്ല എന്ന് കാണിച്ചു കൊടുത്തത് നീയാണ്. ആ ജയിൽ എപ്പിസോഡ് എന്ത് രസമായിരുന്നു. ആഞ്ചലീന അവിടെ തോന്നിയ സുരക്ഷിതത്വക്കുറവ് ഒരു കുഞ്ഞനുജത്തിയോടുള്ള കരുതലിലൂടെ നീ മാറ്റി കൊടുത്തു.
നാദിറയുടെ കുടുംബം കാണാൻ ആഗ്രഹിക്കുന്നതും നിന്നെയാണ്. നിനക്ക് കിട്ടിയ ചാൻസ് നീ നാദിറയ്ക്കായി വിനിയോഗിച്ചു. നാദിറയുടെ ഉമ്മ വിളിച്ച ആ നിമിഷം. ഒരുപാട് വൈകാരിക നിമിഷങ്ങൾ നീ കാരണമുണ്ടായി. ഹനാനെയും റെനീഷയെയുമൊക്കെ നീ സപ്പോർട്ട് ചെയ്ത് കണ്ടിട്ടുണ്ട്. ജുനൈസ് ഇടയ്ക്ക് തളർന്നപ്പോൾ നീയാണ് അവനെ കൂടെ നിർത്തി ആത്മവിശ്വാസം പകർന്നത്.
മിഥുന്റെ കഥ കള്ളമാണെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ നീ നിന്റെ സുഹൃത്തിനെ തള്ളി പറഞ്ഞിട്ടില്ല. അവൻ പറഞ്ഞത് ശരിയോ തെറ്റോ ആവട്ടെ ആ അവസരത്തിൽ നീയും കൂടെ പ്രേക്ഷക പ്രീതി പ്രതീക്ഷിച്ച് സ്വാർത്ഥമായി ചിന്തിച്ചിരുന്നെങ്കിൽ അവൻ തകർന്ന് പോയേനെ. ബാംഗ്ലൂർ ജനിച്ചു വളർന്ന നിന്റെ ചില തമാശകൾ പോലും വളച്ചൊടിച്ച് നിനക്കെതിരെയുള്ള ആയുധമാക്കിയ സദാചാര കമ്മിറ്റി സപ്പോർട്ട് ചെയ്യുന്നവർ സ്ത്രീ വിരുദ്ധതയും സ്ത്രീകളുടെ അവയവങ്ങളെ പറ്റി പോലും പറയുന്നതൊന്നും പ്രശ്നമില്ല.
മറ്റുള്ളവർക്ക് നേരെ കുരച്ച് ചാടാനറിയില്ല എന്നതൊരു പോരായ്മ ആയി കാണുന്ന സമൂഹമാണ് നിന്നെ പല പേരുകളും വിളിച്ചിരുന്നത്. അവിടെ പല പ്രശ്നങ്ങളുമുണ്ടായിരുന്നപ്പോൾ നിന്നിൽ ഒരു പോസിറ്റിവിറ്റി ഉണ്ടായിരുന്നു. ഒരുപാട് കുട്ടികൾ വരെ നിന്നെ ഇഷ്ടപ്പെടണമെങ്കിൽ അതൊക്കെ നിനക്ക് കിട്ടിയ അംഗീകാരമാണ്. സ്വയം വേദനിച്ചിട്ടും നിന്റെ ഫാൻസിനെ നിരാശരാക്കാതിരിക്കാൻ ആ കാർ ടാസ്ക് നീ ചെയ്തത് ഒരിക്കലും മറക്കാനാവില്ല. അത് കാരണമാണോ നിനക്ക് പുറത്താവേണ്ടി വന്നതെ്ന് എന്നോർക്കുമ്പോൾ മനസിലൊരു നീറ്റൽ.












Click it and Unblock the Notifications