'റിനോഷ് ജോർജ് ഈ കാണുന്നയാൾ അല്ല,പമ്മിയിരിക്കാൻ കാരണം, അയാളുടെ ഉള്ളിലെ ഭയം അതാണ്'; വൈറലായി കുറിപ്പ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ പൊതുവെ ശാന്ത സ്വഭാവം പുലർത്തുന്ന താരമാണ് റിനോഷ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്കിനിടെ റിനോഷ് പൊട്ടിത്തെറിച്ചു. ടാസ്കിനിടയിൽ സാഗർ ഐസ് കട്ട ഉപയോഗിച്ചതാണ് റിനോഷിനെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെ വളരെ മോശമായ വാക്കുകളായിരുന്നു റിനോഷ് ഉപയോഗിച്ചത്. റിനോഷിന്റെ പൊട്ടിത്തെറി ഹൗസിലെ മറ്റംഗങ്ങളെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
ഇന്നലത്തെ പ്രകടനത്തോടെ റിനോഷ് ഇതുവരെ കണ്ടിരുന്ന ആളല്ലെന്ന് ബോധ്യമായെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. എന്തുകൊണ്ടാണ് റിനോഷ് സ്വയം നിയന്ത്രിക്കുന്നതെന്ന് വ്യക്തമായെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഇയാൾ ഈ കാണുന്നതൊന്നും അല്ലെന്ന് ബോധ്യമായി! പൊതുവെ പറയാറുണ്ട് പമ്മിയിരിക്കുന്നവരെ സൂക്ഷിക്കണമെന്ന്. ഇയാളും ഏറെക്കുറെ അങ്ങനെ തന്നെയാണ്. തനിക്ക് നെഗറ്റീവ് ക്വാളിറ്റിസ് ആണ് കൂടുതൽ എന്ന് ഇങ്ങേരു തന്നെ പറഞ്ഞത് ഓർക്കുന്നു. ദേഷ്യം വരുമ്പോൾ ഇങ്ങേരുടെ തനിനിറം പലപ്പോഴും പുറത്തുവരുന്നുമുണ്ട്.
എന്തുകൊണ്ടാണ് ഇയാൾ ടാസ്കിൽ കാര്യം ആയിട്ട് ആക്റ്റീവ് ആവാത്തത് എന്ന സംശയവും മാറിക്കിട്ടി. ഉള്ളിന്റെയുള്ളിൽ സ്വയം പേടിച്ചാണ് ഇയാൾ മത്സരിക്കുന്നത്! അതായത് ദേഷ്യം വന്നു താൻ ആരെയെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി!
മുൻപ് കടൽക്കൊള്ളക്കാരുടെ ടാസ്കിൽ കാര്യം പെണ്ണുങ്ങൾ ഫൗൾ ആണ് കാണിച്ചത്. പക്ഷെ റിനോഷിന്റെ ദേഹത്തു നിന്ന് കോയിൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഗോപികയെ പിടിച്ചു ഇങ്ങേരു ഒരു തള്ള് തള്ളുന്നുണ്ട്. ഒരു വിശദീകരണം നൽകിയില്ലെങ്കിൽ തന്റെ നന്മമരം ക്യാരക്ടർ കൈവിട്ടുപോകുമോ എന്ന ചിന്ത കാരണം പിന്നാലെ എന്നെ തൊട്ടാൽ നല്ല തള്ള് കിട്ടുമെന്നും ഇയാൾ പറയുന്നു.
അതുപോലെ അവർ ഫൗൾ കാണിച്ചു കോയിൻസ് എടുത്തപ്പോൾ ദേഷ്യം വന്നു തെറി പറയാനും തുടങ്ങുന്നു. ലാസ്റ്റ് മനീഷ ഫെയിൻറ് ആയപ്പോൾ തന്റെ നന്മമരം ക്യാരക്ടറിന് ഇടിവ് സംഭവിക്കുമെന്ന ചിന്ത കാരണം കരയാനും പെണ്ണുങ്ങൾക്ക് കോയിൻസ് എടുത്തുകൊടുത്തു പ്രായശ്ചിത്തം ചെയ്യാനും പോവുന്നു.
അഖിൽ മാരാർ പറഞ്ഞ ഒരു സ്റ്റേറ്റ്മെൻറ് ഇഷ്‌ടപ്പെടാതെ വന്നപ്പോൾ ദേഷ്യം വന്നു മറ്റുള്ളവരുടെ മുൻപിൽ വെച്ചു അഖിലിനെ കുറിച്ച് തെറി കൂട്ടി സംസാരിക്കുകയും ചെയ്യുന്നു.ഈയാഴ്ച്ചത്തെ ടാസ്കിലും വ്യത്യാസം ഒന്നും ഉണ്ടായില്ല. ഇത്തവണ സാഗറിനെ ആണ് ചീത്ത വിളിച്ചത്. കാര്യം സാഗർ ഐസ് വെച്ചതിനോട് യോജിപ്പില്ല. പക്ഷെ അവൻ മാന്യമായി സംസാരിച്ചു നിന്നപ്പോൾ പെട്ടെന്നാണ് ഇയാൾ തെറി പറഞ്ഞു തുടങ്ങിയത്.
ചിലര് മറ്റുള്ളവരോടുള്ള കെയർ കാരണം ആണ് റിനോഷ് സാഗറിനെ തെറി പറഞ്ഞത് എന്നു പറയുന്നതുകണ്ടു. എന്നാൽ ഇയാൾ തെറി പറഞ്ഞത് ടാസ്കിനിടയിൽ സാഗർ പിടലിക്ക് ചുറ്റിപ്പിടിച്ചപ്പോൾ മുതൽ അവനോട് തോന്നിയ ദേഷ്യം കാരണം ആണെന്ന് ഞാൻ അനുമാനിക്കുന്നു.
ചുരുക്കത്തിൽ റിനോഷ് ടാസ്കിൽ 100 ശതമാനം ആക്റ്റീവ് ആയാൽ, ശോഭയോടും മാരാരോടും ഒക്കെ റനീഷ ചെയ്തത് ഇങ്ങേരോടാണെങ്കിൽ ദേഷ്യം വന്നു നിയന്ത്രണം വിട്ട് ഇയാൾ റനീഷയെ ഒക്കെ ഇടിച്ചിടാൻ ഉള്ള സാധ്യത വരെ ഉണ്ട്!
അതറിയാവുന്നതുകൊണ്ട് റിനോഷ് സ്വയം ഒതുങ്ങുന്നു എന്ന് ഏറെക്കുറെ ബോധ്യമായി. പക്ഷെ ഇങ്ങനെ ആളുകളെക്കൊണ്ട് വാഴ എന്നൊക്കെ പറയിപ്പിക്കുന്നതിലും നല്ലത് തനിനിറം പുറത്തെടുത്തു അവിടെ ആർക്കിട്ടെങ്കിലും രണ്ട് കൊടുത്തിട്ട് അന്തസ്സായി പുറത്തു വരുന്നതാണെന്ന് കരുതുന്നു!












Click it and Unblock the Notifications