'ശോഭയുടെ മനസിലെ വാശി അതുമാത്രം, അവർ ഇപ്പോൾ ഇങ്ങനെയാകാനുള്ള കാരണവും അത് തന്നെ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ വലിയ സ്വീകാര്യത നേടിയ താരമായിരുന്നു സംരഭക കൂടിയായ ശോഭ വിശ്വനാഥ്. സഹമത്സരാർത്ഥികളുമായുള്ള ശോഭയുടെ ഇടപടെലുകളും ഗെയിമിലെ പ്രകടനങ്ങളുമെല്ലാമായിരുന്നു ശോഭയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് കാരണം. സഹമത്സരാർത്ഥിയായ അഖിൽ മാരാരുമായുള്ള കുഞ്ഞു വഴക്കുകളും 'ടോം-ആന്റ് ജെറി' കളികളുമെല്ലാം പ്രേക്ഷകർ വലിയ രീതിയിൽ ആസ്വദിച്ചിരുന്നു. മാത്രമല്ല ഒരു ഗ്രൂപ്പുകളുടേയും ഭാഗമാകാതെ തനിച്ച് നിന്നുള്ള ഗെയിം കളിക്കും വലിയ കൈയ്യടി ലഭിച്ചിരുന്നു. തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിലും ശോഭ മടികാണിച്ചിരുന്നില്ലെന്നും പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണമായി.
എന്നാൽ ഫൈനലിലേക്ക് അടുക്കുന്തോറും ഇതേ പ്രേക്ഷക പിന്തുണ നിലനിർത്താൻ ശോഭയ്ക്ക് സാധിക്കുന്നില്ല, എന്നുമാത്രമല്ല ശോഭയുടെ ഗെയിം സ്ട്രാറ്റജികൾക്കെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ദിവസം കഴിയുന്തോറും ശോഭ പ്രേക്ഷകരിൽ നിന്നും അകലുകയാണെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. അതേസമയം ഗെയിമുകളിലും ടാസ്കുകളിലുമെല്ലാം കഠിന്വാധ്വാനം ചെയ്ത് മുന്നേറിയിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ ശോഭയ്ക്കെതിരെ ആരാധകരിൽ ഒരുവിഭാഗം തിരിയുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം- 'ബിഗ് ബോസ് ഗ്രൂപ്പിൽ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം-'സ്വാർത്ഥത എന്ന ചുടുകട്ട കൊണ്ടു പണിത ഒരെ ഒരു അയൺ ലേഡിയാണ് ശോഭ. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ സ്ത്രീ എന്താണ് ഇങ്ങനെ എന്ന്? ഇവർക്ക് ആരെയും സ്നേഹിക്കാൻ അറിയില്ലേ എന്ന്! പെട്ടെന്നു എന്റെ മനസ്സിൽ വന്നത് ഈ സ്ത്രീ ഇവരുടെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും ആക്ഷേപങ്ങളുമാണ്.
ഡിവോഴ്സ്, കഞ്ചാവ് കേസ്, കുറെ പേരുടെ ചതിയും ദ്രോഹങ്ങളുമാവാം ശോഭയുടെ ജീവിതം ഈ രീതിയിൽ മാറ്റി എടുത്തത്. കൂടെ നിന്നവർ എല്ലാം അവരെ ചതിച്ചു. അവിടുന്നെല്ലാം ഉയർന്നു വന്ന ഒരു സ്ത്രീക്ക് അവരുടേതായ വാശിയും ജയിക്കണം എന്നുള്ള ഇച്ഛയും ഇവരെ ഒരു സ്വാർത്ഥയാക്കി മാറ്റിയിരിക്കുന്നു.
അഖിൽ മാരാർ ബിഗ് ബോസ്സിൽ വന്ന അന്ന് മുതൽ ശോഭ ഒരു എതിരാളി ആയി കണ്ടത് മാരാരെ ആണ്. അവരുടെ ഉള്ളിൽ ശത്രു ആയി കണ്ട അഖിൽ മാരാരെ തോൽപ്പിക്കണം കപ്പ് നേടണം എന്നുള്ള വാശി മാത്രം. ആ വാശിയിൽ ആണ് ഓരോ നിമിഷവും അവര് മുന്നോട്ട് പോകുന്നത്. മാരാർക്ക് എതിരെ ആരൊക്ക നിന്നോ അവർ എല്ലാം ശോഭക്ക് പ്രിയപ്പെട്ടതായി. ഈ ശത്രുത മനോഭാവം അവരെ ഇപ്പോൾ വളരെ കഠിനമായി മനസ്സിൽ തറച്ചിരിക്കുന്നു.
മാരാർ ഒരു തമാശ ചെയ്താൽ പോലും ശോഭക്ക് അത് ഉൾകൊള്ളാൻ ആവില്ല. അത്രയ്ക്ക് വെറുപ്പോടെ ആണ് മാരാരെ ശോഭ കാണുന്നത്. അക്കാരണത്താൽ ആണ് റിനോഷ് മാരാരോട് കെട്ടിപിടിച്ച് സംസാരിച്ചത് പോലും അംഗീകരിക്കാൻ ശോഭക്ക് പറ്റാതെ ഇരുന്നത്. ശോഭക്ക് എന്നും മാരാർ ശത്രു തന്നെ. അതാണ് അവരുടെ മൈന്റ് സെറ്റ്. ഒരുപക്ഷെ ഒരുപാട് സ്നേഹം ഉള്ളിൽ കാണും,പക്ഷെ ശോഭ സ്നേഹിക്കാൻ ഒക്കെ മറന്ന് പോയി.
ഒരുപക്ഷെ ജീവിത അനുഭവങ്ങൾ ആയിരിക്കണം ഈ സ്ഥിതിയിലേക്ക് അവരെ എത്തിച്ചത്. എന്തോ ഇവർ ഇപ്പൊ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ ഒരു വിഷമം. എന്തൊക്കെയോ ആരോടൊക്കെയോ ഉള്ള വാശിയിൽ എന്തൊക്കെയോ ചെയുന്നു. ബിഗ്ഗ്‌ബോസ് കഴിയുമ്പോൾ ശരി ആവുമായിരിക്കും അല്ലെ', ആരാധകൻ കുറിച്ചു.












Click it and Unblock the Notifications