'ഗ്യാസ് ലൈറ്റിംഗ് മാനിപ്പുലേഷൻ; റെനീഷയ്ക്കെതിരായ സെറീന തന്ത്രം..'; വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അടുത്ത സൗഹൃദമാണ് റെനീഷയും സെറീനയും പുലർത്തുന്നത്. എന്നാൽ റെനീഷയുടെ കുടുംബം ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ പരസ്പരം തർക്കിക്കുന്ന ഇരുവരേയുമാണ് ആരാധകർ കണ്ട്. റെനീഷയുടെ സഹോദരൻ കൊടുത്തൊരു സൂചനയാണ് ഇരുവരും തമ്മിൽ തർക്കിക്കാൻ കാരണമാണെന്നാണ് ആരാധക വിലയിരുത്തൽ.
ഹൗസിലെത്തിയ റെനീഷയുടെ സഹോദരൻ 'ദുബായ് ചോക്ലേറ്റ്' അധികം കഴിക്കരുതെന്ന് പറഞ്ഞിരുന്നു. ഇത് റെനീഷയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ സെറീനയെ തന്നെയാണ് സഹോദരൻ ലക്ഷ്യം വെച്ചതെങ്കിൽ അത് ഷോയിൽ റെഷീനയ്ക്ക് ലഭിച്ച ഏറ്റവും നല്ല സൂചനയാണെന്നാണ് ഒരു ബിഗ് ബോസ് ആരാധക ചൂണ്ടിക്കാട്ടുന്നത്. റെനീഷയ്ക്കെതിരെ സെറീന ബിഗ് ബോസിൽ തന്ത്രം പയറ്റുകയാണെന്നും ആരാധിക ആരോപിക്കുന്നു.

ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-'ദുബായിൽ നിന്നു കൊണ്ട് വന്ന ചോക്ലേറ്റ് അധികം കഴിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം റെനീഷയുടെ സഹോദരൻ വന്നു അവളോട് പറഞ്ഞ വാക്കുകൾ ആണിഇത്. ഇതിനെ പല രീതിയിലും ആളുകൾ ഡീകോഡ് ചെയ്യുന്നത് കണ്ടു. എന്നാലും കൂടുതൽ പേര് പറഞ്ഞത് ഇത് സെറീനയെ പറ്റി ആണെന്നാണ്. അതുതന്നെയാണ് എങ്കിൽ റെനീഷക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഹിന്റാണത്. കഴിഞ്ഞ 4-5 ആഴ്ചകൾ ആയി സെറീന -റെനീഷ കൂട്ടുകെട്ട് കൃത്യം ആയി നിരീക്ഷിച്ച ഏതൊരാൾക്കും മനസിലാകും എത്രത്തോളം സെറീന റെനീഷയെ ഉപയോഗിക്കുന്നുണ്ട് എന്ന്.
ഏതൊരു അവസരം കിട്ടിയാലും താൻ റെനീഷായേക്കാൾ ബെറ്റർ ആണെന്ന് അവൾ പറയാൻ ശ്രമിക്കും.ഒരിക്കൽ ശോഭയോട് പറഞ്ഞിടുണ്ട് "എന്റെ അത്ര ബുദ്ധി അവൾക്ക്" ഇല്ലെന്ന്. അതുപോലെ തന്നെ റെനീഷ വെറും ഒരു പൊട്ടി ആണ് എന്ന് അവളോട് തന്നെ പല പ്രാവശ്യം പറഞ്ഞ് അവളെ മാനസികമായി തളർത്താനും ശ്രമിക്കാർ ഉണ്ട്.
ഇവർ തമ്മിൽ ഒരു അടി ഉണ്ടായാൽ റെനീഷ ഒരികലും മറ്റൊരാളോട് പോയി സെറീനയുടെ കുറ്റം പറഞ്ഞു ഇരിക്കാറില്ല. എന്നാൽ സെറീന അതൊരു ഗോൾഡൻ അവസരം പോലെ കണ്ട് പരമാവധി റെനീഷയെ നെഗറ്റീവ് ആക്കി പലരോടും പറയും. ഇപ്പോൾ കുറച്ചു മുൻപ് പോലും ഷിജുവിനോട് പറയുന്നത് കണ്ടു. സെറീന പോയപ്പോൾ അവൾ കരഞ്ഞില്ല! ഡിസർവിങ് ആണെന്നു പറഞ്ഞില്ല എന്നൊക്കെ പറഞ്ഞു ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു.
റെനീഷക്ക് ഒപ്പം നിന്നാണ് സെറീന ഔട്ട് ആയത്, തിരിച്ചു വന്നപ്പോൾ റെനീഷക്ക് കിട്ടിയ വരവേൽപ് അതിലും ഗംഭീരം ആയിരുന്നു.ഒറിജിനൽ ആയി മാത്രം നിന്നിട്ടുള്ള റെനീഷ അവിടെയും തന്റെ ഒറിജിനൽ ഇമോഷൻസ് കാണിച്ചു. അത്രതന്നെ സെറീന ഡിസർവിങ്ങ് ആണെന്ന് പലരും അന്ന് പറഞ്ഞത് റെനീഷ പോകണം എന്ന ആഗ്രഹം കൊണ്ട് കൂടി ആണ്. ആ കൂട്ടത്തിൽ ചേർന്നു റെനീഷക്ക് അങ്ങനെ പറയണ്ട കാര്യം തന്നെ ഇല്ല .
'ഗ്യാസ് ലൈറ്റിംഗ് മാനിപ്പുലേഷൻ' അങ്ങനെ പലതരം സ്ട്രാറ്റജി ആണ് റെനീഷക്ക് എതിരെ സെറീന ഉപയോഗിക്കുന്നത്! റെനീഷയുടെ കുറ്റങ്ങളും കുറവുകളും കിട്ടുന്ന അവസരത്തിൽ എല്ലാം പുള്ളിക്കാരി ഹൈലൈറ്റ് ചെയ്യാൻ ശ്രമിക്കാർ ഉണ്ട്.ഗെയിം ആണ്, അവർ മത്സരാർത്ഥികൾ ആണ്, എന്നാൽ പോലും ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന് പറഞ്ഞു നടക്കുന്നതിൽ ഒരു ആത്മാർത്ഥത വേണ്ടേ?
റെനീഷ സെറീനയുടെ കോയിൻ എടുത്തല്ലോ എന്ന് ചോദിച്ചു ഇവൾ ചെയുന്നതിനെ ഒക്കെ ബാലൻസ് ചെയ്യാൻ ആയി ആരും വരണം എന്നില്ല. റെനീഷ ആ വീട്ടിൽ കരഞ്ഞ സന്ദർഭങ്ങൾ എടുത്തു നോക്കിയാൽ അതിൽ പകുതിയിൽ കൂടുതലും സെറീന കാരണം ആയിരുന്നു.












Click it and Unblock the Notifications