Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്റെ ആരാടി ഗോപിക?',ശാലിനിയുടെ മറുപടി..'ഇതാണ് സത്യം,തെളിവുകളും ഉണ്ട്;

ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. തുടക്കം മുതൽ ഗോപികയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന വ്യക്തികളിലൊരാളായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ശാലിനി നായർ. ഗോപികയ്ക്ക് വേണ്ടി ബിഗ് ബോസിലേക്ക് വരാൻ വസ്ത്രങ്ങൾ ഒരുക്കിയതിന്റേയും താരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് ഗോപികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമെല്ലാം ശാലിനി പങ്കിട്ടിരുന്നു.

ഇതോടെ ശാലിനിയുടെ ആരാണ് ഗോപികയെന്നും ബിഗ് ബോസിലേക്ക് ഗോപികയെത്തിയത് ശാലിനി വഴിയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാലിനി. തനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്നും എന്നാൽ സത്യം മറ്റൊന്നാണെന്നും ശാലിനി പറയുന്നു.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശാലിനിയുടെ പ്രതികരണം.

 shalininair

ഗോപികയ്ക്ക് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ള കുറിപ്പിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ശാലിനിയുടെ ചുട്ട മറുപടി. വായിക്കാം-Happy Birthday Gopu Stay Blessed .എന്നാൽ കഴിയുന്ന ഒരു കരുതൽ തന്നതിന് ഇന്ന് നിന്റെ പേരിൽ കല്ലെറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ വിഷമമില്ല. എങ്കിലും ബിഗ്ഗ്‌ബോസ്സ് വീടിനുള്ളിൽ കയറാൻ പിൻവാതിൽ നിയമനത്തിന് മുൻ മത്സരാർത്ഥി ശാലിനി ശുപാർശ ചെയ്തു എന്ന് തുടങ്ങിയ കമന്റുകൾ പലയിടങ്ങളിലായി കാണുന്നു, ഗുരുതരമായ ആരോപണമാണത്.

ഈ സീസണിൽ മത്സരിക്കുന്ന പല മത്സരാർത്ഥികളെയും എനിക്ക് പേഴ്സ്ണലി അറിയാം,,അവരെ വെച്ചൊന്നും ഇങ്ങനെയുള്ള കമന്റുകൾ വരാത്തതും ഇവിടെ ഇങ്ങനെ സംഭവിച്ചതും ഗോപികയോടൊപ്പമുള്ള ചിത്രങ്ങൾ കണ്ടത് കൊണ്ടാണ്.

 gopikanew2

കോമൺ മാൻ ഓഡിഷന് വേണ്ടി മത്സരിച്ച ആയിരങ്ങളെ മാത്രം എനിക്ക് ബോധ്യപ്പെടുത്തിയാൽ മതി ഈ കുട്ടിക്ക് ഓഡിഷൻ സെലക്ഷൻ കിട്ടിയതിൽ എന്റെ യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ല. ഷോയിലേക്ക് പോകുവാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വസ്ത്രങ്ങൾ ഒരുക്കുക എന്നത് ഗോപികയേയും പവിയെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു

വിവരം എന്നെ അറിയിച്ചപ്പോൾ ഈ ആരോപണം ഉന്നയിക്കുന്ന പലരും ചെയ്യാൻ മനസ്സ് കാണിക്കാത്ത ചിലത് എനിക്ക് ചെയ്യാൻ കഴിഞ്ഞു.ഒപ്പം സപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ തിരസ്ക്കരിക്കാതെ കൂടെ നിന്ന മിർസാൻ @western_lady_ കൂടി കൂടെ നിന്നപ്പോൾ ഗോപികക്ക് അതൊരു സഹായമായി. ഈ ഒരൊറ്റ കാരണം കൊണ്ട് അനാവശ്യ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു.

gopikanew

വിശ്വസിക്കുന്നത് പത്തു ശതമാനം മാത്രമാണെങ്കിലും സന്തോഷം. ഇതാണ് സത്യം. തെളിവുകളും ഉണ്ട്. പക്ഷേ ആ കുട്ടി ഷോ കഴിഞ്ഞ് തിരിച്ചു വരാതെ അവരെക്കുറിച്ചുള്ള കാര്യങ്ങൾ ഒരു പരിധിയിൽ കൂടുതൽ പറയുവാൻ സാധിക്കില്ല."നിന്റെ ആരാടി ഗോപിക "എന്ന ഒരു മെസേജ് കഴിഞ്ഞ ദിവസം വന്നു.

സഹോദരന് സമാധാനമാകും വിധം മറുപടി കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറി തൊട്ട് ചുരിദാർ ഇട്ട് നടക്കുന്നത് കൊണ്ട് സഭ്യതയുടെ ആഴം അളക്കരുത് എനിക്കും സംസാരിക്കാൻ അറിയാം.. കൂടുതലൊന്നും പറയുന്നില്ല.

ഒന്നുകൂടി പറയട്ടെ മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റ് ഇടുന്ന സമയങ്ങളിലും കോമണർ മത്സരാർത്ഥിയെ സോഷ്യൽ മീഡിയ മുഴുവൻ തിരഞ്ഞപ്പോഴും ഏഷ്യാനെറ്റ്‌ പുറത്തു വിടുന്നത് വരെ ഗോപികയുടെ മുഖം പബ്ലിഷ് ചെയ്ത് സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല.ഈ പിറന്നാളാശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്‌ കൊണ്ട് വരാൻ പോകുന്ന എന്തും നേരിടാൻ ഞാൻ തയ്യാറാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+