Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭയ്ക്ക് അതിനെ കുറിച്ച് അറിയില്ല, അതാണ് അത് തന്നെ ആവർത്തിച്ച് പറയുന്നത്, പുറത്തിറങ്ങിയാൽ ഞെട്ടും'; ലക്ഷ്മി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ ഏറ്റവും കൂടുതൽ കൊമ്പുകോർത്ത രണ്ട് മത്സരാർത്ഥികളാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. തുടക്കത്തിൽ 'ടോം ആന്റ് ജെറി' രീതിയിലുള്ള ചെറിയ തർക്കങ്ങൾ മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഹൗസിനെ ഇളക്കി മറിക്കുന്ന രീതിയിലുള്ള വലിയ പൊട്ടിത്തെറികളിലാണ് അത് എത്തിനിൽക്കുന്നത്.

ഇവർ തമ്മിലുള്ള ഈ ശത്രുത ഗെയിമിനിടയിൽ മാത്രമായിരിക്കുമോ അതോ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇതേ തർക്കം ഉണ്ടാകുമോയെന്ന ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ സജീവമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി. മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇതേക്കുറിച്ച് പ്രതികരിച്ചത്. വായിക്കാം

shoba-lakshni

'ശോഭക്ക് ജയിക്കണമെന്നൊക്കെയുള്ള ആഗ്രഹം അത്രത്തോളം ഉള്ളത് കൊണ്ടായിരിക്കാം ഇപ്പോൾ ഇങ്ങനെ കളിക്കുന്നത്. ശോഭയെ അങ്ങനെ പൂർണമായി കുറ്റപ്പെടുത്താൻ എനിക്ക് പറ്റില്ല. അണ്ണൻ അങ്ങനെ മനസിൽ വെച്ച് നടക്കുന്ന ആളല്ല. പ്രശ്നമുണ്ടായാലും ആളുകളോട് അങ്ങോട്ട് പോയി ചിരിച്ച് സംസാരിക്കുന്നൊരാളാണ്. ഞാൻ മുൻപ് വാശിയും ദേഷ്യവുമൊക്കെ ഉള്ള ആളായിരുന്നു. എന്നാൽ അങ്ങനെ പാടില്ലെന്ന് അണ്ണൻ പറഞ്ഞിട്ടുണ്ട്. അനാവശ്യമായി ആരോടും ദേഷ്യം കാണിക്കരുതെന്ന് പറയും. ഇപ്പോൾ ഞാനും അങ്ങനെ മനസിൽ ദേഷ്യം കൊണ്ട് നടക്കുന്ന ആളല്ല.

ശോഭയുടെ രീതികളൊക്കെ കാണുമ്പോൾ പലരും വിളിച്ച് അതിനെ കുറിച്ചൊക്കെ പറയാറുണ്ട്. എന്നാൽ എനിക്ക് അങ്ങനെ ഒരു ദേഷ്യം തോന്നാറില്ല. കാരണം അതൊരു ഷോ ആണല്ലോ, എങ്ങനെ വേണമെങ്കിലും ഒരാൾക്ക് ഗെയിം കളിക്കാം. അതുകൊണ്ട് ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ ശോഭയുമായി എനിക്ക് സൗഹൃദം ഉണ്ടാകും. അതേസമയം ശോഭ ചെയ്ത ചില കാര്യങ്ങൾ വിഷമുണ്ടാക്കിയിട്ടുണ്ട്. മുൻപ് അണ്ണന് അസുഖമായപ്പോൾ അതുവഴി കൊല്ലത്തേക്ക് വിട്ടാൽ മതിയെന്ന് ശോഭ പറഞ്ഞിട്ടുണ്ട്.

ആരും ഗെയിമിനെ ഗെയിം ആയി കാണുന്നില്ല. ഗെയിം കളിച്ചാണ് മറ്റുള്ളവരെ പുറത്താക്കേണ്ടത്. അവിടെയുള്ളവർക്ക് എങ്ങനെയെങ്കിലും മറ്റുള്ളവരെ പുറത്താക്കണമെന്ന ചിന്തയാണ്. അഖിൽ പറഞ്ഞാൽ തെറ്റാണ് , ഞങ്ങൾ പറഞ്ഞാൽ അത് ശരിയാണ് എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്.

'സുഖിപ്പിക്കൽ' വിവാദത്തിൽ കൺഫെഷൻ റൂമിൽ നടന്നത് എന്താണെന്ന് ഹൗസിലെ മറ്റുള്ളവർക്ക് അറിയില്ല. അതുപോലെ തന്നെ ജനങ്ങൾക്കും അവിടെ നടന്നത് എന്താണെന്ന് അറിയില്ലെന്ന ചിന്തയായിരിക്കും ശോഭയ്ക്ക്. അതുകൊണ്ടാണ് പിന്നേയും പിന്നേയും എന്റെ പിച്ചയാണ് നീ ഇവിടെ നിൽക്കുന്നതെന്ന് പറയുന്നത്. ജനങ്ങൾ എല്ലാം അറിയുന്നുണ്ട്. അവരുടെ പിച്ചയിലും പിന്തുണയിലും സ്നേഹത്തിലുമാണ് അഖിൽ അവിടെ നിൽക്കുന്നത്. ശോഭ ഇറങ്ങുമ്പോൾ എന്തായാലും ഞെട്ടും. ശോഭയ്ക്ക് അഖിലിന്റെ ക്യാരക്ടർ മനസിലായിട്ടുണ്ട്. അഖിലിനെ ലക്ഷ്യം വെച്ചാൽ കണ്ടന്റ് ഉണ്ടാക്കാമെന്ന് കരുതിയിട്ടായിരിക്കാം ശോഭ ഓരോന്ന് ചെയ്യുന്നത്.

അഖിൽ മാരാർ ഒരു ഫാമിലി മാൻ ആണ്. കുടുംബത്തിന് വലിയ വില കൊടുക്കുന്ന വ്യക്തിയാണ്.ഒരു ഭർത്താവിന്റേയും മകന്റേയും അച്ഛന്റേയുമെല്ലാം റോൾ വളരെ നന്നായി ചെയ്ത് പോകുന്നൊരാളാണ് അദ്ദേഹം. കുടുംബം മാറ്റിവെച്ചൊരു ജീവിതമൊന്നും പുള്ളിക്ക് ചിന്തിക്കാനാകില്ല. വലിയൊരു കാര്യം നേടാൻ കുടുംബത്തെ മാറ്റിവെക്കണമെന്ന് പറഞ്ഞാലൊന്നും പുള്ളി അങ്ങനെ ചെയ്യില്ല.

എത്ര തിരക്കാണെങ്കിലും വീട്ടിലെത്താൻ അദ്ദേഹം നോക്കും. പുറത്താണെങ്കിലും അദ്ദേഹം എല്ലാ ദിവസവും മക്കളെ വിളിച്ച് സംസാരിക്കും. വീട്ടിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കും. വീട്ടിലാണെങ്കിലും അണ്ണൻ അടങ്ങിയിരിക്കില്ല. മക്കളോടുമൊക്കെ വലിയ കളിയാണ്. അണ്ണൻ പോയതോടെ വീട് ഉറങ്ങി പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+