'ജുനൈസ് ഇത്രയേയുള്ളു'; മാരാരുടെ ഭാര്യക്കും ഏറെ ഇഷ്ടം, കൂട്ടത്തില്‍ ഭർത്താവിന് ഒരു ഉപദേശവും
രണ്ട് ദിവസത്തെ കാത്തിരിപ്പിന് ശേഷവും അഖില്‍ മാരാരുടെ ഭാര്യയും മക്കളും ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുകയാണ്. ഒരോ താരങ്ങളുടേയും കുടുംബക്കാർ വരുമ്പോള്‍ പ്രതീക്ഷയോടെ കാത്തുനിന്ന വ്യക്തിയായിരുന്നു അഖില്‍ മാരാർ. ഒടുവില്‍ ഭാര്യയും മക്കളും ബിഗ് ബോസിലേക്ക് എത്തി മാരാറെ കാണുന്ന പ്രമോ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറലായി മാറുകയും ചെയ്തു.
അഖില്‍ മാരാരുടെ കുടുംബം വീട്ടിലേക്ക് വരുമ്പോഴുള്ള ജുനൈസിന്റെ പ്രതികരണവും ആരാധകർക്കിടയില്‍ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ഭാര്യയെ ആദ്യം തന്നെ സന്തോഷത്തോടെ സ്വീകരിക്കുന്ന ജുനൈസ് അഖിലും മക്കളും നിലത്ത് വീണ് കെട്ടിപ്പിടിക്കുമ്പോള്‍ ജുനൈസ് ഓടി വന്ന് അവർക്ക് അരികില്‍ ഇരിക്കുകയും മക്കളെ തലോടുകയും ചെയ്യുന്നതും പ്രമോയിലുണ്ടായിരുന്നു.

വീട്ടിലേക്ക് വന്ന അഖില്‍ മാരാരുടെ ഭാര്യയും ജുനൈസിനെ ഏറെയിഷ്ടമാണെന്ന് തുറന്ന് പറഞ്ഞു. അതോടൊപ്പം ഏന്തേലും പറയുമ്പോള്‍ വിഷമിച്ച് കട്ടിലില്‍ പോയി കിടക്കുന്ന ജുനൈസിനെ വലുതായി ഒന്നും പറയുരതെന്ന് അഖിലിനോടായും ഭാര്യ തമാശ രൂപേണ വ്യക്തമാക്കി.
ജുനൈസിന്റെ ഈ ഇടപെടലിനേയാണ് അഖില്‍ മാരാർ ആരാധകർ പോലും പ്രശംസിക്കുന്നത്. ജുനൈസ് മറ്റ് താരങ്ങളുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും അവന്‍ ഒരു പാവമാണെന്ന് ഈ ദൃശ്യങ്ങള്‍ വീണ്ടും തെളിയിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ ജുനൈസിനോട് ആദ്യമായി ഒരു ഇഷ്ടം തോന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അത്തരത്തില്‍ ഷിയാസ് എന്ന അഖില്‍ മാരാർ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
'ഞാനൊരു ജുനൈസ് സപോട്ടർ അല്ല, അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പറയുന്നത് എന്റെ മാത്രം അഭിപ്രായങ്ങളുമാണ്. ചിലപ്പോൾ ഈ ഗ്രൂപ്പിലെ ആരും ജുനൈസിന്റെ പോലൊരു കുട്ടിക്കാലത്തിലൂടെ കടന്നു പോയവരാവില്ല. നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ. ഉപ്പയാൽ മരണപ്പെട്ട ഉമ്മ. എന്തൊരു കുട്ടിക്കാലം ആണത്' ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അഖില്‍ മാരാരോടും മറ്റും പല രീതിയിൽ ഏറ്റുമുട്ടുമ്പോഴും തെറ്റായ റൂട്ടിലാണ് ജുനൈസ് സംസാരിക്കുന്നത്. കാണുമ്പോൾ പലപ്പോഴും ദേഷ്യം വരാറുണ്ട്. കുറച്ചു കഴിഞ്ഞു കാണുമ്പോൾ പാവം തോന്നും. ഇപ്പൊ ഗസ്റ്റുകൾ വരുമ്പോൾ തന്നെ ഒരു വാത്സല്യം തോന്നുന്ന മുഖവും കാണാം. ഏറ്റവും വലിയ പ്ലസ് അത് തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും നിഷ്കളങ്കമായ ഓമനത്തം തുളുമ്പുന്ന ആ മുഖം. ആളുടെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡാണ്, സഘർഷഭരിതമാണ്.
ഈ പ്രോമോ തന്നെ നോക്കു. അത്രേം അവിടെ വെറുക്കുന്ന ഒരാളുടെ ഫാമിലി വന്നപ്പോൾ തുള്ളി ചാടി നിൽക്കുകയാണ് ജുനൈസ്. ആളൊരു പാവം ആണെന്ന് തോന്നുന്നു. ജീവിതകാലത്തിൽ ഉണ്ടായ ദുരിതപൂർണമായ അനുഭവങ്ങൾ കൊണ്ട് ഇങ്ങനെ ഒക്കെ പ്രതികരിക്കുന്നതാവും. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ടോപ്പ് ത്രീയിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ഈ എഴുത്ത് പോസ്റ്റ് ചെയ്തതിന് ശേഷമാവും ചിലപ്പോൾ വീണ്ടും ദേശ്യം തോന്നുന്ന എന്തേലും പണി ഒപ്പിക്കുന്നതെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications