'പഞ്ചാര ഡയലോഗ് എന്ന് പറഞ്ഞതൊന്നുമല്ല വിഷ്ണുവിന്റെ സ്ട്രാറ്റജി, യഥാർത്ഥ തന്ത്രം മറ്റൊന്ന്,'; സായ് കൃഷ്ണ
ബിഗ് ബോസ് സീസൺ 5 ലെ കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടെ മത്സരാർത്ഥികളായ വിഷ്ണു ജോഷിയും വൈബർ ദേവുവും തമ്മിൽ വലിയ വാക്ക് പോരായിരുന്നു നടന്നത്. തന്നോട് പഞ്ചാരയടിച്ച് നടന്നല്ലേ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയതെന്ന വിഷ്ണുവന്റെ വാക്കുകളാണ് ദേവുവിനെ ചൊടിപ്പിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ദേവു വിഷ്ണുവിനെ തെറിവിളിക്കുകയായിരുന്നു.
അതേസമയം വിഷ്ണു എന്ന ഗെയിമറുടെ യഥാർത്ഥ ഗെയിമാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് പറയുകയാണ് വ്ലോഗറായ സായ് വിഷ്ണു. വൈബർ ദേവുവിനോട് പോയി പഞ്ചാര ഡയലോഗെന്ന് പറഞ്ഞതൊന്നുമല്ല വിഷ്ണുവിന്റെ സ്ട്രാറ്റജിയെന്നും യഥാർത്ഥ സ്ട്രാറ്റജി മറ്റൊന്നാണെന്നും സായ് പറയുന്നു. സായിയുടെ വാക്കുകൾ

'ഹൗസിൽ ആദ്യം മുതൽ തന്നെ വൈബർ ഹീറോയിസം കാണിക്കാൻ നോക്കി. ആദ്യം ഏയ്ഞ്ചലീന് മുന്നിൽ ഡോമിനൻസ് ഇറക്കാൻ നോക്കിയത് പാളിയതാണ്. രണ്ടാം വട്ടം വിഷ്ണുവിനോട് പറയുന്നത് പഞ്ചാര അടിക്കാൻ നോക്കുന്നു എന്ന് പറയുന്നതൊക്കെ എന്റെ മകൾ കേൾക്കില്ലേ കുടുംബം കേൾക്കില്ലേയെന്നാണ്. മകളും വീട്ടുകാരും നാട്ടുകാരും പുറത്തുണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെയല്ലേ ബിഗ് ബോസിലേക്ക് പോയത്?
ഒരു ഷോയുടെ ഭാഗമായി ഒരു ടാസ്ക് നടക്കുന്നതിനിടയിൽ പഞ്ചാര എന്ന വാക്ക് മാത്രമേ വിഷ്ണു പറഞ്ഞിട്ടുള്ളൂ. പക്ഷേ വൈബർ പച്ച തെറിയാണ് വിഷ്ണുവിനെ വിളിച്ചത്. ഇതൊന്നും കുട്ടികൾ കേൾക്കില്ലേ? വീട്ടുകാർ കാണില്ലേ? വൈബർ ദേവുവിനോട് പോയി പഞ്ചാര ഡയലോഗെന്ന് പറഞ്ഞതൊന്നുമല്ല വിഷ്ണുവിന്റെ സ്ട്രാറ്റജി. ഒരാളുടെ വായിൽ നിന്ന് എന്ത് വീഴുന്നുവെന്നത് എടുത്തിട്ട് അതിൽ എന്തെങ്കിലും പൊളിറ്റിക്കലി ഇൻകറക്ടാണോയെന്ന് നോക്കി അത് തിരിച്ചടിക്കുന്നതാണ് വിഷ്ണുവിന്റെ ഗെയിം.
വിഷ്ണുവിനെ മസിലെന്ന് ആവർത്തിച്ച് പറയുകയാണ് വൈബർ. അത് ഒരു തരത്തിലുള്ള ബോഡി ഷെയിമിങ് തന്നെ ആണ്. നീ മര്യാദക്കുള്ള സ്ത്രീയെ കണ്ടിട്ടില്ലെന്നാണ് ദേവു പറഞ്ഞത്. അപ്പോൾ വിഷ്ണു ചോദിച്ചത് എന്താണ് അത് നിങ്ങൾ ഉദ്ദേശിച്ചതെന്നാണ്. സ്ത്രീകളെ തന്നെ രണ്ടായി തരംതിരിച്ച് കാണുകയാണ് വൈബർ എന്നാണ് തിരിച്ചടിച്ചത്. അവിടെ വൈബർ അവിടെ പെട്ട് പോയി.

പിന്നെ വൈബറിന് വേറെ വഴിയില്ല, കരയൽ മാത്രമേ നിവർത്തിയുള്ളൂ, അലമുറയിട്ട് ആഞ്ഞ് കരഞ്ഞു, ആകെ സീനാക്കി.അതിനിടയിലാണ് അഖിൽ മാരാർ വരുന്നത്. അഖിലും റെനീഷയും തമ്മിലുള്ള ഫൈറ്റാണ് അടുത്തത് നടക്കുന്നത്. അഖിൽ മൊത്തത്തിൽ റെനീഷയ്ക്ക് മുൻപിൽ ഇല്ലാതെ പോയി. ദശമൂലം ദാമു ഇഫക്ട് ആണ് അഖിലിട്ടത്. പക്ഷേ റെനീഷ അഖിലേട്ട എന്ന് മാത്രമേ വിളിക്കുന്നുള്ളൂ.
റെനീഷ വളരെ സ്ട്രോങ്ങാണ്, അവരെ കൈകാര്യം ചെയ്യാൻ ആളുകൾ വളരെ അധികം കഷ്ടപ്പെടും. ചുമ്മാ പോയി കൊളത്തി കഴിഞ്ഞാൽ അതിൽ വീഴാൻ അവർ നിൽക്കില്ല. ആ ഒരു കാര്യത്തിൽ അഖിലിന്റെ നീക്കങ്ങളെല്ലാം പാളി. അവർ അവരുടെ സ്റ്റാന്‍റിൽ ഉറച്ച് നിൽക്കുകയായിരുന്നു.
മറ്റൊരു കാര്യം പറയാനുള്ളത് റിനോഷിനെയാണ്. റിനോഷ് വാഴ എന്നാണ് ചിലർ പറയുന്നത്. ചിലർ റിനോഷിന്റെ ആറ്റിറ്റ്യൂഡിനെയൊക്കെ പുകഴ്ത്തുന്നുണ്ട്. റിനോഷ് വളരെ എത്തിക്കലായിട്ടേ ഗെയിം കളിക്കൂ എന്ന നിലപാടിൽ കാര്യമൊന്നുമല്ല, അത് വെറും ന്യായം മാത്രമാണ്. ജയിലിൽ പോകാനും റെഡിയാണ് എന്ന ലൈനാണ്.
റിനോഷിന്റേത് മടിയന്റെ വർത്താനം മാത്രമാണ്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിൽ നിന്നൊക്കെ മനസിലാക്കാൻ സാധിച്ചത് വിഷ്ണു ഒരു നല്ല ഗെയിമറായി ഉയർന്ന് വരുന്നുണ്ടെന്നാണ്. അല്ലാതെ മാസ്റ്റർ മൈന്റ് ഒന്നും ആയിട്ടില്ല. എന്നിരുന്നാലും ഇപ്പോഴത്തെ മത്സരാർത്ഥികളിൽ വിഷ്ണുവിനാണ് കുറച്ചൊക്കെ തെളിച്ചമുള്ളത്. രണ്ടാമത് മിഥുനാണ്. ഫിസിക്കൽ ടാസ്കിൽ മിഥുനെ പൊട്ടിക്കുക എളുപ്പമല്ല. റെനീഷയും മിഥുനും വിഷ്ണുവുമാണ് കഴിഞ്ഞ ദിവസത്തെ ടാസ്കിൽ നന്നായി കളിച്ചത്.
നടൻ ഷിജു റേഡിയോ ആണ്, ആ വീട്ടിലെ അച്ഛനാണ്. മാരാറിന്റേയും മനീഷയുടേയും എക്കോ ആണ്. എങ്ങനെ ഷിജുക്ക് ഗോൾഡൻ കിട്ടിയെന്നതാണ് അത്ഭുതം. ഏയ്ഞ്ചലീൻ കുറച്ച് കാലം കൂടി ബിഗ് ബോസിൽ നിന്ന് ആളുകളെ ഇറിറ്റേറ്റ് ചെയ്ത് ഇല്ലാതാക്കും. ഗോപികയെ സൈഡ് ലൈൻ ആക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ലെച്ചു അടക്കം മൂന്ന് സ്ത്രീകളെ ഒരു വഴിക്കും കാണാൻ കഴിയില്ല.












Click it and Unblock the Notifications