Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിപ്പൻ ‍‍ഡോക്ടർ ഉണ്ടോ? മത്സരാർത്ഥികളെ കുറിച്ച് വിശദീകരിച്ച് മോഹൻലാൽ, ബിഗ് ബോസ് സീസൺ 5 പുതിയ പ്രമോ വീഡിയോ

മോഹൻലാൽ ആണ് ആരൊക്കെയാകും ഇത്തവണ കൊമ്പ് കോർക്കുകയെന്ന് പ്രമോ വീഡിയോയിലൂടെ വിശദമാക്കുന്നത്

 mohanlal-bigboss-167722391

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ. അഞ്ചാം സീസൺ മാർച്ച് അവസാനത്തോടെ തുടങ്ങുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത്തവണയും മോഹൻലാൽ തന്നെയായിരിക്കും ഷോയുടെ അവതാരകൻ. അപ്പോൾ മത്സരാർത്ഥികളോ? ആകാംക്ഷയുണ്ടല്ലേ? അധികം കാത്തിരിക്കേണ്ടി വരില്ല, മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനയുമായി ഇതാ ബിഗ് ബോസിന്റെ പുതിയ പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്.

 ബിഗ് ബോസ് സീസൺ 4 അവസാനിച്ചത്

ബിഗ് ബോസ് സീസൺ 4 അവസാനിച്ചത്


മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഓളം തീർത്ത് കൊണ്ടായിരുന്നു ബിഗ് ബോസ് സീസൺ 4 അവസാനിച്ചത്. ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെ എത്തിയ ഷോ വ്യത്യസ്തമായ കാഴ്ച അനുഭവമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. 17 ഓളം പേരുമായി തുടങ്ങിയ ഷോയിൽ കൊണ്ടും കൊടുത്തും മത്സരാർത്ഥികൾ ആവേശം തീർക്കുന്നതായിരുന്നു കാഴ്ച. മത്സരാർത്ഥികളിൽ ഒരാളുടെ (ജാസ്മിൻ മൂസ) ഷോയിൽ നിന്നുള്ള ഇറങ്ങി പോക്കും, സഹമത്സാർത്ഥിയെ ( റിയാസ് സലീം) കായികമായി കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ ഒരു മത്സരാർത്ഥിയെ (റോബിൻ രാധാകൃഷ്ണൻ) പുറത്താക്കിയതും ഉൾപ്പെടെ നിരവധി നാടകീയതകൾ നിറഞ്ഞ മുഹൂർത്തങ്ങൾ സീസൺ 4 ൽ ഉണ്ടായിരുന്നു.

 ബിഗ് ബോസ് കിരീടം ചൂടി

ബിഗ് ബോസ് കിരീടം ചൂടി


തീപാറുന്ന പോരാട്ടത്തിനൊടുവിൽ മലയാളം സീസണിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് കിരീടം ചൂടുകയും ചെയ്തു, ദിൽഷ പ്രസന്നൻ. ബ്ലസ്ലിയായിരുന്നു രണ്ടാം സ്ഥാനം നേടിയത്. റിയാസ് സലീം സെക്കന്റ് റണ്ണറപ്പും ആയി. അതേസമയം അടുത്ത പതിപ്പും നാലിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണത്തേത് പോലെ മുംബൈയിൽ തന്നെയാണ് ഇത്തവണയും സെറ്റിട്ടിരിക്കുന്നത്.
മാർച്ച് 26 നായിരിക്കും പുതിയ സീസണിന്റെ ലോഞ്ച് ഉണ്ടായിരിക്കുക.അടുത്തിടെ പുതിയ സീസണിന്റെ ലോഗോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

 ബിഗ് ബോസ് സീസൺ 5 ലും പ്രതീക്ഷിക്കാം

ബിഗ് ബോസ് സീസൺ 5 ലും പ്രതീക്ഷിക്കാം

സീസൺ 4 പോലെ തന്നെ അടിമുടി പ്രത്യേകതകൾ ബിഗ് ബോസ് സീസൺ 5 ലും പ്രതീക്ഷിക്കാം. പതിവിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകരിൽ നിന്നുള്ള ഒരാൾക്കും ബിഗ് ബോസിൽ പങ്കെടുക്കുവാൻ ഇത്തവണ അവസരമുണ്ട്.ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയർടെൽ മുഖേന ഒരു മത്സരാർത്ഥിയെ ആയിരിക്കും പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കുക. കോമണർ ഓഡിഷനെ കുറിച്ചുള്ള പ്രമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

 ബിഗ് ബോസ് സീസൺ 5 പ്രമോ വീഡിയോ

ബിഗ് ബോസ് സീസൺ 5 പ്രമോ വീഡിയോ

ഇതിന് പിന്നാലെയാണ് ഇപ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചന നൽകുന്ന പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ ആണ് ആരൊക്കെയാകും ഇത്തവണ കൊമ്പ് കോർക്കുകയെന്ന് പ്രമോ വീഡിയോയിലൂടെ വിശദമാക്കുന്നത്.
ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് ബിഗ് ബോസിന്റെ പുതിയ സീസൺ എങ്ങനെയാകുമെന്ന് മൂന്ന് പെൺകുട്ടികൾ മോഹൻലാലിനോട് ചോദിക്കുന്ന രംഗമാണ് ഉള്ളത്. ജിമ്മൻമാർ കാണുമോ? ഗേൾ റൈഡേഴ്സ്? കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ? എന്നൊക്കെയാണ് ഇവരുടെ ചോദ്യം.

 മോഹൻലാൽ മറുപടി നൽകുന്നത് ഇങ്ങനെ

മോഹൻലാൽ മറുപടി നൽകുന്നത് ഇങ്ങനെ

ഇതിന് മോഹൻലാൽ മറുപടി നൽകുന്നത് ഇങ്ങനെ- എന്തൊക്കെ അറിയണം, ഒറ്റവാക്കിൽ പറയട്ടെ, ഒറിജിനൽ , ഒറിജിനൽ ആളുകളാണ് വരാൻ പോകുന്നത് , തീ പാറും, കണ്ടില്ലേ? ഒരോ സീസൺ കഴിയുന്തോറും ചാലഞ്ചിംഗ് ആകുകയാണ് ബിഗ് ബോസ്, ആവണമല്ലോ നോക്കാം', വീഡിയോയിൽ മോഹൻലാൽ പറയുന്നു.

 സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെ?

സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെ?


ഇതിനോടകം തന്നെ സീസൺ 5 ൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥികളെ കുറിച്ചുള്ള നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവന്നിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ പേരാണ് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. യുട്യൂബർ സായ് കൃഷ്ണ, ദിയ കൃഷ്ണ, പാലാ സജി, മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതി പൊടി, നടി ബീനാ ആന്റണി, ശിൽപ ബാല, തുടങ്ങി നിരവധി പേരുകളാണ് ചർച്ചയാകുന്നത്. ഇവരിൽ ചിലർ തങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+