റോബിന്റെ മൂക്കാമണ്ടയും വിക്ടിം കാർഡും പിആറും; പക്ഷേ റോബിനല്ല അഖിൽ മാരാർ; താരതമ്യ കുറിപ്പ് വൈറൽ
കൊച്ചി: ഈസ്റ്റർ എപ്പിസോഡിലെ പ്രകടനത്തോടെ ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥിയായ റോബിൻ രാധാകൃഷണന്റെ രണ്ടാം പതിപ്പാണ് അഖിൽ മാരാർ എന്ന തരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. റോബിനെ പോലെ വീണ്ടുമൊരു ടോക്സിക് മത്സരാർത്ഥിയായാണ് അഖിലെന്നും ഇനി റോബിനെ പോലെ വലിയ ആരാധക കൂട്ടം അഖിലിന് വേണ്ടിയും പുറത്തുണ്ടാകുമെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ശക്തമായിരുന്നു.
എന്നാൽ റോബിനും അഖിലും ഒരിക്കലും ഒരുപോലെയല്ലെന്ന് പറയുന്ന ആരാധകന്റെ കുറിപ്പാണ് വൈറലാകുന്നത്.മാരാർക്കു കിട്ടുന്നതും കിട്ടാൻ പോകുന്നതും സ്യൂഡോ സയൻസിന്റെ വക്താവിന്റെയും അലറൽ വിദഗ്ധന്റെയും ആരാധകരുടെ തുടർച്ചയാണെങ്കിലും റോബിൻ ചെയ്ത കാര്യങ്ങളൊന്നും അഖിൽ ചെയ്തിട്ടില്ലെന്നും ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇരുവരുടേയും പ്രവൃത്തികൾ താരതമ്യം ചെയ്തുള്ളതാണ് കുറിപ്പ് വായിക്കാം

മറ്റുള്ളവരുടെ അഭിപ്രായം കണ്ട ശേഷം നമ്മുടെ ധാരണയിൽ മാറ്റം വരുന്നത് തെറ്റാണോ !! കൂട്ടിക്കിഴിച്ചു നോക്കിയ ശേഷം നമ്മുടെ അഭിപ്രായങ്ങളിൽ ചെറിയ പാളിച്ച ഉണ്ടെന്നു തോന്നിയാൽ. അങ്ങനെ ആണെങ്കിൽ മാറ്റം വരുത്താം അല്ലെ. ലാലേട്ടന്റെ എപ്പിസോഡിൽ മാരാർ കാണിച്ചത് തെറ്റാണു എന്ന വിശ്വാസത്തിൽ രണ്ടു ദിവസം മാരാർക്കെതിരെ പോസ്റ്റുകൾ ഇടുകയും, വരുന്ന പോസ്റ്റുകൾക്ക് ലൈക്ക് അടിക്കുകയും ഒക്കെ ചെയ്യുന്നതിനിടെ ആണ്, സന്ദർഭവശാൽ ഒരു കമന്റ്റ് വായിച്ചതു-
കഴിഞ്ഞ സീസണിൽ പച്ചത്തെറി വിളിച്ചു നടന്ന മത്സരാർത്ഥിയെ പിന്തുണച്ചവർ ആണ് മാരാരുടെ മത്സരത്തിനിടെ ഉള്ള ഔട്ട് ബേർസ്റ്റിൽ വിളിച്ച തെറിയെ ഇത്ര മാത്രം വലിയ വിഷയം ആക്കി മാറ്റിയതെന്ന്.
ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്, നാട്ടിലെ കളികൾക്കിടെ ഉണ്ടാക്കുന്ന വഴക്കിൽ ഒക്കെ തന്തയെയും തള്ളയേയും വിളിക്കുന്നത് കടന്ന കൈ ആകുന്നതു കൊണ്ട് രോഷം പ്രകടിപ്പിക്കാൻ ഇത് പോലുള്ള വാക്കുകൾ ഉപയോഗിക്കാറുണ്ട്.

അതിൽ തെറ്റില്ല എന്നല്ല, പക്ഷെ ഇതിനേക്കാൾ എത്രയോ മോശം വാക്കുകൾ ആണ് കഴിഞ്ഞ സീസണിൽ ചില മത്സരാർത്ഥികൾ ഉപയോഗിച്ചിരുന്നത്.
ഞാൻ കഴിഞ്ഞ സീസണിൽ അവരെ പിന്തുണച്ചോ എന്നതിന് ഉത്തരം, അവരുടെ മോശം വശം കണ്ടു കുറ്റപ്പെടുത്തുകയും എന്നാൽ സമൂഹം മുഴുവൻ അവർക്കെതിരെ തിരിഞ്ഞപ്പോൾ സഹതാപം തോന്നുകയും ചെയ്തിട്ടുണ്ട്.
പക്ഷെ അവരെക്കാൾ വെറുപ്പും എതിർപ്പും മൂക്കാമണ്ടയോട് ആയിരുന്നു. അത് ഒരു രണ്ടാഴ്ച് മുതൽ എനിക്കിഷ്ടമില്ലാത്തതും അയാൾ പ്ലാൻ ചെയ്തു നടപ്പിലാക്കിയതും ആയ വിക്ടിം കാർഡ് കളി കാരണം ആയിരുന്നു.
പ്രേക്ഷകരെ വിഡ്ഢികൾ ആകുന്ന ഒരു പരിപാടി ആണ് വിക്ടിം കാർഡ്. പക്ഷെ ബിഗ്‌ബോസ് പ്രേക്ഷകരിൽ ഭൂരിപക്ഷം പേരും ഇതിൽ വീണുപോകുന്നു.
ചിന്താശേഷി കുറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധികൾ ആയാണ് മൂകമണ്ടയെ , അയാളുടെ വിക്ടിം കാർഡും പുറത്തു ചാനലുകൾ വഴി നടത്തിയ പിആർ വർക്സ്ഉം കണ്ടു ആരാധിക്കുന്നവരെ ഞാൻ കണക്കാണ് കൂട്ടുന്നത്. ദൗര്ഭാഗ്യ വശാൽ അവരാണ് എണ്ണത്തിൽ കൂടുതൽ.
എന്നാൽ അഖിൽ മാരാറിന്റെ സംഭവങ്ങൾ നോക്കിയാൽ അയാൾ അത്ര ഹീനമായ തെറിവിളി ഒന്നും നടത്തിയിട്ടില്ല. ആ സംഭവത്തിനു ശേഷം മൂക്കാമണ്ടയെ പോലെ ബാക്കി ഉള്ളവരിൽ നിന്ന് അകന്നു നിന്ന് (തന്റെ സന്ദേശം പുറത്തെത്തിക്കാനുള്ള ഉപാധി ആയി കണ്ട ഒരു പെണ്ണിനോട് ഒഴിച്ച് ) ഇരയുടെ മനോഭാവത്തിൽ നടന്നില്ല.

മാത്രമല്ല മൂക്കാമണ്ട ചെയ്ത പോലെ ഒരു സീൻ സ്വയം ക്രിയേറ്റ് ചെയ്യുക (വോട്ട് ചെയ്യില്ല എന്ന വാശിയിൽ നിന്ന എപ്പിസോഡ്‌സ് പോലെ ) ആയിരുന്നില്ല അഖിൽ മാരാർ ചെയ്തത്. മറ്റൊരു കാര്യം മൂക്കാമണ്ട സീസൺ മുഴുവൻ തലകുത്തി മറിഞ്ഞിട്ടും കിട്ടാത്ത ലീഡർ പദവി ആദ്യം തന്നെ ഇങ്ങേരെ തേടിയെത്തിയിരുന്നു.
ഈ നിസ്സാര കാര്യത്തിൽ അഖിൽ മാരാരെ എതിർത്ത് പോസ്റ്റിടുന്നവരുടെ ഉദ്ദേശശുദ്ധി തികച്ചും പോസിറ്റിവ് ആണ്. അവർക്കു മറ്റൊരു ആൽഫ ടോക്സിക് അലറൽ വിദഗ്ധനെ ഷോയിൽ കാണാൻ താല്പര്യം ഇല്ല. അവർക്കു ഒരു പുതിയ ബിംബത്തെ സൃഷ്ടിക്കാൻ താല്പര്യമില്ല. മൂപ്പനും ചമ്മറിനും തലച്ചോർ പണയം വെച്ച ഒരു ജനവിഭാഗത്തെ കാണാനും താല്പര്യം ഇല്ല എന്നത് കൊണ്ടാണ് ഈ ഒരു സംഭവം തുടങ്ങുമ്പോൾ തന്നെ മറ്റൊരു സീസൺ കൂടി കുളമാക്കരുതേ എന്ന അഭ്യർത്ഥനയുമായി പോസ്റ്റുകൾ നിറയുന്നത്.
മാരാർക്കു കിട്ടുന്നതും കിട്ടാൻ പോകുന്നതും സ്യൂഡോ സയൻസിന്റെ വക്താവിന്റെയും അലറൽ വിദഗ്ധന്റെയും ആരാധകരുടെ തുടർച്ചയാണെങ്കിലും അതിനു കാരണമായി അവർ ചെയ്ത ചീള് പരിപാടികൾ ഇയാൾ ചെയ്തിട്ടില്ല എന്ന ഒരു കാഴ്ചപ്പാടാണ് എന്റേത്.












Click it and Unblock the Notifications