'ജുനൈസ് ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ, അടപടലം പാളാൻ കാരണം'; വൈറൽ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയയിലൂടെ താരമായ ജുനൈസ്. എന്നാൽ ജുനൈസിന്റെ ഗെയിം സ്ട്രാറ്റജികൾ പലപ്പോഴും വിമർശനങ്ങൾക്ക് വഴി വെയ്ക്കാറുണ്ട്. എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ടനസ് കണ്ടെത്തി കളിക്കുന്നുവെന്നാണ് ബിഗ് ബോസ് മത്സാർത്ഥികൾ അടക്കം ജുനൈസിനെതിരെ വിമർശനം ഉയർത്തുന്നത്.
ഇപ്പോഴിതാ ജുനൈസിന്റെ ഗെയിം സ്ട്രാറ്റജികൾ എന്തുകൊണ്ട് പാളി പോകുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വായിക്കാം

ശെരിക്കും ബിഗ് ബോസിലെ ഒരു അണ്ടർ റെയ്റ്റഡ് പ്ലയർ ആണ് ജുനൈസ്. കഴിഞ്ഞ സീസണുകളിൽ വൈകി വന്ന പൊളിറ്റിക്കൽ തിരിച്ചറിവുകൾ ഷോയോടുള്ള പ്രേഷകരെ മൊത്തം മാറ്റി എന്നൊരു ധാരണ കൊണ്ട്, അതെ തന്ത്രം കളിക്കാൻ വന്ന ആളാണ് ജുനൈസ്.പ്രെഡിക്ഷൻ ലിസ്റ്റിൽ അഖിൽ മാരർ എന്ന ആളെ ടാർഗറ്റ് ചെയ്തു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് വിളിച്ചു പറഞ്ഞു കയ്യടി നേടാൻ പ്ലാൻ ചെയ്തു വന്ന ഒരു പയ്യൻ.
പക്ഷെ ഇടിതീ വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയാണ് ജുനൈസിനു ഇപ്പോൾ എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ടനെസ്സ് കുത്തി കേറ്റാൻ നോക്കി അത് സ്വയം പാമ്പ് ആയി കഴുത്തിൽ കൊണ്ട് നടക്കുന്നു ഇപ്പൊ.
"നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ " എന്നൊക്കെ നമ്മൾ പറയില്ലേ? അങ്ങനൊരു അവസ്ഥയാണ് ജുനൈസിനു. ആത്മാർത്ഥത കൂടി പോയിട്ട് ചെന്ന് ചെയുന്നത് എല്ലാം അബദ്ധത്തിൽ . പക്ഷെ പുള്ളി അറിഞ്ഞോ അറിയാതയോ നല്ല എന്റർടൈൻമെന്റ് ആണ് .
മാണിക്യകല്ല് ടാസ്കിൽ "സാധനം എന്റെ കൈയിൽ ഉണ്ട് എന്ന് ഫുൾ കോൺഫിഡൻസിൽ " എണീറ്റു നിന്ന് കല്ല് കാണിക്കുന്ന കണ്ടപ്പോ ഹരിഹർ നാഗറിലെ ജഗദീഷ് നെ ഓർമിപ്പിച്ചു . അവിടുന്നങ്ങോട്ട് കണ്ടകശനി കൂടെ ഉണ്ട്. അതിനു പറ്റിയ കൂട്ട് സാഗറും. ഓവർ ആത്മാർത്ഥ ആണ് സാറേ ഇവരുടെ മെയിൻ.
നോമിനേഷൻ സീനിൽ ജുനൈസ് വന്നു നിന്നു സംസാരിക്കുമ്പോ വിഷ്ണു ചിരിച്ചത് കണ്ടിട്ട് ജുനൈസ്ന്റെ മുഖം കണ്ട് ശെരിക്കും സങ്കടം തോന്നി. വീണുകിടക്കുന്നവനെ വീണ്ടും വീണ്ടും ചവുട്ടുന്ന പോലെ തോന്നി.
വെള്ളാരം കല്ല് ടാസ്കിൽ നോർമൽ കല്ല് ക്യൂട്ടേക്സ് അടിച്ചു കൊണ്ടുവന്ന ഐഡിയ ഒക്കെ കിടു പ്ലാൻ ആണ് . പക്ഷെ ഓവർ excitement കാരണം മണ്ടത്തരം ആയി പോയ്. ഇല്ലെങ്കിൽ ആ ടാസ്കിൽ ഏറ്റവും കിടു മൂവ് ആയി അത് മാറിയേനെ. കഷ്ടകാലം .
എന്തൊക്കെ പറഞ്ഞാലും ഏത് ടാസ്കിലും ആത്മാർത്ഥതയോടെ, എന്തെങ്കിലും ലൂപ് ഹോൾ കണ്ടെത്താൻ നോക്കി, ഇനി ലൂപ് ഹോൾ ഇല്ലെങ്കിൽ സ്വന്തമായി ലൂപ് ഹോൾ ഉണ്ടാക്കി ഡെഡിക്കേഷൻ ന്റെ അങ്ങേ അറ്റം കൊടുത്ത് ജുനൈസ് കളിച്ചാലും എല്ലാ ടാസ്കിലും തോൽവിയും "കള്ളൻ " ന്ന് ഉള്ള വിളിയും ബാക്കി .
ഈ മണ്ടത്തരങ്ങളും ഓവർ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സും കാരണം പലപ്പോഴും ജുനൈസ് ന്റെ നല്ല അഭിപ്രായങ്ങൾ മുങ്ങിപോകുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ആള് പാവം ആണ്. പക്ഷെ ചെയുന്നത് എന്തും അബദ്ധത്തിൽ ചെന്നാവസ്നിക്കുന്നു.
എന്റെ വ്യക്തിപരമായ അഭിപ്രായതിൽ ജുനൈസ് ഇനിയും അവിടെ വേണം., ഇപ്പോഴൊന്നും പുറത്തു പോകണ്ട ആളെ അല്ല ജുനൈസ്.












Click it and Unblock the Notifications