Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു മനുഷ്യനും അങ്ങനെ ചിന്തിക്കരുത്, റെനിഷ, ആധുനിക മനുഷ്യന് ചേര്‍ന്ന മാനസിക വളര്‍ച്ച കാണിക്കു'

ബിഗ് ബോസ് സീസൺ 5 ൽ തുടക്കം മുതൽ തന്നെ ശക്തമായ മത്സരം പുറത്തെടുത്തയാളാണ് സീതാകല്യാണം സീരിയൽ ഫെയിം കൂടിയായ നടി റെനീഷ റഹീം. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞും ഗെയിമുകളിലും പോരടിച്ചും റെനീഷയ്ക്ക് പ്രേക്ഷക മനസിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം റെനീഷ നടത്തിയ ഒരു പരാമർശം താരത്തിനെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

സഹമത്സരാർത്ഥിയായ ഗോപിക ഗോപിയെ കുറിച്ച് റെനീഷ പറഞ്ഞ വാക്കുകളാണ് റെനീഷയ്ക്ക് വിമർശനം കടുക്കാൻ കാരണമായത്. നോമിനേഷനിൽ റെനീഷ ഗോപികയെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. അതിന് റെനീഷ പറഞ്ഞ കാരണം തനിക്ക് ഗോപികയെ ഇഷ്ടമല്ല, അതിനാലാണെന്നാണ്. ഇപ്പോഴിതാ റെനീഷയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. മനീഷയുടെ പെരുമാറ്റത്തെ കുറിച്ചും ആരാധകൻ കുറിപ്പിൽ പറയുന്നുണ്ട്. വായിക്കാം.

 Reneesha

റെനീഷയുടേയും മനീഷയുടേയും സ്വഭാവ സവിശേഷതകളെ കുറിച്ച് ചെറിയൊരു സംസാരം. അവ സമൂഹത്തിലെ പൊതു രീതിയാക്കപ്പെട്ടതിനെ കുറിച്ച്. മനീഷക്ക് മറ്റൊരാളുടെ സങ്കടം സങ്കടമല്ലാതാകുന്നതിനെ കുറിച്ച്, ( ബൈദുബായ്, റെനീഷ ഇഷ്ടമല്ല എന്നു പറഞ്ഞതിനെ കുറിച്ചും, മനീഷ രണ്ടു കാര്യങ്ങളില്‍ തന്‍റെ തീരുമാനങ്ങളില്‍, മറ്റൊരാളുടെ ദുഖം മനസ്സിലാക്കാതെ ഉറച്ചു നിന്നതിനെ കുറിച്ചും മാത്രമാണ് ഇവിടെ പറയുന്നത്.)

ആധുനിക മനുഷ്യന്‍ പൊരുതുന്നത് അവന്‍റെ തന്നെ തലച്ചോറിനോടാണ്. എന്‍റെ ഇഷ്ടങ്ങള്‍ എന്ന രീതിയില്‍ നമ്മള്‍ അരുമയോടെ കൊണ്ടു നടക്കുന്ന, നമ്മളില്‍ പരിണാമപരമായി രൂപപ്പെട്ടുവന്ന, ചില മോശം എന്ന് പില്‍കാലത്ത് തിരിച്ചറിയപ്പെട്ട സ്വഭാവ സവിശേഷതകളോടുള്ള പൊരുതലും, കണ്ടെത്തലുമാണത്. എത്രപേര്‍ ഫഹദ് ഫാസിലിന്‍റെ മലയന്‍ കുഞ്ഞ് എന്ന സിനിമ കണ്ടു എന്നറിയില്ല. അതില്‍ തീരെ ചെറിയ കുഞ്ഞായിട്ടുപോലും എന്തുകൊണ്ടായിരിക്കും ഫഹദിന് ആ കുട്ടിയോട് ദേഷ്യം തോന്നുന്നതും.

അതൊരു ചെറിയ കുഞ്ഞാണെന്നുള്ള ബോധം അത്രയും വലിയ തലച്ചോറില്‍ വരാതിരിക്കുന്നതും. സിനിമയുടെ വിജയത്തിന് വേണ്ടി അവസാനം ആ കുട്ടിയെ രക്ഷപ്പെടുത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിഭാഗം അപ്പര്‍ ക്ലാസ് എന്നു കരുതുന്നവര്‍ അങ്ങനെ ചെയ്യുമോ? കീഴ് ജാതിക്കാരുടെ കല്യാണത്തിന് പോയി, യാതൊരു കാരണവുമില്ലാതെ സദ്യ കഴിക്കാതെ വരുന്നവരാണ് നമ്മള്‍ എന്നോര്‍ക്കണം.

gopika

നിങ്ങളെ പോലെ പെരുമാറണമെന്ന് കരുതുന്നവര്‍ മാത്രം ചേര്‍ന്നതല്ല ഈ ലോകം. അല്ലാത്തവരും ഉണ്ടെന്നുള്ളതും അവരുടെ ഇഷ്ടങ്ങളും ഇഷ്ടങ്ങളാണെന്നും അറിയുന്നതും, അവരേയും കൂടെ ചേര്‍ക്കണം എന്ന തിരിച്ചറിവ് കൂടി ഉണ്ടാക്കേണ്ടതും കൂടിയാണ് ആധുനിക മനുഷ്യന് ഉണ്ടായിരിക്കേണ്ടത്. റെനീഷയും മനീഷയും എന്‍റെയും നിങ്ങളുടേയും വെറും പ്രതിനിധി മാത്രമാണ്.

എനിക്ക് ഗോപികയെ പേഴ്സണലി ഇഷ്ടമല്ല എന്നു പറയുന്നതിനെ, മലയന്‍ കുഞ്ഞിലെ ഫഹദിനെ പോലെ തിരുത്തി, മനസ്സിലാക്കി വരേണ്ടതുണ്ട്. ഒരാളെ കുറിച്ചും ഒരു മനുഷ്യനും അപ്രകാരം ചിന്തിക്കരുത്, ഇനി ചിന്തിച്ചുപോയാല്‍ തന്നെ ഒരിക്കലുമത് പുറത്ത് കാണിക്കുകയോ പറയുകയോ അരുത്. അവരും തന്നെ പോലെ തന്നെ ജീവിക്കേണ്ടവരാണെന്ന് മനസ്സിലാക്കി, ആധുനിക മനുഷ്യന് ചേര്‍ന്ന മാനസിക വളര്‍ച്ച കാണിക്കുകയാണ് വേണ്ടത്.

manisha

ഹിറ്റ് ലര്‍ ഒരാളല്ല ഹോളോകോസ്റ്റ് നടത്തിയത്. അതിന് കാരണമായത് പക്ഷെ, അയാളുടെ മനസ്സിലുള്ളത് നാലാളോട് പ്രസംഗിച്ചതു കൊണ്ടാണ്. നിങ്ങള്‍ക്ക് മറ്റു ഒരാളെ യാതൊരു കാരണവുമില്ലാതെ ഇഷ്ടമല്ലായിരിക്കാം. അത് ഒരിക്കലും സമൂഹത്തിനു മുന്പില്‍ വിളിച്ച് പറയരുത്. അങ്ങനെയല്ല ആധുനിക മനുഷ്യന്‍റെ വളര്‍ച്ചയുണ്ടാകേണ്ടത്.

തങ്ങളുടെ ചോറിന്‍റെ പാതി കൊടുക്കേണ്ടി വരുമെന്നും, പലരീതിയിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അഭയാര്‍ത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച യൂറോപ്പിനെയാണ് നാം മാതൃകയാക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+